The Perfect Holiday Gift Gift Now

പ്രായം പോയി പണി നോക്കട്ടെ

Vanitha

|

September 16, 2023

തിളക്കമാർന്ന മറ്റൊരു കരിയറിൽ നിന്ന് ഇടവേളയെടുത്താണ് വിജി വെങ്കിടേശ് അഭിനയം പരീക്ഷിച്ചത്

- രാഖി റാസ്

പ്രായം പോയി പണി നോക്കട്ടെ

പാച്ചുവും അത്ഭുതവിളക്കും സിനിമയിൽ ലൈല എന്ന കഥാപാത്രമായാണ് വിജി വെങ്കിടേശിനെ മലയാളികൾ ശ്രദ്ധിക്കുന്നത്. വിനീത് അവതരിപ്പിച്ച റിയാസ് എന്ന കഥാപാത്രത്തിന്റെ ഉമ്മച്ചിയായി വിജി തിളങ്ങി. ഒരു സിനിമാതാരത്തെക്കാൾ തിളക്കമുള്ള കരിയറാണ് വിജിക്ക് ഉളളതെന്നു തിരിച്ചറിയുന്നവർ ചുരുക്കമാണ്. മാക്സ് ഫൗണ്ടേഷൻ എന്ന ആഗോള ആരോഗ്യപ്രവർത്തക സംഘടനയുടെ ഏഷ്യൻ റീജ്യണൽ ഹെഡ് ആയ വിജി വെങ്കിടേശിന്റെ ജീവിതം അനുഭവങ്ങൾ കൊണ്ട് ആർക്കും പാഠപുസ്തകമാണ്.

ഇത്രയും തിളക്കമാർന്ന കരിയറിനുടമയാണ് എന്നതു പലർക്കും അറിയില്ല?

കാൻസർ രോഗികൾക്കു വേണ്ടിയാണ് ഞാൻ ജോലി ചെയ്യുന്നത്. ഫാക്ടറി ജോലിക്കാർ, മില്ലിൽ ജോലി ചെയ്യുന്നവർ ഇവർക്കിടയിലിറങ്ങി കാൻസറിനു കാരണമാകുന്ന ദുഃശീലങ്ങൾ ഒഴിവാക്കാൻ പ്രേരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. സ്ത്രീകളോട് സ്തനാർബുദത്തെക്കുറിച്ചും ഗർഭാശയ കാൻസർ എത്രയും നേരത്തെ കണ്ടുപിടിച്ചു ചികിത്സിക്കേണ്ടതിനെക്കുറിച്ചും സംസാരിച്ചു.

ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിലെ കാൻസർ പ്രതിരോധ വിഭാഗത്തിൽ 1987 ൽ ജോലി ലഭിക്കുന്നതോടെയാണ് എന്റെ കരിയർ സാമൂഹിക പ്രവർത്തനം ആണെന്ന് ഉറപ്പിക്കുന്നത്. കാൻസർ രംഗത്തെക്കുറിച്ച് സമഗ്രമായ അറിവ് അവിടെ നിന്നു ലഭിച്ചു. അനുഭവങ്ങളിലൂടെ കണ്ടും അറിഞ്ഞും പലതും പഠിച്ചു. പിന്നീട് മാക്സ് ഫൗണ്ടേഷനിലേക്കെത്തി.

അഭിനയിക്കുന്നതിനെക്കുറിച്ചൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ലെങ്കിലും മലയാള സിനിമകൾ ഞാൻ കാണാറുണ്ട്. വിനീതിന്റെയും ഫഹദിന്റെയുമെല്ലാം. എന്റെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ കണ്ടിട്ടാണ് പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയുടെ കാസ്റ്റിങ് ഡയറക്ടർ ഗായത്രി സ്മിത സമീപിക്കുന്നത്. ആദ്യം ഒഴിയാനാണു ശ്രമിച്ചത്. സംവിധായകൻ അഖിൽ സത്യൻ നിർബന്ധിച്ചപ്പോൾ പരീക്ഷിക്കാമെന്നു കരുതി. അങ്ങനെ ലൈല എന്ന ഉമ്മച്ചിയായി. മലയാള സിനിമയുടെയും മലയാളി പ്രേക്ഷകരുടെയും ദീദി ആയി.

സാമൂഹ്യപ്രവർത്തനത്തിലേക്കെത്തുന്നത് എങ്ങനെയാണ് ? ടി.ആർ. വിജയലക്ഷ്മി എന്നാണ് യഥാർഥ പേര്. അമ്മ ലളിതയുടെ നാട് തിരുവനന്തപുരവും അച്ഛൻ രാമകൃഷ്ണന്റെ നാട് തൃശൂരുമാണ്. അച്ഛന് ഡൽഹിയിലായിരുന്നു ജോലി. പഠിച്ചതും വളർന്നതും ഡൽഹിയിൽ ലേഡി ശ്രീറാം കോളജിൽ ഇംഗ്ലിഷ് ലിറ്ററേച്ചർ ആയിരുന്നു പഠനവിഷയം. എനിക്കു ചേച്ചിയും ചേട്ടനും അനുജനും അനുജത്തിയുമുണ്ട്.

Vanitha से और कहानियाँ

Vanitha

Vanitha

ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 03, 2026

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Vanitha

Vanitha

കിളിയഴകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Vanitha

Vanitha

മൂലകോശദാനം എന്നാൽ എന്ത്?

ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം

time to read

1 min

December 06, 2025

Vanitha

Vanitha

മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ

മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ

time to read

3 mins

December 06, 2025

Translate

Share

-
+

Change font size