The Perfect Holiday Gift Gift Now

സരസ്വതി നമസ്തുഭ്യം 

Vanitha

|

October 01, 2022

ജഗത്ഗുരു ശ്രീശങ്കരാചാര്യർ ഹരിശ്രീ കുറിച്ചതെന്നു വിശ്വസിക്കപ്പെടുന്ന നെടുമ്പാശ്ശേരിക്കടുത്തുള്ള ആവണംകോട് സരസ്വതി ക്ഷേത്രസന്നിധിയിൽ

സരസ്വതി നമസ്തുഭ്യം 

"ബാലനായിരുന്നപ്പോൾ തന്നെ പിതാവിനെ നഷ്ടമായ ശ്രീശങ്കരന് പാരമ്പര്യരീതിയിൽ മനയിൽ വച്ചു പൂജകൾ നടത്തിയതിനു ശേഷമുള്ള ആദ്യാക്ഷരം കുറിക്കൽ ചടങ്ങു നടത്താൻ കഴിഞ്ഞില്ല. അതിൽ വേദനപ്പെടാതെ അമ്മ, അന്ന് പ്രശസ്തമായിരുന്ന ആവണംകോട് സരസ്വതിക്ഷേത്രത്തിലേക്ക് ശ്രീശങ്കരനെ കൂട്ടിക്കൊണ്ടുവന്ന് എഴുത്തിനിരുത്തി എന്നാണ് വിശ്വാസം.

മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് അറിവിന്റെയും വിദ്യയുടെയും ദേവതയായ സരസ്വതിദേവി തന്നെ ആദിശങ്കരന്റെ ചോദ്യം ചെയ്യപ്പെടാനാകാത്ത ജ്ഞാനവിജ്ഞാനങ്ങളുടെ വിജയം സാക്ഷ്യപ്പെടുത്തിയെന്നാണ്.

അറിവിന്റെ സർവജ്ഞപീഠം കീഴടക്കിയ ആദിശങ്കരൻ ആദ്യാക്ഷരം കുറിച്ചുവെന്ന് വിശ്വസിക്കുന്ന ക്ഷേത്രമാണിത്. ആവണം കോട് സരസ്വതി ക്ഷേത്രം സ്വയംഭൂവായ ശിലാവിഗ്രഹത്തിൽ ഗോളക ചാർത്തി ആരാധിക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്ന്.

ഈ തിരുനടയ്ക്കും പറയാനുണ്ട്. അതുവരെ സംസാരിക്കാതിരൂന്ന കുട്ടി സംസാരിച്ചത്‌, ബുദ്ധിക്ക്‌ തെളിച്ചം വന്നത്‌ അങ്ങ നെ വിശ്വാസത്തിന്റെ സാക്ഷ്യങ്ങള്‍ നിരവധി. സൂര്യപ്രകാശമേറ്റ്‌ വിളറിവെളുത്ത ഇവിടുത്തെ മേച്ചിലോടുകള്‍ക്ക്‌ പറയാനുള്ളത്‌ നൂറ്റാണ്ടുകളായി അക്ഷരവെളിച്ചം ചൊരിഞ്ഞു കൊണ്ടിരിക്കുന്ന കഥകള്‍. അക്ഷരമുറ്റത്ത്‌ നിന്ന്‌ പ്രാര്‍ഥന ഭരിതമായ മനസ്സോടെ കുഞ്ഞുങ്ങള്‍ ചൊല്ലുന്നു...

“സരസ്വതി നമസ്തുഭ്യം

വരദേ കാമരൂപിണി

വിദ്യാരംഭം കരിഷ്യാമി

സിദ്ധിര്‍ഭവതു മേ സദാ”

ആദിശങ്കരന്റെ മണ്ണിൽ

ഒരുകാലത്ത്‌ കായല്‍ പോലെ വിശാലമായ പാടങ്ങള്‍ നിറഞ്ഞ പ്രദേശമായിരുന്നു ആവണംകോട്‌. പിന്നീട്‌ ആ പാടങ്ങള്‍ വിമാനത്താവളത്തിന്റെ ഭാഗമായി. എങ്കിലും ക്ഷേത്ര വും പരിസരവും ഇപ്പോഴും പഴയതു പോലെ തന്നെ. വിളിപ്ടകലെ ആദിശങ്കരന്റെ മണ്ണ്‌. ശങ്കരസ്തൂപവും ശാരദാശ്രമവും ആഗമാനന്ദാശ്രമവും മുതലക്കടവും ശങ്കരാചാരൃരുടെ ജീവിതവുമായി ബന്ധമുണ്ടെന്ന്‌ വിശ്വസിക്കുന്ന ക്ഷേത്രങ്ങളും ശങ്കരാചാരൃരുടെ പേരിലുള്ള സര്‍വകലാശാലയും അങ്ങനെ എത്രയോ ശങ്കരസ്മൃതികള്‍ ഇവിടെയുണ്ട്‌.

Vanitha से और कहानियाँ

Vanitha

Vanitha

ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 03, 2026

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Vanitha

Vanitha

കിളിയഴകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Vanitha

Vanitha

മൂലകോശദാനം എന്നാൽ എന്ത്?

ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം

time to read

1 min

December 06, 2025

Vanitha

Vanitha

മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ

മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ

time to read

3 mins

December 06, 2025

Translate

Share

-
+

Change font size