يحاول ذهب - حر
വേനൽ കടമ്പ കടക്കാം
March 16, 2024
|Vanitha
കടുത്ത വേനലിൽ ശരീരം തണുപ്പിക്കാനും അസുഖങ്ങളെ പ്രതിരോധിക്കാനും വിട്ടിൽ കുളിർമ നിറയ്ക്കാനും ഒക്കെയുള്ള വഴികളിതാ..
ഒന്നു പുറത്തേക്കിറങ്ങിയാൽ തളർന്നു പോകുന്നത്ര ചൂട്. ശരീരത്തിൽ നിന്നു മുഴുവൻ ജലാംശവും സൂര്യൻ ഒരു നോട്ടം കൊണ്ട് വലിച്ചൂറ്റിയെടുക്കുന്ന പോലെ. വേനൽ കനക്കുകയാണ്. നമുക്ക് വിവേകപൂർവം വേനലിനെ നേരിടാനുള്ള കുറച്ചു വഴികൾ നോക്കാം.
ശ്വാസകോശ സംബന്ധമായ മുൻകരുതലുകളും എടുക്കേണ്ട പ്രതിരോധ മാർഗങ്ങളെ കുറിച്ചും പൊതു ആരോഗ്യത്തെ കുറിച്ചുമാണ് ആദ്യ ഭാഗം. വലിയ പണം മുടക്കില്ലാതെ വീടിന്റെ അകത്തളങ്ങൾ തണുപ്പിക്കാനുള്ള വഴികൾ പറഞ്ഞു തരുന്നതാണ് അടുത്ത വിഭാഗം. മൂന്നാമതായി വേനൽക്കാല ഡയറ്റും കടുത്ത ചൂടിൽ ഒഴിവാക്കേണ്ട ആഹാര രീതികളുമാണ്. നാലാമത്തേത് വേനൽക്കാലത്തു കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് അവബോധം തരുന്നത്.
ആയുർവേദ വഴികളിലൂടെ എങ്ങനെ ശരീരം തണുപ്പിക്കാം എന്നുള്ള അഞ്ചാം വിഭാഗം. ആറാമതായി ഏതൊക്കെ തരം തുണിത്തരങ്ങളാണു ചൂടുകാലത്ത് ഏറ്റവും ഉതകുന്നതെന്നു പറഞ്ഞു തരുന്നതും. അന്തരീക്ഷത്തിലെ ചൂടു നിയന്ത്രിക്കുന്നതു നമ്മുടെ കൈ പിടിയിൽ ഒതുങ്ങാത്തതാണെങ്കിലും ശരീര താപം കുറയ്ക്കാനുള്ള വഴികൾ അറിഞ്ഞു വയ്ക്കാം.
വേനലും ആരോഗ്യവും
കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കുക. പലതരം ആപ്പുകൾ വഴിയും പൊലൂഷൻ കൺട്രോൾ ബോർഡിന്റെ വെബ്സൈറ്റ് നോക്കിയാലും മനസ്സിലാകും. ശ്വാസകോശ പ്രശ്നമുള്ളവർ ഇവ നോക്കി മലിനീകരണതോത് കൂടിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യേണ്ടി വന്നാൽ മുൻകരുതലുകളെടുക്കുക.
വേനൽക്കാലത്ത് ജലനഷ്ടം കൂടുതലായിരിക്കും. ദാഹിക്കുന്നില്ലെങ്കിലും വെള്ളം കുടിക്കുന്നതു ശീലിക്കുക. ഹൃദയ- വൃക്ക രോഗങ്ങളുള്ളവർ ഡോക്ടർ നിർദേശിക്കുന്ന അളവിൽ മാത്രം വെള്ളം കുടിക്കുക.
വേനൽക്കാലത്തു മദ്യം മാത്രമല്ല, ചായയും കാപ്പിയും പോലും കഴിവതും ഒഴിവാക്കണം. കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കാതിരിക്കുക. കാപ്പി, കാപ്പിയടങ്ങിയ ചോക്ലെറ്റ്, ഐസ്ക്രീമുകൾ ഇവയൊക്കെ ഒഴിവാക്കാം.
കിടപ്പുമുറി എന്നും വൃത്തിയാക്കാം. പൊടി ഒട്ടുമില്ലെന്ന് ഉറപ്പു വരുത്താം. മുറി വൃത്തിയാക്കുമ്പോൾ കഴിവതും മാസ്ക് വച്ചിട്ടു വേണം വൃത്തിയാക്കാൻ.
അടുക്കള വായുസഞ്ചാരമുള്ളതാണെന്നു ഉറപ്പാക്കുക. വായുസഞ്ചാരം കുറഞ്ഞ അടുക്കളയിലെ പാചകം പലരിലും ശ്വാസകോശ പ്രശ്നങ്ങൾക്കു കാരണമാകുന്നുണ്ട്.
هذه القصة من طبعة March 16, 2024 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Vanitha
പുതിയ കാലത്തെ ഡ്രീം ജോബ്സ്
ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം
2 mins
May 23, 2026
Vanitha
ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്
ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം
2 mins
May 23, 2026
Vanitha
മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം
ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2 mins
May 23, 2026
Vanitha
പട്ടാള വേഷത്തിലും പണത്തട്ടിപ്പ്
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
May 23, 2026
Vanitha
നൂലഴകിൻ കൂട്ടുകാരി
സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ
2 mins
May 23, 2026
Vanitha
എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്
സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ
1 mins
May 23, 2026
Listen
Translate
Change font size
