試す 金 - 無料
കിയയുടെ ഗോൾഡൻ കീ
Fast Track
|June 01,2025
പുതിയ ലുക്കും ഫീച്ചേഴ്സുമായി കാരൻസിന്റെ പരിഷ്കരിച്ച പതിപ്പ്- ക്ലാവിസ്
മൾട്ടിപർപ്പസ് വാഹനനിരയിലേക്ക് കാരൻസ് എത്തുമ്പോൾ മത്സരിക്കേണ്ടിയിരുന്നത് ആ രംഗത്തെ കരുത്തനായ ടൊയോട്ടയോടായിരുന്നു. സാക്ഷാൽ ഇന്നോവയോട്. മാരുതിയുടെ എർട്ടിഗ, എക്സ്എൽ സിക്സ് എന്നീ മോഡലു കൾ വേറെയും. എന്നാൽ ലേഞ്ച് ചെയ്ത് ചുരുങ്ങിയ നാളുകൾകൊണ്ട് 2 ലക്ഷം കാരൻസുകൾ നിരത്തിലെത്തി. എന്തായിരിക്കും കാരണം? മികച്ച നിർമാണ നിലവാരം, ഉള്ളിലെ സ്ഥലസൗകര്യം, മോശമല്ലാത്ത പെർഫോമൻസ് ഒപ്പം തരക്കേടില്ലാത്ത ഇന്ധനക്ഷമതയും. ഇതിനൊപ്പം മികച്ച വിൽപനാനന്തര സേവനവും. ഈ ഘടകങ്ങളാണ് കാരൻസിനു വിപണിയിൽ കുതിപ്പേകിയത്. ഇപ്പോഴിതാ ക്ലാവിസ് എന്ന കാരൻസിന്റെ ഫേസ് ലിഫ്റ്റുമായി കിയ എത്തുകയാണ്. ഗ്രീക്ക് വാക്കാണ് ക്ലാവിസ് സ്വർണ താക്കോൽ എന്നർഥം. എംപിവി സെഗ്മെന്റിൽ കിയയ്ക്ക് കിടിലൻ എൻട്രി തുറന്നു നൽകിയ കാരൻസിന്റെ പിൻഗാമി സ്വർണതാക്കോലുപയോഗിച്ച് ഈ സെഗ് മെന്റ് ആരും കടക്കാതെ തന്റേതാക്കി താഴിട്ടു പൂട്ടുമോ? നോക്കാം..
മാസ് ... മാസ് ...
ക്ലാവിസിനെ നേരിട്ടു കണ്ടമാത്രയിൽ മനസ്സിനുള്ളിൽ മന്ത്രിച്ച വാക്കുകളാണ്. മുന്നിൽ നിന്നുള്ള കാഴ്ചയിൽ കാരൻസിനു ഒരു പതിഞ്ഞ ഭാവമായിരുന്നു. എന്നാൽ ക്ലാവിസിനെ ഏത് ആംഗിളിൽനിന്നു നോക്കിയാലും മാസ് ലുക്കാണ് കിട്ടുന്നത്. നീളം വീതി ഉയരം തുടങ്ങിയ അളവുകളിൽ കാര്യമായ മാറ്റമൊന്നുമില്ല. ആകെയുള്ള ചെറിയ മാറ്റം നീളം 10 എംഎം കൂടി എന്നതാണ്. മുൻപിൻ ബംപർ ഡിസൈൻ പരിഷ്കരി ച്ചതാണ് ഇതിനു കാരണം. കാരൻസിന്റെ ബേസ് സ്ട്രക്ചർ നിലനിർത്തി മുൻവശവും പിൻഭാഗവും ഡിസൈൻ ടീം ഉടച്ചുവാർത്തെന്നു പറയാം. കാരൻസിന്റെ കെ പ്ലാറ്റ്ഫോം തന്നെയാണ് ക്ലാവിസിനും ഉയർന്ന ബോണറ്റാണ്. ബംപറിലെ സാറ്റൻ ഫിനിഷ് മെറ്റൽ പാനലും വലിയ വീൽ ആർച്ചും ഡോറിലെ ഫോക്സ് മെറ്റൽ പാനലിങ്ങും ബ്ലാക് ക്ലാഡിങ്ങുമെല്ലാം എവിയുടെ ഗെറ്റപ്പ് നൽകുന്നുണ്ട്. കിയയുടെ ഡിജിറ്റൽ ടൈഗർ ഫേസാണ് ക്ലാവിസിന്. നേർത്ത വരകൾപോലുള്ള ടേൺ ഇൻഡിക്കേറ്റർ കൂട്ടിയിണക്കിയ സ്റ്റാർ മാപ് എൽഇഡി ഡിആർഎൽ ഡിസൈൻ അതിമനോഹരം. സിറോസിൽ കണ്ടതരത്തിലുള്ള ഐസ്ക്യൂബ് ടൈപ് എംഎഫ്ആർ എൽഇഡി ഹെഡ് ലാംപാണ്. വലിയ സ്റ്റാർ മാപ് എൽഇഡി കണക്ടഡ് ടെയിൽ ലാംപാണ് പിന്നിലെ എടുപ്പ്. സ്റ്റോപ്പ് ലാംപ് റൂഫ് സ്പോ യ്ലറിൽ നൽകി. കാരൻസിനെക്കാളും ബോൾഡ് ലുക്കാണ് ക്ലാവിസിന്റെ പിൻഭാഗം നൽകുന്നത്. 17 ഇഞ്ച് അലോയ് വീലാണ്. കാരൻസിൽ 16 ഇഞ്ചായിരുന്നു.
