कोशिश गोल्ड - मुक्त
അമ്മയാകാൻ അൽപം വൈകിയാലും
Vanitha
|December 09, 2023
പ്രായം മുന്നോട്ടു പോയാലും ആരോഗ്യമുള്ള കുഞ്ഞിനു ജന്മം നൽകാം. അണ്ഡശീതികരണത്തെ കുറിച്ചുള്ള സംശയങ്ങൾക്കു വിദഗ്ധരുടെ മറുപടി
ആരോഗ്യമുള്ള കുഞ്ഞ് പിറക്കാൻ 25 നും 32 നും ഇടയിലുള്ള പ്രായത്തിൽ അമ്മയാകുന്നതാണു നല്ലത്. പല കാരണങ്ങൾ കൊണ്ടു വിവാഹവും അമ്മയാകുന്നതുമൊക്കെ അൽപം വൈകി മതിയെന്നാണോ? അങ്ങനെയെങ്കിൽ എഗ് ഫ്രീസിങ് 'മാർഗം പ്രയോജനപ്പെടുത്താം. ഇന്ത്യയിലാകെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ "എഗ് ഫ്രീസിങ്' പ്രയോജനപ്പെടുത്തിയവരുടെ എണ്ണത്തിൽ 25 ശതമാനം വർധന ഉണ്ടായെന്നാണ് ഇന്ത്യൻ സൊസൈറ്റി ഫോർ അസിസ്റ്റഡ് റിപ്രൊഡക്ഷന്റെ കണ്ടെത്തൽ. കേരളത്തിൽ മുൻവർഷത്തേക്കാൾ അഞ്ചിരട്ടി വർധനയാണുള്ളത്.
കരിയറിൽ മുന്നേറാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ, ആരോഗ്യപ്രശ്നങ്ങൾ മൂലം വലയുന്നവർ അങ്ങനെ പല ഗണത്തിൽ പെടുന്നവർക്കാണ് അണ്ഡശീതികരണം ഗുണകരമാകുന്നത്. യൗവനം നിറഞ്ഞു നിൽക്കുന്ന പ്രായത്തിലെ മുന്നൊരുക്കം എങ്ങനെ വേണമെന്നു മനസ്സിലാക്കാം. "എഗ് ഫ്രീസിങ്' സംബന്ധമായുള്ള പൊതുസംശയങ്ങൾക്കു വിദഗ്ധർ നൽകുന്ന മറുപടി.
അണ്ഡം ശീതീകരിച്ചു സൂക്ഷിക്കൽ എന്നാൽ എന്താണ്? ആരോഗ്യകാരണങ്ങൾ കൊണ്ടോ വ്യക്തിപരമോ സാമൂഹികമോ ആയ കാരണങ്ങൾ കൊണ്ടോ ഗർഭധാരണം വൈകാനിടയുള്ള സ്ത്രീകൾക്കു വേണ്ട സമയത്ത് ആരോഗ്യമുള്ള കുഞ്ഞിനു ജന്മം നൽകാൻ വൈദ്യശാസ്ത്രം നൽകുന്ന നൂതന മാർഗമാണ് അണ്ഡശീതീകരണം.
ഒരു പെൺകുട്ടി ജനിക്കുമ്പോഴേ അവൾക്കുള്ളിൽ അണ്ഡങ്ങളുണ്ടാകും. പ്രായപൂർത്തിയാകുന്നതോടെ ഇവയിലോരോന്നു വീതം ഓരോ ആർത്തവചക്രത്തിലും പുറത്തു പോകും. സ്ത്രീയുടെ പ്രായമേറുന്തോറും അണ്ഡങ്ങളുടെ എണ്ണം കുറയുന്നതു പോലെ ഗുണമേന്മയും കുറയും. പ്രായം ഇരുപതുകളിലുള്ള സ്ത്രീക്ക് 80 - 90 ശതമാനം വരെ ആരോഗ്യമുള്ള അണ്ഡങ്ങളുണ്ടാകും. മുപതുകളിൽ 50 ശതമാനമാകും ആരോഗ്യമുള്ള അണ്ഡങ്ങൾ. നാൽപ്പതുകളിൽ ഇത് 10-20 ശതമാനം വരെയാകാം. ആരോഗ്യമുള്ള അണ്ഡങ്ങൾ ശീതികരിച്ച് സൂക്ഷിച്ചാൽ അവയ്ക്കു പ്രായമേറില്ല. ഗുണവും മറ്റു ഘടനകളും മാറുകയുമില്ല. കുഞ്ഞു വേണമെന്നു തോന്നുന്ന കാലത്തു ശീതീകരിച്ച് അണ്ഡമുപയോഗിച്ച് ഐവിഎഫ് ചികിത്സയിലൂടെ ഗർഭം ധരിക്കാം.
ആർക്കെല്ലാം ഉപകാരപ്പെടും?
അണ്ഡ ശീതീകരണം രണ്ടു രീതിയിലാണ് ഉപകാരപ്പെടുന്നത്. സാമൂഹിക കാരണങ്ങൾ കൊണ്ടു ഗർഭധാരണം വൈകുന്നവർക്കും ആരോഗ്യകാരണങ്ങൾ കൊണ്ടു വൈകുന്നവർക്കും. മുപ്പതു കഴിയാതെ വിവാഹക്കാര്യം ആലോചിക്കുകയേ വേണ്ട. എനിക്കു സിംഗിൾലൈഫ് ആസ്വദിക്കണം' എന്നു ചിന്തിക്കുന്ന സ്ത്രീകൾ സാമൂഹിക കാരണങ്ങളിൽ പെടും.
यह कहानी Vanitha के December 09, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Translate
Change font size
