कोशिश गोल्ड - मुक्त

ജീവിതം നിലച്ച ചിത്രങ്ങൾ

Vanitha

|

August 05, 2023

ഓഗസ്റ്റ് 19 ലോക ഫൊട്ടോഗ്രഫി ദിനം. പരിചയപ്പെടാം വ്യത്യസ്തയായ ഒരു ഫോട്ടോഗ്രഫറെ

- വി. ആർ. ജ്യോതിഷ്

ജീവിതം നിലച്ച ചിത്രങ്ങൾ

പേടിയോ? മരിച്ചവരെ എന്തിനാണു പേടിക്കുന്നത്? മരിച്ചവർ ഉപദ്രവിക്കില്ല. പീഡിപ്പിക്കാൻ ശ്രമിക്കില്ല, കൊല്ലാൻ ശ്രമിക്കില്ല, പാര പണിയില്ല. ലോൺ തരാതിരിക്കില്ല. പിന്നെ, എന്തിനാണു പേടിക്കുന്നത്?' ക്യാമറയുടെ ഷട്ടർ അടച്ചു ഷൈജ ഒരു നിമിഷം നിശബ്ദയായി. ഇൻക്വസ്റ്റ് ഫൊട്ടോഗ്രഫിയെന്ന മൃതദേഹചിത്രീകരണത്തിൽ രണ്ടു പതിറ്റാണ്ടായി ഈ മാവേലിക്കരക്കാരി സജീവസാന്നിധ്യമാണ്. അപൂർവമായൊരു തൊഴിൽ ചെയ്യുന്നു എന്നതുമാത്രമല്ല ഷൈജയെ വ്യത്യസ്തയാക്കുന്നത്. സ്വന്തം പ്രയത്നം കൊണ്ടു പൊരുതിയെടുത്ത ഒരു ജീവിതത്തിന്റെ ഉടമ കൂടിയാണു ഷൈജ തമ്പി.

പ്രഫഷനൽ ഫൊട്ടോഗ്രഫി ഒരു തൊഴിലായി പെൺകുട്ടികൾ കാണാതിരുന്ന കാലത്താണു ഷൈജ ഈ രംഗത്തേക്കു വന്നത്. ഇപ്പോൾ തൊഴിലിൽ ആൺപെൺഭേദമില്ലെങ്കിലും അന്ന് അതു വലിയ വിപ്ലവമായിരുന്നു.

“ഒന്നുകിൽ പൈലറ്റ് ആകണം. അല്ലെങ്കിൽ ഫൊട്ടോഗ്രഫർ എന്നായിരുന്നു കുട്ടിക്കാലത്ത് ആഗ്രഹം. പൈലറ്റാകാനുള്ള സാഹചര്യങ്ങളൊന്നും വീട്ടിൽ ഇല്ലെന്ന് അറിയാമായിരുന്നതുകൊണ്ട് ആ മോഹം മാറ്റിവച്ചു.

ഡിഗ്രി പഠിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ ഞാൻ കമ്യൂണിറ്റി പോളിടെക്നിക് സ്കീം പ്രകാരമുള്ള ഫൊട്ടോഗ്രഫി കോഴ്സ് പാസ്സായി. അച്ഛനതു വലിയ അഭിമാനമായാണു കണ്ടത്. അതുകൊണ്ടാണു കയ്യിലുണ്ടായിരുന്ന സ്വർണം വിറ്റും കടം വാങ്ങിയും അച്ഛൻ എനിക്ക് വിവിറ്റാറിന്റെ ഒരു ക്യാമറ വാങ്ങിത്തന്നത്.

നൂറനാട് സാനിറ്റോറിയത്തിന് അടുത്തായിരുന്നു ഷൈജയുടെ കുടുംബം. അച്ഛൻ വിക്രമൻ തമ്പി അമ്മ ശാന്തമ്മ. വിവാഹശേഷമാണു മാവേലിക്കര ചെറുകോലിനടുത്തു ചെറുമണ്ണാത്തു കിഴക്കതിൽ വീട്ടിലേക്കു വന്നത്. ഓട്ടോ ഡ്രൈവറായ അനിൽകുമാറാണു ഭർത്താവ്. മകൻ ഗുരുദാസ് സ്കൂൾ വിദ്യാർഥിയാണ്.

റോഡരികിൽ കിടന്ന വൃദ്ധ

ഫൊട്ടോഗ്രഫിയുടെ ശക്തിയെന്തെന്നു ഷൈജ അറിഞ്ഞതു പുതിയ ക്യാമറ കയ്യിൽ കിട്ടിയതിന്റെ മൂന്നാം ദിവസം. കായംകുളത്ത് ഒരു ചടങ്ങിനു പടമെടുക്കാനുള്ള യാത്രയിലായിരുന്നു. ബസിലിരിക്കുമ്പോൾ ഓടയിൽ വീണുകിടക്കുന്ന വൃദ്ധയെ കണ്ട് അവിടെയിറങ്ങി. അവരെ എടുക്കാനോ ആശുപത്രിയിൽ എത്തിക്കാനോ ആരും ശ്രമിക്കുന്നില്ല. ഞാൻ ആ ദൃശ്യം ക്യാമറയിൽ പകർത്താൻ തുടങ്ങി. ഇതു പത്രത്തിൽ വന്നാൽ നാണക്കേടാകുമെന്നു തോന്നിയപ്പോൾ ഫോട്ടോ എടുക്കുന്നതു തടയാനായിരുന്നു കൂടി നിന്നവരുടെ ശ്രമം. അവസാനം പൊലീസും വാർഡ് കൗൺസിലറും സ്ഥലത്തെത്തി. വൃദ്ധയെ ആശുപത്രിയിലേക്കു മാറ്റി.

Vanitha से और कहानियाँ

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Translate

Share

-
+

Change font size