कोशिश गोल्ड - मुक्त

നീലാകാശം, ചുവന്ന മരുഭൂമി

Fast Track

|

August 01,2025

തമിഴ്നാട്ടിലെ ചുവന്ന മരുഭൂമിയായ തെരിക്കാട്, വെളുത്ത മണൽ ക്കുന്നുകളുടെ മണപ്പാട്, കടൽത്തീരത്തെ ഒരേയൊരു മുരുകൻ ക്ഷേത്രമായ തിരുച്ചെന്തൂർ... കിയ കാരൻസ് ക്ലാവിസിന്റെ ഒറ്റയാത്രയിലെ അത്ഭുതക്കാഴ്ചകളിലൂടെ...

- സുനിഷ് തോമസ്

നീലാകാശം, ചുവന്ന മരുഭൂമി

തെറി എന്നും തെരി എന്നുമൊക്കെ വിളിച്ചാൽ തമിഴ്നാട്ടിൽ അതൊരു തെറിവാക്കല്ല എന്ന് ആദ്യമേ പറഞ്ഞക്കാം. കാരണം, ഇപ്പോൾ കാലുചവിട്ടി നിൽക്കുന്നത് ഒരു തെറിക്കാട്ടിലാണ്.

ദക്ഷിണേന്ത്യയിലെ ചുവന്ന മരുഭൂമി. കണ്ണെത്താപ്പരപ്പിൽ ചുവന്ന മണൽക്കൂനകൾ. അജ്ഞാതമായ ഏതോ ഭൂമിയിൽ ചെന്നുപെട്ടുപോയതിന്റെ അമ്പരപ്പോടെ നിൽക്കും നേരത്തു ദിക്കറിയാതെ വീശിയെത്തുന്ന കാറ്റ്, പേടിപ്പെടുത്തുന്ന ശബ്ദത്തിൽ മണൽക്കൂനകളിൽ ആഞ്ഞടിച്ച് കാറ്റു കടന്നുപോയാൽ പിന്നെ ഗൂഢമായ നിശ്ശബ്ദത.

തമിഴ്നാട്ടിലെ ചുവന്ന മരുഭൂമിയാണ് തെരിക്കാട്. തൂത്തുക്കുടി ജില്ലയിൽ 12,000 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ചുവന്ന മണൽക്കൂനകളുടെ നാട്. സമുദ തീരത്തു സ്ഥിതിചെയ്യുന്ന പ്രകൃതിദത്ത മരുഭൂമിപ്രദേശം എന്നു തെരിക്കാടിനെ നിർവചിക്കാം. 'തെരി' എന്നത് ചുവപ്പ് മണൽക്കുന്നുകളെ വിളിക്കുന്ന തമിഴാക്കാണ്. “കാട് എന്നത് കാടിനെയും സൂചിപ്പിക്കുന്നു. ഇങ്ങനെ ചേർന്നതുകൊ ണ്ട് “തെരി കാട്' എന്നത് മണൽക്കാടുകൾ എന്നു വിവർത്തനം ചെയ്യാം. അയൺ ഓക്സൈഡ് ഉൾപ്പെടെയുള്ള ലോഹ സംയുക്തങ്ങളുടെ സാന്നിധ്യം മൂലമാണ് തെരിക്കാട്ടിലെ മണലിനു ചുവപ്പുനിറം കിട്ടിയത്. പലതരം ചെടികളും ചെറിയ കാടുകളും പൂമ്പാറ്റകളും മരംകൊത്തികളും പല്ലികളും വണ്ടുകളുമൊക്കെയാണ് ഈ കാട്ടിലുള്ളത്. എപ്പോഴും വീശാറുള്ള കാറ്റ് രൂപപ്പെടുത്തിയതാണ് ഇത്തരമൊരു ഭൂപ്രകൃതി. സാധാരണ മരുഭൂമികളിൽ കാറ്റുവീശുമ്പോൾ മണൽക്കുന്നുകൾക്ക് സ്ഥാനവും രൂപവും മാറുന്നതു പോലെ തെരിക്കാട്ടിലെ മണൽക്കുന്നുകൾക്കും രൂപമാറ്റം സംഭവിക്കാറുണ്ടത്രേ!

റീൽസിൽ നിന്ന് റിയൽസിലേക്ക്

ഇൻസ്റ്റഗ്രാമിൽ എവിടെയോ കണ്ട റീൽസിൽ നിന്നു കണ്ണെടുക്കാതെ നോബിളാണ് അതു ചോദിച്ചത്: "നമുക്കു തെരിക്കാട്ടിലേക്കു വിട്ടാലോ?' തമിഴ്നാട്ടിലാണ്, തിരുച്ചെന്തൂരിനു 15 കിമീ ചുറ്റളവിൽ എവിടെയോ... ഗൂഗിളിൽ വഴി കാണിക്കുന്നുണ്ട്.

അതിരാവിലെ, എങ്ങോട്ടു പോകണമെന്ന സന്ദേഹത്തിനുമേൽ വീണ സന്ദേശമായി ആ ചോദ്യം.

മറുപടി പറയും മുൻപേ കിയ ക്ലാവിസിന്റെ ഇൻസ്ട്രമെന്റ് പാനലിലേക്കു നോക്കി. ആവശ്യത്തിനു പെട്രോളുണ്ട്. വേഗത്തിലോടാൻ 6 ഗിയറും വിശാലമായിട്ടിരിക്കാൻ 7 സീറ്റുമുള്ള വണ്ടിയാണ്. പിന്നെന്തു വേണം? കിയ കാരൻസിന്റെ ഫേസ് ലിഫ്റ്റ് പ്രീമിയം വേർഷനായ ക്ലാവിസ് അങ്ങനെ ശബ്ദമുണ്ടാക്കാതെ പറന്നെത്തിയതാണു തെരിക്കാട്ടിൽ.

Fast Track से और कहानियाँ

Fast Track

Fast Track

ടാറ്റ സിയറ

കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്

time to read

4 mins

January 01,2026

Fast Track

Fast Track

എക്സ്ഇവി 9.എസ്

ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര

time to read

5 mins

January 01,2026

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Fast Track

Fast Track

യാത്രയിലെ സ്ത്രീപക്ഷം

സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ

time to read

2 mins

January 01,2026

Fast Track

Fast Track

നെക്സോൺ ഇവിയിൽ 92,000 കിമീ

ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല

time to read

1 min

January 01,2026

Fast Track

Fast Track

വാനിലെ താരം

COMPANY HISTORY

time to read

5 mins

January 01,2026

Fast Track

Fast Track

ബിഇ6 ഫോർമുല ഇ

ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര

time to read

1 min

January 01,2026

Fast Track

Fast Track

'കാർ'ഡിയാക് അറസ്റ്റ്

COFFEE BREAK

time to read

2 mins

January 01,2026

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Listen

Translate

Share

-
+

Change font size