कोशिश गोल्ड - मुक्त
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
Vanitha
|June 08, 2024
കിർഗിസ്ഥാനിൽ മഞ്ഞു പെയ്യുന്നതു കാണാൻ കൂട്ടുകാരികളോടൊപ്പം പറന്ന കഥ പറയുകയാണു പി. ശ്രീകല
മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നതു കണ്ടിട്ടുണ്ടോ? എന്നു ചോദിച്ചത്, ദുൽഖർ സൽമാനാണ്. ചാർലി സിനിമയിൽ. കിർഗിസ്ഥാനിൽ പോയി മഞ്ഞു പെയ്യുന്നതു കണ്ടാലോ' എന്നു ഞങ്ങളോടു ചോദിച്ചതു കൂട്ടുകാരി സുജി ആണ്. അവൾ ചുക്കാൻ പിടിച്ചു തലപ്പത്തിരുന്നതോടെ എല്ലാവരും ഉഷാറായി.
സുജി, വാണി, ഫാസ്ല, രഞ്ജിനി, ഫാബി, സൗമ്യ, വിജിഷ, അഞ്ജു എന്നിവർ ആദ്യം റെഡിയായി. അക്കൂട്ടത്തിലേക്കു ഞാനും ഫിറോസിയയും ഇടിച്ചുകയറി. അങ്ങനെ ദുബായിൽ നിന്നു മഞ്ഞു കാണാൻ പുറപ്പെട്ടത് 10 പെണ്ണുങ്ങൾ.
കിർഗിസ്ഥാൻ കാണാൻ പോകുന്നവരും ദുബായ് കണ്ടു മടങ്ങുന്നവരും കുറെ ഇന്ത്യൻ വിദ്യാർഥികളും ഉണ്ടങ്കിലും വിമാനം പകുതിയും കാലിയായിരുന്നു. നാലു മണിക്കൂർ യാത്ര കഴിഞ്ഞു ബിഷ്കെക്ക് എയർപോർട്ടിൽ വിമാനം ഇറങ്ങുമ്പോൾ ഞാനും ഫിറോസിയയും ഒട്ടകത്തെ പോലെ തല പുറത്തേക്കിട്ട് എത്തി നോക്കി, മഴയുണ്ടോ? മഞ്ഞുണ്ടോ? സ്വെറ്ററും സോക്സും ധരിച്ചിട്ടുണ്ടെങ്കിലും മൈനസ് മൂന്നു ഡിഗ്രി തണുപ്പിൽ ഉറഞ്ഞു പോയ ഞങ്ങൾ അര മണിക്കൂർ വാൻ യാത്രയ്ക്കു ശേഷം ബ്രിഡ്ജസ് ഹോട്ടലിലെത്തി. നേരം പുലരുന്നതേ ഉള്ളൂ. ഹോട്ടൽ റൂമിലെ ജാലകത്തിനപ്പുറം കാണുന്ന വീടുകളുടെ മേൽപ്പുരകളെല്ലാം മഞ്ഞിന്റെ വെളുവെളുത്ത ആവരണം. സൂര്യൻ എത്തി നോക്കുന്നുണ്ടെങ്കിലും മനുഷ്യരെ പുറത്തു കാണുന്നില്ല.
പ്രാതലിന് എത്തിയപ്പോൾ ഗ്രൂപ്പിന്റെ ഫിനാൻഷ്യൽ കൺട്രോളർ രഞ്ജു ഓർമിപ്പിച്ചു, "നന്നായി തട്ടിക്കോണം, ഇടയ്ക്കിടെ ഫൂഡ് ചോയ്ച്ചാൽ വാങ്ങി തരില്ല...' പാലും ഓംലെറ്റും മുന്തിരിയും ബീൻസ് കറിയും വൈറ്റ് റൈസും കഴിച്ച്, ഊർജം സംഭരിച്ച്, മച്ചകത്തമ്മയെ കാൽ തൊട്ടു വന്ദിച്ച് ഞങ്ങൾ തുടങ്ങുകയാണ്, കിർഗിസ്ഥാൻ യാത്ര.
ആലാ ആർച്ചാ നാഷനൽ പാർക്കിലേക്കാണ് ഗൈഡ് ഐഷുലു ആദ്യം ഞങ്ങളെ കൊണ്ടുപോയത്. വർണാഭമായ പൈൻ മരങ്ങൾ നിറഞ്ഞ സ്ഥലമായതു കൊണ്ടാണ് പേരു വന്നത്. തലസ്ഥാന നഗരിയായ ബിഷ്കെക്കിൽ നിന്ന് 40 കിലോമീറ്റർ അകലെ നയന മനോഹരമായ ഭൂ പ്രകൃതി. തിരക്ക് തീരെയില്ലാത്ത റോഡ്.
यह कहानी Vanitha के June 08, 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Listen
Translate
Change font size
