कोशिश गोल्ड - मुक्त

വേനൽ കടമ്പ കടക്കാം

Vanitha

|

March 16, 2024

കടുത്ത വേനലിൽ ശരീരം തണുപ്പിക്കാനും അസുഖങ്ങളെ പ്രതിരോധിക്കാനും വിട്ടിൽ കുളിർമ നിറയ്ക്കാനും ഒക്കെയുള്ള വഴികളിതാ..

- ശ്യാമ

വേനൽ കടമ്പ കടക്കാം

ഒന്നു പുറത്തേക്കിറങ്ങിയാൽ തളർന്നു പോകുന്നത്ര ചൂട്. ശരീരത്തിൽ നിന്നു മുഴുവൻ ജലാംശവും സൂര്യൻ ഒരു നോട്ടം കൊണ്ട് വലിച്ചൂറ്റിയെടുക്കുന്ന പോലെ. വേനൽ കനക്കുകയാണ്. നമുക്ക് വിവേകപൂർവം വേനലിനെ നേരിടാനുള്ള കുറച്ചു വഴികൾ നോക്കാം.

ശ്വാസകോശ സംബന്ധമായ മുൻകരുതലുകളും എടുക്കേണ്ട പ്രതിരോധ മാർഗങ്ങളെ കുറിച്ചും പൊതു ആരോഗ്യത്തെ കുറിച്ചുമാണ് ആദ്യ ഭാഗം. വലിയ പണം മുടക്കില്ലാതെ വീടിന്റെ അകത്തളങ്ങൾ തണുപ്പിക്കാനുള്ള വഴികൾ പറഞ്ഞു തരുന്നതാണ് അടുത്ത വിഭാഗം. മൂന്നാമതായി വേനൽക്കാല ഡയറ്റും കടുത്ത ചൂടിൽ ഒഴിവാക്കേണ്ട ആഹാര രീതികളുമാണ്. നാലാമത്തേത് വേനൽക്കാലത്തു കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് അവബോധം തരുന്നത്.

ആയുർവേദ വഴികളിലൂടെ എങ്ങനെ ശരീരം തണുപ്പിക്കാം എന്നുള്ള അഞ്ചാം വിഭാഗം. ആറാമതായി ഏതൊക്കെ തരം തുണിത്തരങ്ങളാണു ചൂടുകാലത്ത് ഏറ്റവും ഉതകുന്നതെന്നു പറഞ്ഞു തരുന്നതും. അന്തരീക്ഷത്തിലെ ചൂടു നിയന്ത്രിക്കുന്നതു നമ്മുടെ കൈ പിടിയിൽ ഒതുങ്ങാത്തതാണെങ്കിലും ശരീര താപം കുറയ്ക്കാനുള്ള വഴികൾ അറിഞ്ഞു വയ്ക്കാം.

വേനലും ആരോഗ്യവും

കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കുക. പലതരം ആപ്പുകൾ വഴിയും പൊലൂഷൻ കൺട്രോൾ ബോർഡിന്റെ വെബ്സൈറ്റ് നോക്കിയാലും മനസ്സിലാകും. ശ്വാസകോശ പ്രശ്നമുള്ളവർ ഇവ നോക്കി മലിനീകരണതോത് കൂടിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യേണ്ടി വന്നാൽ മുൻകരുതലുകളെടുക്കുക.

വേനൽക്കാലത്ത് ജലനഷ്ടം കൂടുതലായിരിക്കും. ദാഹിക്കുന്നില്ലെങ്കിലും വെള്ളം കുടിക്കുന്നതു ശീലിക്കുക. ഹൃദയ- വൃക്ക രോഗങ്ങളുള്ളവർ ഡോക്ടർ നിർദേശിക്കുന്ന അളവിൽ മാത്രം വെള്ളം കുടിക്കുക.

വേനൽക്കാലത്തു മദ്യം മാത്രമല്ല, ചായയും കാപ്പിയും പോലും കഴിവതും ഒഴിവാക്കണം. കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കാതിരിക്കുക. കാപ്പി, കാപ്പിയടങ്ങിയ ചോക്ലെറ്റ്, ഐസ്ക്രീമുകൾ ഇവയൊക്കെ ഒഴിവാക്കാം.

കിടപ്പുമുറി എന്നും വൃത്തിയാക്കാം. പൊടി ഒട്ടുമില്ലെന്ന് ഉറപ്പു വരുത്താം. മുറി വൃത്തിയാക്കുമ്പോൾ കഴിവതും മാസ്ക് വച്ചിട്ടു വേണം വൃത്തിയാക്കാൻ.

അടുക്കള വായുസഞ്ചാരമുള്ളതാണെന്നു ഉറപ്പാക്കുക. വായുസഞ്ചാരം കുറഞ്ഞ അടുക്കളയിലെ പാചകം പലരിലും ശ്വാസകോശ പ്രശ്നങ്ങൾക്കു കാരണമാകുന്നുണ്ട്.

Vanitha से और कहानियाँ

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Listen

Translate

Share

-
+

Change font size