എട്ടു നിറങ്ങളുണ്ട് ക്ലാവിസിന്. അതിൽ പുതിയ ഐവറി സിൽവർ ഗ്ലോസ് നിറം പ്രീമിയം ടച്ചുണ്ട്.
このストーリーは、Fast Track の June 01,2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Fast Track からのその他のストーリー
Fast Track
അന്യസംസ്ഥാന വാഹനങ്ങൾ വാങ്ങുമ്പോൾ
മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളുടെ റജിസ്ട്രേഷന് എൻഒസി നിർബന്ധമാണ്
2 mins
November 01, 2025
Fast Track
ഉയരെ പറന്ന്...
ഇന്ത്യൻ വ്യോമയാന മേഖലയിൽ കുറഞ്ഞ വർഷംകൊണ്ട് ചരിത്രം സൃഷ്ടിച്ച ഇൻഡിഗോയുടെ വിജയക്കുതിപ്പിലൂടെ...
4 mins
November 01, 2025
Fast Track
ഓളപ്പരപ്പിലൂടെ...
ഒരുദിനം ഉല്ലസിക്കാൻ കൊല്ലം അഷ്ടമുടിക്കായലിലൂടെ ഒരു ബോട്ട് യാത്ര
1 mins
October 01, 2025
Fast Track
വാഹനവിപണിക്ക് ഉണർവേകി പുതിയ ജിഎസ്ടി
പുതിയ ജിഎസ്ടി പരിഷ്കാരം വാഹന വിൽപനയിൽ മാത്രമല്ല പുരോഗതി കൊണ്ടുവരുന്നത്. ഓട്ടമൊബീൽമേഖല ഒട്ടാകെ ഇതിന്റെ ഗുണം ലഭ്യമാകും
4 mins
October 01, 2025
Fast Track
323 കിമീ റേഞ്ചുമായി അൾട്രാവയലറ്റ് എക്സ് 47
ആദ്യം ബുക്ക് ചെയ്യുന്ന 1000 പേർക്ക് 2.49 ലക്ഷം രൂപയ്ക്ക് എക്സ് 47 ലഭിക്കും
1 mins
October 01, 2025
Fast Track
Voyage to the Future
ഭാവിയിലേക്ക് ഒരു ചുവടുകൂടി മുന്നേറി ഏഥർ
2 mins
October 01, 2025
Fast Track
അപ്പാച്ചെ @ 20
ടിവിഎസ് അപ്പാച്ചെ നിരത്തിലെത്തിയിട്ട് 20 വർഷം. ആഘോഷങ്ങളുടെ ഭാഗമായി സ്പെഷൽ എഡിഷനുകൾ
1 min
October 01, 2025
Fast Track
ഉറക്കം വന്നാൽ ഉറങ്ങണം!
ബാലഭാസ്കറും കൊല്ലം സുധിയും ജഗതി ശ്രീകുമാറും പോലെ മരണപ്പെട്ടവരും പരുക്കു പറ്റിയവരും അടങ്ങിയ നീണ്ട നിര തന്നെയുണ്ട് രാത്രികാല യാത്രകളിലെ ദുരന്ത കഥാപാത്രങ്ങളായി
2 mins
October 01, 2025
Fast Track
Sporty Commuter
സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനും മികച്ച റൈഡ് ക്വാളിറ്റിയുമായി 125 സിസി സെഗ്മെന്റിലെ പുതിയ താരം
2 mins
October 01, 2025
Fast Track
മാറ്റത്തിന്റെ പാതയിലൂടെ വിക്റ്റോറിസ്
5 സ്റ്റാർ സുരക്ഷ, ലെവൽ 2 അഡാസ്, നൂതന ഫീച്ചേഴ്സ്, ഉഗ്രൻ മൈലേജ്. മിഡ്സ് എസ് യു വി വിപണി പിടിച്ചടക്കാൻ മാരുതിയുടെ പുതിയ മോഡൽ വിക്റ്റോറിസ്
4 mins
October 01, 2025
Listen
Translate
Change font size

