कोशिश गोल्ड - मुक्त

മരണമില്ലാത്ത ഏർക്കാനക്കഥകൾ

Manorama Weekly

|

June 28, 2025

വഴിവിളക്കുകൾ

- പി.വി. ഷാജികുമാർ

മരണമില്ലാത്ത ഏർക്കാനക്കഥകൾ

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെട്ടിരുന്ന നാട്ടിൻപുറത്തെ ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അതു കൊണ്ട് തന്നെ പുസ്തക വായനയ്ക്കൊന്നും അത്ര പ്രാധാന്യം വീട്ടുകാർ നൽകിയിരുന്നില്ല. വീട്ടിൽ നിന്നും കുറച്ചുമാറി, ഒരു കുന്ന് കയറിയിറങ്ങിയാൽ എത്തിച്ചേരുന്നിടത്ത് ഒരു വായനശാല ഉണ്ടായിരുന്നു. കീ ക്കാങ്കോട്ട് വായനശാല.

ക്ലബ്ബിലെ ഗ്രൗണ്ടിലെ കളികഴിഞ്ഞ് നേരെ വായനശാലയിൽ പോകും. അവിടത്തെ ലൈബ്രേറിയൻ മുരളിയേട്ടനായിരുന്നു. എല്ലാ ബുധനാഴ്ചകളിലും അവിടെ നിന്ന് പുസ്തകം കിട്ടും. ആ വായനശാലയാണ് എന്നെ ഗൗരവമേറിയ വായനയിലേക്കും സാഹിത്യത്തിലേക്കും കൂട്ടി കൊണ്ടുപോയത്.

മുരളിയേട്ടൻ ഒരു കഥാകൃത്ത് കൂടിയായിരു ന്നു. അച്ചടിച്ചു വന്ന അദ്ദേഹത്തിന്റെ കഥകൾ എന്നെ അത്ഭുതപ്പെടുത്തുകയും അസൂയപ്പെടുത്തുകയും ചെയ്തു. കഥ എഴുതണമെന്ന ആഗ്രഹം ഉണ്ടാകുന്നതും അദ്ദേഹത്തിന്റെ കഥകൾ വായിച്ചിട്ടാണ്.

Manorama Weekly से और कहानियाँ

Listen

Translate

Share

-
+

Change font size