Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年
The Perfect Holiday Gift Gift Now

മനോരമ കവറിൽ നിന്ന് ഒരു  സ്റ്റാർ

Manorama Weekly

|

December 17,2022

പുതിയ ചിത്രം ‘വീകം'

- കെ.പി. സന്ധ്യ 

മനോരമ കവറിൽ നിന്ന് ഒരു  സ്റ്റാർ

കടവന്ത്രയിലെ ജവഹർനഗറിലാണു ഷീലു ഏബ്രഹാമിന്റെ മനോഹരമായ വീട്. വീടിനു മുന്നിൽ അബാംസ് എന്നെഴുതിയ ബോർഡ് കാണാം. ഷീലുവിന്റെ ജൻമദിനത്തിനു ഭർത്താവ് ഏബ്രഹാം മാത്യു സമ്മാനിച്ചത് ഒരു പച്ച മിനി കൂപ്പർ കാർ ആയിരുന്നു. വീടിന്റെ വിശാലമായ പോർച്ചിൽത്തന്നെ അതു പാർക്ക് ചെയ്തിട്ടുണ്ട്. വിശാലമായ മുറ്റം കടന്ന് വീടിനകത്തേക്കു പ്രവേശിച്ചാൽ ആദ്യം തന്നെ ലിഫ്റ്റ് കാണാം. അദ്ഭുതം വേണ്ട, കാരണം ഇത് ഏതാനും ചിത്രങ്ങളിൽ അഭിനയിച്ച ഒരു താരത്തിന്റെ വീടല്ല, താരം കൂടിയായ ഒരു നിർമാതാവിന്റേതാണ്. എന്നാൽ, ഷീലുവിന്റെ ലോകം സിനിമയുടേതു മാത്രമല്ല. ഏബ്രഹാം മാത്യു വിജയം വരിച്ച വ്യവസായികളിൽ ഒരാളാണ്. 12 സിനിമകൾ നിർമിച്ചു. അബാം എന്ന പേരിൽ അഞ്ച് സ്റ്റാർ ഹോട്ടലുകളുടെ ഉടമയാണ്. എന്നാൽ ഷീലുവിന്റെ സവിശേഷത, മറ്റു പല നടിമാരും വിവാഹശേഷം സിനിമയോടു വിടപറയുകയാണെങ്കിൽ ഷീലു സിനിമയിലെത്തിയത്. വിവാഹശേഷം ഭർ ത്താവു നിർമിച്ച സിനിമയിലൂടെയാണ്. രണ്ടാമത്തെ ചിത്രം തന്നെ മമ്മൂട്ടിയോടൊപ്പമുള്ള മംഗ്ലീഷ്.' പത്തു വർഷത്തിനുള്ളിൽ നടിയായും നിർമാതാവായും ഒട്ടേറെ ചിത്രങ്ങൾ. പുതിയ നിയമത്തിലെ ജീനാ ഭായ് ഐപിഎസും പട്ടാഭിരാമനിലെ വിനീതയും സ്റ്റാറി'ലെ ആർദ്രയുമെല്ലാം പ്രേക്ഷകരുടെ ഇഷ്ടവേഷങ്ങളായി.

പക്ഷേ, ഇടുക്കിയിലെ തോപ്രാംകുടിയിൽ, ഒരു യാഥാസ്ഥിതിക കുടുംബത്തിൽ വളർന്ന പെൺകുട്ടിയുടെ സ്വപ്നങ്ങളിൽ എങ്ങനെ സിനിമയും അഭിനയവും കടന്നു വന്നു? അവിശ്വസനീയമായ ആ യാത്രയിലെ പ്രധാന വഴിത്തിരിവും നാഴികക്കല്ലും മനോരമ ആഴ്ചപ്പതിപ്പ് ആയിരുന്നു എന്നാണു ഷീലുവിന്റെ വെളിപ്പെടുത്തൽ. മനോരമ ആഴ്ചപ്പതിപ്പിന്റെ മുഖചിത്രമായിത്തീർന്ന പതിനാറുകാരി ഇപ്പോൾ ആഴ്ചപ്പതിപ്പിന്റെ കവർ സ്റ്റോറി ആയി മാറുന്ന കഥയാണു സത്യത്തിൽ ഷീലുവിന്റെ ജീവചരിത്രം. ആകർഷകമായ ലിവിങ് റൂമിൽ ഷീലുവും ഏബ്രഹാമും മക്കൾ ചെൽസിയയും നീലുമുള്ള കുടുംബചിത്രത്തിന്റെ പശ്ചാത്തലത്തിൽ, മനോരമ ആഴ്ച പതിപ്പും ഒരു കവർ ചിത്രവും. തന്റെ ജീവിതത്തെ മാറ്റിമറിച്ച കഥ ഷീലു പങ്കുവയ്ക്കുന്നു.

ചെയർമാന്റെ പെങ്ങളുകുട്ടി

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size

Holiday offer front
Holiday offer back