Facebook Pixel മഞ്ഞ സെന്നും ചേർത്തലയിലെ ബെൻസും | Fast Track - automotive - Magzter.comでこの記事を読む
Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

മഞ്ഞ സെന്നും ചേർത്തലയിലെ ബെൻസും

Fast Track

|

July 01,2023

വാഹനവിശേഷങ്ങളുമായി സംവിധായകൻ അഖിൽ സത്യൻ

- വി എൻ രാഖി

മഞ്ഞ സെന്നും ചേർത്തലയിലെ ബെൻസും

“മഞ്ഞ സെൻ കാർ എന്ന്  പാച്ചുവിന്റെ സ്ക്രിപ്റ്റിൽ തന്നെ ഞാൻ എഴുതിയിരുന്നു. ഇപ്പോൾ നിരത്തിൽ കാണാത്തൊരു കാർ വേണം എന്നുണ്ടായിരുന്നു. പണ്ട് പ്രീമിയം മിഡിൽ ക്ലാസിലുള്ള, അത്യാവശ്യം ശമ്പളമുള്ള ആളുകൾ വാങ്ങിച്ചിരുന്ന കാറായിരുന്നു സെൻ വണ്ടി മാറ്റാതിരിക്കുന്നത് നല്ല ക്വാളിറ്റിയാണ്. അവർ കുറച്ചുകൂടി അറ്റാച്മെന്റ് ഉള്ളവരായിരിക്കും. ആ കാലവും അങ്ങനെയൊരു ഫാമിലിയിലെ അംഗവുമാണ് പാച്ചു എന്ന കാണിക്കാനാണ് തിരഞ്ഞെടുത്തത്. പടത്തിന്റെ നിർമാതാവ് സേതുവേട്ടൻ സ്വന്തം നാടായ മണ്ണാർക്കാടു നിന്ന് സംഘടിപ്പിച്ചതാണ് ആ സെൻ.'' പാച്ചുവും അദ്ഭുതവിളക്കും സിനിമയിലെ സെൻ വാഹനകഥ പറഞ്ഞ് സംവിധായകൻ അഖിൽ സത്യൻ വാഹനവിശേഷങ്ങൾക്കു തുടക്കമിട്ടു. 

നിവിൻ പോളിയെയാണ് പാച്ചു വായി ആദ്യം കാസ്റ്റ് ചെയ്തത്. നിവിനെ ചിരിപ്പിക്കാൻ വേണ്ടി സ്പോട്ടിൽ ഉണ്ടാക്കിയതാണ് ആ ഹോണടി. പിന്നെയത് വർക്ക് ആയപ്പോൾ സ്ക്രിപ്റ്റിൽ ചേർത്തു. ഉമ്മച്ചിക്കു വേണ്ടി ചേർത്തലയിൽ നിന്ന് 35-40 വർഷം പഴക്കമുള്ള ബെൻസും കൊണ്ടുവന്നു. ഞാൻ ഡയറക്ടർ ആണല്ലോ. വലിയ കാര്യത്തിൽ ചെന്ന് "ഓടിച്ചുനോക്കട്ടെ' എന്നു പറഞ്ഞു. “വേറെയാർക്കും ഓടിക്കാൻ കൊടുക്കില്ലെന്ന് അവർ. ഞാനാകെ ചമ്മിപ്പോയി. ഒരു വിധ ത്തിലാണ് ഇമേജ് രക്ഷിച്ചത്. ഹ്യൂമറിന്റെ മേമ്പൊടിയോടെ അഖിൽ കഥകൾ ഓരോന്നായി പുറത്തെടുത്തു തുടങ്ങി.

വെള്ള മാരുതിയിൽ തേക്കടിയിലേക്ക്

കുട്ടിക്കാലത്ത് യാത്രകൾ വളരെ കുറവായിരുന്നു. അച്ഛൻ വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ ചെയ്യുന്ന സമയം. അക്കാലത്ത് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്സ് എല്ലാം ചെന്നൈയിലായിരുന്നു. ഷൂട്ടിങ് ഇല്ലെങ്കിലും ശ്രീനിയങ്കിളും ലോഹിയങ്കിളുമൊക്കെയായി ഡിസ്കഷന്റെ തിരക്കിലാകും അച്ഛൻ. അക്കാലത്തെ ഓർമയിലുള്ള ഏക വാഹനം സ്കൂളിലേക്കു പോകുന്ന വാൻ ആണ്. അതിലെ യാത്രയേ ഉള്ളു അന്ന്.

Fast Track からのその他のストーリー

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Translate

Share

-
+

Change font size