The Perfect Holiday Gift Gift Now

ഗൗരി പ്രകാശം പരത്തുന്നവൾ

Vanitha

|

January21, 2023

പത്തൊൻപതു വയസ്സിനുള്ളിൽ പതിനൊന്നോളം ശസ്ത്രക്രിയകൾ. എന്നിട്ടും തളരാനല്ല പൊരുതാനാണു ഗൗരി തീരുമാനിച്ചത്

- രാഖി റാസ്

ഗൗരി പ്രകാശം പരത്തുന്നവൾ

ആ പുല്ലാങ്കുഴൽ നാദം കേട്ടു നിന്നവരുടെയെല്ലാം കണ്ണു നനയിച്ചു. വിജയമോ പരാജയമോ എന്നുറപ്പില്ലാത്ത ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ട് ഒരു പതിനഞ്ചുകാരി വായിക്കുന്ന പുല്ലാങ്കുഴൽ ഗാനം ആരെയാണു കരയിക്കാത്തത്? അവൾ കടന്നുപോയ പതിനൊന്നോളം ശസ്ത്രക്രിയകളിൽ ഏറ്റവും സങ്കീർണമായ ശസ്ത്രക്രിയയായിരുന്നു അത്. പിന്നെയും ആ കുഞ്ഞുശരീരം പലവട്ടം കീറിത്തുന്നി. അതിൽ നിന്നെല്ലാം അവൾ ഉയിർത്തെഴുന്നേറ്റു. പാതി തളർന്ന ശരീരത്തെ മനസ്സുകൊണ്ടു തോൽപിച്ചു. പത്താം ക്ലാസ്സും പ്ലസ്ടുവും  ഉയർന്ന മാർക്കോടെ വിജയിച്ചു. ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിലും കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലും പുല്ലാങ്കുഴ ലിന് ഒന്നാം സ്ഥാനം നേടി. ഓർഗൻ വാദനം, ശാസ്ത്രീയ സംഗീതം, കവിതാ പാരായണം എന്നിവയിലും സമ്മാനങ്ങൾ നേടിയെടുത്തു.

ഇൻസ്റ്റഗ്രാമിൽ അച്ഛനോടൊപ്പം ഗൗരി ചെയ്യുന്ന റീലുകൾക്ക് ആസ്വാദകരേറെയാണ്. പ്രതീക്ഷ എന്ന വികാരത്തിന് എത്രത്തോളം വളരാനാകും എന്നു ചിന്തിച്ചാൽ ഗൗരിയോളം എന്നാണ് ഉത്തരം.

ഏറ്റുമാനൂർ പ്രഗതി'യിൽ പ്രദീപ് ആർ. നായരുടെയും ആശ പ്രദീപിന്റെയും രണ്ടാമത്തെ മകളാണു ഗൗരി പ്രദീപ് എന്ന ഈ മിടുക്കി.

“പ്ലസ് ടു കാണക്കാരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലാണു പഠിച്ചത്. സ്കൂളിന്റെ പ്രിൻസിപ്പൽ പദ്മകുമാർ സാർ എന്നെപ്പോലെ വീൽ ചെയറിലാണ്. സാറാണു ജീവിതത്തിൽ എന്റെ റോൾ മോഡൽ. പരിമിതി സാറിനെ ബാധിക്കുന്നതേയില്ല.

ഒന്നാം ക്ലാസ്സ് മുതൽ ഏറ്റുമാനൂർ മഹാദേവ വിദ്യാനികേതനിലും ആറു മുതൽ പത്തു വരെ വിവേകാനന്ദ പബ്ലിക് സ്കൂളിലും ആണു പഠിച്ചത്. ഒൻപതാം ക്ലാസ് വരെ അമ്മ സ്കൂളിൽ കൂടെയിരിക്കുമായിരുന്നു. ഡയപ്പർ ധരിച്ചാണു ക്ലാസിലിരിക്കുക. ഉച്ചയാകുമ്പോൾ അതു മാറ്റണം. ഏറെ നേരം ഇരിക്കാനാകില്ല. അതുകൊണ്ട് ഇടയ്ക്കു കിടക്കാൻ കഴിയുന്ന വിധത്തിലുള്ള കട്ടിൽ സ്കൂളിൽ സജ്ജീകരിച്ചിരുന്നു. എനിക്കായി പ്രത്യേക മുറിയും സ്കൂൾ അനുവദിച്ചു തന്നിരുന്നു. കിടന്നാണു പല പരീക്ഷകളും എഴുതിയത്.' എന്നു ഗൗരി.

Vanitha से और कहानियाँ

Vanitha

Vanitha

ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 03, 2026

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Vanitha

Vanitha

കിളിയഴകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Vanitha

Vanitha

മൂലകോശദാനം എന്നാൽ എന്ത്?

ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം

time to read

1 min

December 06, 2025

Vanitha

Vanitha

മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ

മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ

time to read

3 mins

December 06, 2025

Translate

Share

-
+

Change font size