The Perfect Holiday Gift Gift Now

കണ്ണാണ് ദക്ഷിണ മനമാണ് സാരംഗ്

Vanitha

|

July 06, 2024

കണ്ടാൽ കൊതിയൂറുന്ന തനിനാടൻ വിഭവങ്ങളുടെ കലവറയാണു 'ദക്ഷിണ'. ഈ ഫൂഡ് ബ്ലോഗിന്റെ തുടക്കം എവിടെ നിന്നെന്ന് അറിയാമോ?

- രാഖി റാസ്

കണ്ണാണ് ദക്ഷിണ മനമാണ് സാരംഗ്

മുത്തശ്ശന് അക്കരപറമ്പിൽ ഇത്തിരി പണിയുണ്ട്. പൊതിച്ചോറു കൊണ്ടു പോകണം. 'മുത്തശ്ശി തന്റെ സുന്ദരമായ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി. "പറമ്പിൽ പടർന്നു നിറഞ്ഞ മൂപ്പെത്തിയ ബീൻസ് പൊട്ടിച്ചു. ഭംഗിയിൽ അരിഞ്ഞു തേങ്ങാക്കൊത്തും പച്ചമുളകും ചേർത്തു മെഴുക്കു പുരട്ടി തയാറാക്കി. കൂടെ ചുട്ടരച്ച ചമ്മന്തിയും പച്ച ചീരത്തോരനും. വാട്ടിയ വാഴയിലയിൽ ചോറിനും കറികൾക്കുമൊപ്പം നക്ഷത്രപ്പുളി വെള്ളയച്ചാറും കൂടി വിളമ്പിയതോടെ പൊതിച്ചോറ് അസ്സലായി.

ഹാ... കണ്ടും കേട്ടുമിരിക്കുന്നവരുടെ നാവിൽ കപ്പലോടാൻ വേറെന്തു വേണം. കാന്താരി ചമ്മന്തി, മത്തങ്ങാ ചെണ്ടൻ പുഴുങ്ങിയത്. പച്ചക്കുരുമുളക് രസം, ചക്കപ്പുഴുക്ക്, മാങ്ങാ പച്ചടി, വറുത്തരച്ച അമ്പഴങ്ങാക്കറി അങ്ങനെയങ്ങനെ കൊതിപ്പിക്കുന്ന നാടൻ വിഭവങ്ങൾ വിളമ്പി വിളമ്പിയാണ് ദക്ഷിണയെന്ന യൂട്യൂബ് ചാനൽ മലയാളികളുടെ അടുക്കള ശീലത്തിലേക്കു കയറിയത്. രുചിയോടൊപ്പം നല്ല ജീവിതത്തിനായുള്ള കാഴ്ചപ്പാടുകളും ആശയങ്ങളും സമൂഹത്തിന്റെ നിലനിൽപ്പിനായുള്ള പാഠങ്ങളും കൂടി അല്പാല്പമായി നൽകുന്നു ദക്ഷിണ. അതിസുന്ദരമായ ദൃശ്യഭാഷയിൽ...

കഥ പറയും ദക്ഷിണ

രുചികളിലെ വൈവിധ്യം കൊണ്ടും അവതരണത്തിലെ വ്യത്യസ്തത കൊണ്ടും പെർഫെക്റ്റ് ഫൂഡ് ബ്ലോഗ്' എന്ന നിലയിൽ ദക്ഷിണ മുന്നേറുകയാണ്. അതിമനോഹരമായ ദൃശ്യങ്ങൾക്കു മാത്രമല്ല, അകമ്പടി ചേരുന്ന സംഗീതത്തിനും മുത്തശ്ശിയുടെ ശബ്ദത്തിനും മുത്തശ്ശന്റെ മാറോളമെത്തിയ നരച്ച താടിക്കും വരെ ആരാധകരേറെ...

കുന്നോളം ആരാധകരുണ്ടെങ്കിലും പലർക്കുമറിയില്ല “ദക്ഷിണ' എവിടെ നിന്നു മുളപൊട്ടിയെന്ന്. 40 വർഷങ്ങൾക്കു മുൻപേ തലമുറകളുടെ നല്ല നാളെയ്ക്കായി സ്വപ്നം കണ്ട, രണ്ടു മനുഷ്യരുടെ മനസ്സിൽ വിളഞ്ഞ കനിയുടെ രുചിയാണിത്

കേരളത്തിലെ വിദ്യാഭ്യാസ രീതിയിലെ പുഴുക്കുത്തുകളെ ചൂണ്ടിക്കാണിച്ച, അതിന്റെ പേരിൽ കുരിശിലേറ്റപ്പെട്ട, ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും ആണ് ആ രണ്ടു പേർ. പാലക്കാട് അഗളി ഗൂളിക്കടവിലെ കുന്നിനു മുകളിൽ അവർ തുടങ്ങിയ സാരംഗ്' എന്ന വ്യത്യസ്ത പള്ളികൂടത്തിന്റെ കഥ കൂടെ ചേർന്നാലേ ദക്ഷിണയുടെ ചിത്രം പൂർണമാകൂ.

Vanitha से और कहानियाँ

Vanitha

Vanitha

ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 03, 2026

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Vanitha

Vanitha

കിളിയഴകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Vanitha

Vanitha

മൂലകോശദാനം എന്നാൽ എന്ത്?

ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം

time to read

1 min

December 06, 2025

Vanitha

Vanitha

മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ

മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ

time to read

3 mins

December 06, 2025

Listen

Translate

Share

-
+

Change font size