कोशिश गोल्ड - मुक्त
NEXT LEVEL..
Fast Track
|October 01, 2023
465 കിമീ റേഞ്ചും ഉഗ്രൻ ഫീച്ചറുകളുമായി പരിഷ്കരിച്ച നെക്സോൺ.ഇവി
ഇലക്ട്രിക് വാഹനങ്ങളോടുള്ള ജനത്തിന്റെ സമീപനം മാറി വരികയാണ്. നിരത്തിലൂടെ ഒന്നു കണ്ണോടിച്ചാൽ അക്കാര്യം മനസ്സിലാകും. മുൻപത്തെക്കാളേറെ ഇലക്ട്രിക് ടൂവീലറുകളും ഫോർവീൽ വാഹനങ്ങളും നിരത്തിൽ നിറയുന്നുണ്ട്.
ഫോർവീൽ വാഹനങ്ങളിൽ ടാറ്റ തന്നെയാണ് മുന്നിലെന്നു സംശയമില്ല. ടിയാഗോയും ടിഗോറും നെക്സോണും അണിനിരക്കുന്ന ടാറ്റയുടെ ശ്രേണിയിൽ ഇനിയും മോഡലുകൾ വരാനിരിക്കുന്നതേയുള്ളൂ. പഞ്ച് ഇവിയും ഹാരിയർ ഇവിയും സിയറ ഇവിയുമൊക്കെ അണിയറയിൽ അവസാന മിനുക്കുപണികളി ലെന്നു സൂചനയുമുണ്ട്. അങ്ങനെയിരിക്കെയാണ് ടാറ്റയുടെ പതിയ ടീസർ വരുന്നത്. നെക്സോണിന്റെ പുതിയ പതിപ്പെന്ന് ഉറപ്പിച്ചപ്പോൾ ചില്ലറ പരിഷ്കാരങ്ങളോ മറ്റോ മാത്രം പ്രതീക്ഷിച്ചു. പക്ഷേ, സംഗത നേരിൽ കണ്ടപ്പോൾ ഞെട്ടി. ഓടിച്ചപ്പോൾ വീണ്ടും വീണ്ടും ഞെട്ടി. കാരണം, പുതിയ നെക്സോൺ ക്ലാസാണ്, മാസാണ്
കിടിലൻ ഫീച്ചറുകളുമായെ ത്തിയ നെക്സോൺ.ഇവിയെ വിശ ദമായി ഒന്നു കാണാം. പുണെയിലെ ഹിൽ സ്റ്റേഷനിലും എക്സ്പ്രസ് ഹൈവേയിലൂടെയുമാണ് ഡ്രൈവ് ചെയ്തത്.
ഡിസൈൻ
പുതിയ ഐസിഇ മോഡലിന്റെ ഡിസൈൻ തന്നെയെങ്കിലും ഇവിക്കൊരു പ്രത്യേക എടുപ്പുണ്ട്. അടിപൊളി നിറങ്ങളാണ് പുതിയ നെക്സോണിനു ടാറ്റ നൽകിയിരിക്കുന്നത്. അതിൽ എടുത്തു പറയേണ്ടത് ടെസ്റ്റ് റൈഡ് വാഹനത്തിന്റെ നിറമായ എംപവേർഡ് ഓക്സൈഡാണ്.
മുൻമോഡലിനെക്കാളും ബോൾഡ് ഡിസൈനാണ്. മെലിഞ്ഞ സ്റ്റൈലിഷായ ഡിആർഎല്ലുകളെ കണക് ചെയ്ത ലൈറ്റ് ബാറാണ് മുന്നിലെ പ്രത്യേകതകളിലൊന്ന്. വാഹനം ചാർജ് ചെയ്യുന്നത് ഇതിലറി യാം. വാഹനം ലോക്ക് അൺലോക്ക് ചെയ്യുമ്പോഴുള്ള വെൽകം ഗുഡ്ബൈ അനിമേഷനും രസമുണ്ട്. എയർഡാമിലെ മെറ്റാലിക് ഫിനിഷ് ക്ലാസായിട്ടുണ്ട്. മുൻവശത്തെ ഷാർപ് ലൈനുകളും കട്ടുകളും സ്പോർട്ടി ഫീൽ നൽകുന്നു. ത്രീഡി ലുക്കാണ് ടാറ്റ ലോഗോയ്ക്ക്. പ്രൊജക്ടർ എൽഇഡി ഹെഡ്ലാം പാണ്. ഉയർന്ന വേരിയന്റിൽ ഓട്ടമാറ്റിക് ഫീച്ചറും എൽഇഡി ഫോഗ്ലാംപുകൾക്ക് കോർണറിങ് ഫങ്ഷനുമുണ്ട്. വശങ്ങളിൽ കാര്യമായ അഴിച്ചു പണിയില്ല. പുതിയ അലോയ് വീൽ ഡിസൈനാണ്. ഷോൾഡർ ലൈനിലെ ബ്ലൂ ഇൻ സേർട്ടുകൾ ഒഴിവാക്കി. മുൻവശം പോലെ ബോൾഡാണ് പിൻവശവും. പുതിയ ടെയിൽ ഗേറ്റും ബംപറുമെല്ലാം ഉഗ്രനായിട്ടുണ്ട്.
यह कहानी Fast Track के October 01, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Fast Track से और कहानियाँ
Fast Track
ഹാർലി ഡേവിഡ്സൺ എക്സ് 440 ടി
ക്ലാസിക് മോഡേൺ ലുക്കിൽ പരിഷ്കാരങ്ങളോടെ എക്സ്440യുടെ പുതിയ മോഡൽ
2 mins
January 01,2026
Fast Track
ടാറ്റ സിയറ
കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്
4 mins
January 01,2026
Fast Track
എക്സ്ഇവി 9.എസ്
ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര
5 mins
January 01,2026
Fast Track
പാലക്കാട് പച്ചക്കടൽ
കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര
5 mins
January 01,2026
Fast Track
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
3 mins
January 01,2026
Fast Track
യാത്രയിലെ സ്ത്രീപക്ഷം
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
2 mins
January 01,2026
Fast Track
നെക്സോൺ ഇവിയിൽ 92,000 കിമീ
ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല
1 min
January 01,2026
Fast Track
വാനിലെ താരം
COMPANY HISTORY
5 mins
January 01,2026
Fast Track
ബിഇ6 ഫോർമുല ഇ
ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര
1 min
January 01,2026
Fast Track
'കാർ'ഡിയാക് അറസ്റ്റ്
COFFEE BREAK
2 mins
January 01,2026
Translate
Change font size

