Essayer OR - Gratuit

ഇനി നമുക്കു പിരിയാം

Vanitha

|

January 18, 2025

അൻപതുകളിലും അറുപതുകളിലും വിവാഹമോചനം നേടുന്ന ദമ്പതികൾ കൈ കൊടുത്തു പറയുന്നു, ഓൾ ദ ബെസ്റ്റ്...

- രൂപാ ദയാബ്ജി

ഇനി നമുക്കു പിരിയാം

ഈ ബന്ധം മുപ്പതിലെത്തുമെന്നു പ്രതീക്ഷിച്ചു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്റെ സിംഹാസനം വരെ വിറച്ചേക്കാം. വിവാഹമോചന വാർത്ത പ്രഖ്യാപിച്ചു സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. 29 വർഷത്തെ റഹ്മാൻ - സൈറാ ബാനു ദാമ്പത്യം അവസാനിച്ചതു ലോകം ഞെട്ടലോടെയാണു കേട്ടത്.

എ.ആർ. റഹ്മാന്റെ വിവാഹമോചന വാർത്തയ്ക്കു പിന്നാലെയാണു മലയാളി ആ വാക്കു ചർച്ച ചെയ്യാൻ തുട ങ്ങിയത്, ഗ്രേ ഡിവോഴ്സ്. ഇംഗ്ലിഷിൽ മറ്റൊരു പേരു കൂടിയുണ്ട് അതിന്. സിൽവർ സ്ക്രിറ്റേഴ്സ്. തല നരച്ച പ്രായത്തിലുള്ള വിവാഹമോചനമെന്നു പൊതുവേ പറയാമെങ്കിലും, ഇരുപതും മുപ്പതും വർഷം ഒന്നിച്ചു ജീവിച്ച ദമ്പതിമാർ ഇനി മുന്നോട്ടുള്ള ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു കൈകൊടുത്തു പിരിയുന്ന നിമിഷമാണത്.

ഈ പ്രായത്തിൽ എന്തിന്റെ കേടാ... എന്നു ചുറ്റുമുള്ളവർ ചോദിക്കുമെന്ന തിരിച്ചറിവൊക്കെ ഇവർക്കുമുണ്ട്. എന്നിട്ടും അങ്ങനെയൊരു തീരുമാനമെടുത്തെങ്കിൽ അതിനു പിന്നിൽ പല കാരണങ്ങളുമുണ്ടാകാം.

ഒത്തുപോകാൻ പലവട്ടം

"നല്ല പ്രായത്തിൽ സഹിച്ചും ക്ഷമിച്ചും ജീവിക്കുന്നവർ മക്കളുടെ കാര്യങ്ങൾ വരെ സെറ്റിലായ ശേഷം പിരിയാൻ തീരുമാനിക്കുന്ന സാഹചര്യം ഗൗരവത്തോടെ കാണേണ്ടതാണെന്നു മനഃശാസ്ത്ര വിദഗ്ധനും എറണാകുളം മെ ഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റുമായ ഡോ.സി.ജെ. ജോൺ പറയുന്നു. “ഇതുവരെയുള്ള ജീവിതത്തിന്റെ തടസ്സങ്ങളെല്ലാം അവസാനിപ്പിച്ച്, ഇനിയൊരു പുനരെഴുത്ത് എന്ന അർഥത്തിൽ വിവാഹമോചനത്തെ കാണുന്നവരുണ്ട്. സ്വയം കണ്ടെത്തൽ അല്ലെങ്കിൽ വ്യക്തിസ്വാതന്ത്ര്യം ആസ്വദിക്കുക, ദാമ്പത്യത്തിന്റെ കെട്ടുപാടുകൾ ഒന്നുമില്ലാതെ ജീവിക്കുക എന്നൊക്കെയുള്ള തരത്തിൽ പോസിറ്റീവായി ഇവർ വിവാഹമോചനത്തെ കാണുന്നു. പക്ഷേ, ഇക്കൂട്ടർ അപൂർവമാണ്.

ദാമ്പത്യത്തിൽ പല തരം പ്രയാസങ്ങൾ സഹിച്ച്, മക്കൾക്കു വേണ്ടി ഒന്നിച്ചു ജീവിക്കുന്നവരുണ്ട്. മക്കൾ പഠനത്തിനോ ജോലിക്കോ വിദേശത്തേക്കു പോകുമ്പോൾ അതുവരെ മക്കൾക്കു വേണ്ടി ചെയ്ത "അഡ്ജസ്റ്റ്മെന്റുകൾ' ഇനി വേണ്ട എന്നു തീരുമാനിക്കുന്നവരുമുണ്ട്.

PLUS D'HISTOIRES DE Vanitha

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Listen

Translate

Share

-
+

Change font size