कोशिश गोल्ड - मुक्त
വേനൽക്കാല പരിചരണം
Fast Track
|April 01, 2026
ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.
ചൂടു കൂടുകയാണ്..വേനൽക്കാലത്തു വാഹനങ്ങൾക്കും പ്രത്യേക പരിചരണം ആവശ്യമാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുള്ള കടുത്ത ചൂടും അന്തരീക്ഷ മലിനീകരണവും വാഹനങ്ങളെ ബാധിക്കും. എല്ലാകാലത്തും മുടങ്ങാതെ നടത്തിപ്പോരുന്ന പരിശോധനകൾ ചൂടുകാലത്ത് അൽപം ജാഗ്രതയോടെ ചെയ്യാം.
വൈപ്പർ സംരക്ഷണം
വിൻഡ് ഷീൽഡിൽ പൊടി പറ്റിയിരിക്കു മ്പോൾ നേരിട്ട് വൈപ്പർ ഉപയോഗിക്കാതിരിക്കുക. ദീർഘനേരം പാർക്ക് ചെയ്യേണ്ടി വരുകയാണെങ്കിൽ വൈപ്പർ പൊക്കിവയ്ക്കുക. വൈപ്പറിലെ റബർ ഘടകം വിൻഡ്ഷീൽഡ് ഗ്ലാസുമായി സമ്പർക്കം വരുമ്പോൾ ദൃഢമാകും. പിന്നീട് വൈപ്പർ പ്രവർത്തിപ്പിക്കുമ്പോൾ ഗ്ലാസിൽ ഉരഞ്ഞ് പാടുകൾ വരും. വിൻഡ് ഷീൽഡ് ഗ്ലാസിൽ പൊടിയുണ്ടെങ്കിൽ ആദ്യം ഒരുകുപ്പി വെള്ളം ഒഴിച്ച് പൊടി നീക്കം ചെയ്തശേഷം മാത്രം വൈപ്പർ പ്രവർത്തിപ്പിക്കുക. വിൻഡ് ഷീൽഡ് സൊലൂഷൻ നിറച്ചുവയ്ക്കാൻ മറക്കരുത്.
പൊടി വില്ലനായാൽ
ഇന്റീരിയർ എപ്പോഴും ക്ലീൻ ആയിരിക്കാൻ ശ്രദ്ധിക്കണം. പൊടിയും മറ്റും അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ എസി ഓൺ ചെയ്യുമ്പോൾ ഈ പൊടിയും എസി വെന്റിലേക്ക് ആഗിരണം ചെയ്യപ്പെടും. പൊടി കേറിയാൽ ഇവാപ്പറേഷൻ യൂണിറ്റ് അടഞ്ഞു പോകും. എസി ഫിൽറ്റർ ഉപയോഗിക്കുന്നത് ഒരുപരി ധിവരെ പൊടി അടിയുന്നതു തടയും. പൊടി കൂടാതെ എസി വെന്റിൽ ഈർപ്പം ഉള്ളതിനാൽ ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളും ഈന്റീരിയറിൽ ഉണ്ടാകും. ഇവ പലവിധ അസുഖങ്ങൾക്കും അലർജി, വിട്ടുമാറാത്ത തുമ്മൽ എന്നിവയ്ക്കും കാരണമായേക്കാം. ഈർപ്പം, ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ നീക്കം ചെയ്യാൻ സാനിറ്റൈസർ ചെയ്യുന്നതു നല്ലതാണ്.
പാർക്കിങ്ങിൽ ശ്രദ്ധിക്കേണ്ടത്
വെയിലത്താണു വാഹനം പാർക്ക് ചെയ്യുന്നതെങ്കിൽ വൈപ്പർ പൊക്കിവയ്ക്കുക വിൻഡ് ഷീൽഡിൽ ഏൽക്കുന്ന ചൂട് വൈപ്പർ ബ്ലേഡ് റബറിന്റെ കാഠിന്യം കൂട്ടും. ക്രമേണ വൈപ്പർ ബ്ലേഡിന്റെ സ്മൂത്ത്നെ സ് പോകുകയും വൃത്തിയായ വൈപ്പിങ് സാധ്യമാകാതെ വരുകയും ചെയ്യും. വൈപ്പർ ബ്ലേഡ് പെട്ടെന്നു മാറേണ്ടിയും വരാറുണ്ട്.
വാഹനം മൂടിയിടുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക. നല്ല കാറ്റടിക്കുന്ന ഇടങ്ങളിൽ ഈ കവർ ഇളകി പെയിന്റിങ്ങിൽ പലടിയത്തും പോറൽ ഏൽക്കാറുണ്ട്. ഇരുണ്ട നിറമുള്ള വാഹനത്തിൽ ഇത്തരം പോറലുകൾ പെട്ടെന്നു തന്നെ കണ്ണിൽ പെടുന്നവയാണ്.
यह कहानी Fast Track के April 01, 2026 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Fast Track से और कहानियाँ
Fast Track
NEW SKODA KUSHAQ
രണ്ട് എൻജിൻ ഓപ്ഷനുകളും പുതിയ 8 സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സുമായി കുഷാക്കിന്റെ നവീകരിച്ച പതിപ്പ്
4 mins
April 01, 2026
Fast Track
റെനോ ഡസ്റ്റർ 2026
163 പിഎസ് ടർബോ പെട്രോൾ എൻജിൻ കരുത്തിൽ ഡസ്റ്ററിന്റെ രണ്ടാം വരവ്
4 mins
April 01, 2026
Fast Track
Mercedes CLA electric
792 കിമീ റേഞ്ചുമായി ബെൻസിന്റെ എൻട്രി-ലെവൽ ഇലക്ട്രിക് സെഡാൻ
2 mins
April 01, 2026
Fast Track
വേനൽക്കാല പരിചരണം
ചൂടിൽനിന്നും പൊടിയിൽനിന്നും രക്ഷനേടാൻ ചില പൊടിക്കൈകൾ.
3 mins
April 01, 2026
Fast Track
ടാറ്റയുടെ ഡബിൾ പഞ്ച്
468 കിമീ റേഞ്ചുമായി പഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ്
3 mins
April 01, 2026
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Listen
Translate
Change font size
