The Perfect Holiday Gift Gift Now

DREAMS, CAMERA, ACTION

Vanitha

|

April 29, 2023

രണ്ടു വനിത സംവിധായകർ കൂടി മലയാള സിനിമയുടെ വെള്ളിത്തിരയിലേക്ക്

- വി ജി നകുൽ

DREAMS, CAMERA, ACTION

വയനാട്ടിലെ മാനന്തവാടിയിൽ നിന്നാണു സിനിമയെന്ന സ്വപ്ന ലോകത്തേക്കു സ്റ്റെഫി സേവ്യർ എത്തിയത്. എട്ടു വർഷത്തിനിടെ 90 സിനിമകളുടെ വസ്ത്രാലങ്കാരകയായി. 'ഗപ്പി'യിലൂടെ മികച്ച  ഡിസൈനർക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തേടിയെത്തി. ഇപ്പോഴിതാ, സിനിമയിൽ മറ്റൊരു പടവു കൂടി സ്റ്റെഫി പിന്നിട്ടിരിക്കുന്നു. സംവിധാനം ചെയ്ത ആദ്യചിത്രം മധുര മനോഹര മോഹം ഉടൻ തിയറ്ററുകളിലെത്തും.

“സംവിധാനം പെട്ടെന്നു തീരുമാനിച്ചതല്ല. എനിക്കു കഥ പറയാൻ വലിയ ഇഷ്ടമാണ്. ഭാവങ്ങൾ അഭിനയിച്ചാണു കഥ പറയുന്നത്. അതു പതിയെ സിനിമാസംവിധാനം എന്ന മോഹത്തിലേക്കു വളർന്നു. കോളജ് പഠനം കഴിഞ്ഞ് 2015 ൽ നേരെ സിനിമയിലെത്തി. വസ്ത്രാലങ്കാരകയായി പിറ്റേവർഷം മുതൽ സംവിധാനമോഹം മനസ്സിൽ കയറിയതാണ്. രണ്ടു വർഷത്തിനു ശേഷമാണ് അതു പുറത്തു പറയാനുള്ള ധൈര്യം വന്നത്. പിന്നെയും ഒരു വർഷം കൂടിയെടുത്തു അതിനുള്ള ശ്രമങ്ങൾ തുടങ്ങാൻ. അതാണ് ഇപ്പോൾ “മധുര മനോഹര മോഹം' എന്ന സിനിമയായി മാറിയത്. വസ്ത്രാലങ്കാരത്തിൽ നിന്നു ബ്രേക്ക്എടുത്തിട്ടൊന്നുമില്ല. സംവിധാനം അതിനൊപ്പം കൊണ്ടുപോകുകയാണ്. ആടുജീവിതം' ആണ് ഇനി എന്റെ കോസ്റ്റും ഡിസൈനിൽ വരാനുള്ള വലിയ സിനിമ.'' സ്റ്റെഫി പറയുന്നു.

എല്ലാം ടീം വർക്

“സംവിധാനം ആയാലും കോസ്റ്റം ഡിസൈനികായാലും ടീം വർക് ആണ്. കരിയറിന്റെ തുടക്കം മുതൽ ഒരേ സമയം മൂന്നു സിനിമകൾക്കൊക്കെ കോസ്റ്റം ചെയ്തിരുന്നു. മൾട്ടിടാസ്കിങ് കഴിവ് ഉണ്ടെന്ന ആത്മവിശ്വാസമുണ്ട്. വ്യക്തിപരമായ എന്തും മാറ്റിവച്ചാലും പ്രഫഷനൽ കാര്യങ്ങൾ കൃത്യമായി ചെയ്യും. സംവിധാനത്തിലേക്കു കടക്കുന്നതിനു രണ്ടു മാസം മുൻപു വരെ വസ്ത്രലങ്കാരകയായി ജോലി ചെയ്തിരുന്നു. രണ്ടിലും എനിക്കു തുണയായതു ടീമിന്റെ പിന്തുണയാണ്. ടെൻഷൻ ഇല്ലെന്നല്ല, അതൊക്കെ മാനേജ് ചെയ്തു പോകും.

എന്റെ തന്നെ ഒരു കഥ സിനിമയാക്കണം എന്ന ആഗ്രഹത്തിൽ നിൽക്കുമ്പോഴാണു സുഹൃത്തുക്കളായ മഹേഷ് ഗോപാലും ജയ് വിഷ്ണുവും ഒരു തിരക്കഥ വായിക്കാൻ തന്നത്. എനിക്കതു വലിയ ഇഷ്ടമായി. അങ്ങനെയാണ് മധുര മനോഹര മോഹത്തിന്റെ തുടക്കം.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഫാമിലി എന്റർടെയ്ന റാണു "മധുര മനോഹര മോഹം'. എന്നാൽ, എല്ലാവർക്കും പരിചയമുള്ള ഒരു കഥയല്ല ഈ സിനിമയിലുള്ളത്. ചില പ്പോൾ നിങ്ങൾക്കിതു പരിചയമുണ്ടാകും എന്നേ പറയാനാകൂ. അതാണ് എന്നെ ആകർഷിച്ചതും.

90 സിനിമകളിൽ നിന്ന്

Vanitha से और कहानियाँ

Vanitha

Vanitha

ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 03, 2026

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Vanitha

Vanitha

കിളിയഴകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Vanitha

Vanitha

മൂലകോശദാനം എന്നാൽ എന്ത്?

ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം

time to read

1 min

December 06, 2025

Vanitha

Vanitha

മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ

മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ

time to read

3 mins

December 06, 2025

Translate

Share

-
+

Change font size