അമ്മക്കവിതയിൽ വിരിഞ്ഞ പൂക്കൾ
Vanitha
|May 24, 2025
23 വർഷത്തെ ഇടവേളയ്ക്കുശേഷം സിനിമയിൽ സജീവമാകുമ്പോൾ കവിതയ്ക്കു പറയാൻ ഒരായിരം വിശേഷങ്ങളുണ്ട്
മലയാളത്തിലെ മികച്ച ഹൊറർ കോമഡി ചിത്രങ്ങളിലൊന്നായ പകൽ പൂരത്തിൽ മുകേഷിന്റെ നായികയായെത്തിയ പെൺകുട്ടിയെ പിന്നീടൊരിക്കലും മലയാളികൾ കണ്ടില്ല. പകൽപ്പൂരത്തിൽ അനാമികയായെത്തിയ ഡോ. കവിത ജോസ് കോഴിക്കോട് കോവൂരെ വീട്ടിലുണ്ടിപ്പോൾ.
ഒരേയൊരു സിനിമ മാത്രം അഭിനയിച്ചു പിൻവാങ്ങിയ കവിത 23 വർഷത്തിനു ശേഷം വീണ്ടും അഭിനയത്തിലേക്കു മടങ്ങിയെത്തിയിരിക്കുന്നു. മനോരമ മാക്സിൽ റിലീസായ പത്തുമാസം എന്ന സിനിമയിലൂടെ സന്തോഷത്തിന് ഇരട്ടി മധുരമേകാൻ കവിതയുടെ മകൾ റെയ്സയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രതാരം എന്നതിനപ്പുറം ഡോക്ടർ, സംരംഭക, എഴുത്തുകാരി, ബിൽഡർ, ഇന്റീരിയർ ഡിസൈനർ എന്നിങ്ങനെ വ്യത്യസ്ത റോളുകളിൽ ബിസിയാണു കവിത.
തേടിവന്ന പത്തുമാസം
“പകൽപ്പൂരം കഴിഞ്ഞ് 23 വർഷമായെന്നു ചിന്തിക്കാനാകുന്നില്ല. സുഹൃത്തും ഛായാഗ്രാഹകനുമായ സുധീറാണ് പത്തുമാസത്തെക്കുറിച്ചു പറഞ്ഞത്. സിനിമയിലെ നായിക പ്രസീതയെക്കുറിച്ചു കേട്ടപ്പോൾ അഭിനയിക്കണമെന്നു തോന്നി.
എങ്കിലും വീട്ടിലെ സാഹചര്യമോർത്തപ്പോൾ മനസ്സ് പിന്നോട്ടാഞ്ഞു. എന്നാൽ, റോഷനും മക്കളും ചാച്ചയും പൂർണ പിന്തുണ പ്രഖ്യാപി ച്ച് ഒപ്പം നിന്നു. സിനിമയിലേക്ക് എന്നെ കാസ്റ്റ് ചെയ്തപ്പോൾ തന്നെ മകൾ റെയ്സയെ കൂടി അഭിനയിപ്പിക്കണമെന്നു സംവിധായകരായ സുമോദ് സാറും ഗോപു സാറും പറഞ്ഞിരുന്നു. മോൾക്കും താൽപര്യമായിരുന്നു. അങ്ങനെ പ്രസീദയായി ഞാനും നിധിയായി മോളും എത്തി.
റെയ്സ: സ്കൂളിൽ ആർട്സിലൊക്കെ സജീവമാണ്. പക്ഷേ, ക്യാമറയ്ക്കു മുന്നിൽ ഇതാദ്യമാണ്. അമ്മ തന്നെയായിരുന്നല്ലോ സിനിമയിലും അമ്മ. അതുകൊണ്ടു പലപ്പോഴും വീട്ടിലെ സീനുകൾ റിക്രിയേറ്റ് ചെയ്യുന്നതു പോലെയേ തോന്നിയുള്ളൂ.
കവിത: എനിക്കു ചെറുപ്പം മുതലേ സിനിമയിൽ അഭിനയിക്കണമെന്ന മോഹമുണ്ടായിരുന്നു. മെഡിസിൻ പഠനം പൂർത്തിയാക്കി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ജൂനിയറായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് പകൽപ്പൂരത്തിൽ അഭിനയിക്കുന്നത്. വീട്ടിൽ നിന്നു ചെറിയ എതിർപ്പൊക്കെ ഉണ്ടായിരുന്നെങ്കിലും അച്ഛൻ ജോസ് ഞെള്ളിമാക്കൽ കട്ട സപ്പോർട്ടായിരുന്നു. ചാച്ച കലാകാരനും കലാസ്വാദകനുമാണ്. "നഷ്ടപ്പെടുത്തിയ അവസരത്തെയോർത്തു മോൾ വിഷമിക്കേണ്ടി വരരുത്. എന്തായാലും ശ്രമിച്ചു നോക്കൂ' എന്നു പറഞ്ഞ് അന്നു തന്ന അതേ സപ്പോർട്ട് ചാച്ച ഇപ്പോഴും തരുന്നുണ്ട്.
यह कहानी Vanitha के May 24, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Listen
Translate
Change font size
