Essayer OR - Gratuit
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
Vanitha
|November 22, 2025
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
ഓട്ടം... ആ മുഖഭാവം... ഒടുവിലെ എരിഞ്ഞടങ്ങൽ.. നരിവേട്ട എന്ന സിനിമയിൽ ഉള്ളുപൊള്ളിക്കുന്ന പല രംഗങ്ങളിലൊന്ന് താമി എന്ന സമരനായകന്റെ നായ പ്രക്ഷോഭത്തിൽ മരണം വരിക്കുന്നതായിരുന്നു.
ആ രംഗങ്ങൾ ഗ്രാഫിക്സ് ആണെന്നു പറഞ്ഞാൽ ലക്കി സമ്മതിക്കില്ല. “തീപിടിക്കുന്ന അവസാന രംഗം ഗ്രാഫിക്സ് ആണ് ബ്രോ.. പക്ഷേ ബാക്കിയൊക്കെ ഞാൻ കഷ്ടപ്പെട്ട് അഭിനയിച്ചതാ..” അവൻ കുരച്ചറിയിക്കും.
“നീളമുള്ള രംഗമായിരുന്നതിനാൽ ലക്കി ചെയ്യുമോ എന്നു സംശയമായിരുന്നു. ചെയ്യാതിരുന്നാൽ പൂർണമായും ഗ്രാഫിക്സ് ചെയ്യാം എന്നു തീരുമാനിച്ചിരുന്നു. പക്ഷേ, എന്റെ ലക്കിക്കുട്ടൻ ഒറ്റ ടേക്കിന് ഷോട്ട് ഓക്കെയാക്കി. ട്രെയിനർ എസ്. വി. അരുൺ പറയുന്നു.
പത്തു വർഷമായി നായകളെ സിനിമയിൽ അഭിനയിക്കാൻ പരിശീലിപ്പിക്കുകയാണ് തിരുവനന്തപുരം ആറ്റു കാൽ സ്വദേശി എസ്. വി. അരുൺ. ഭാര്യ ബിന്ദുവിനും മകൾ അഞ്ചു വയസ്സുകാരി ആര്യനന്ദക്കുമൊപ്പം കരമനയിൽ താമസിക്കുന്നു.
ലക്കിനു കിട്ടിയവൻ ലക്കി ഡോഗ് ട്രെയിനിങ്ങിൽ ഞാൻ പച്ചപിടിച്ചു വരുന്ന കാലം. ബ്രീഡ് ഡോഗ്സിനെ പരിശീലിപ്പിച്ച് അഭിനയിപ്പിച്ച് അത്യാവശ്യം പേരൊക്കെ നേടിയിരിക്കുമ്പോഴാണ് നാടൻ നായയെ വേണം എന്ന ആവശ്യം വരുന്നത്. നാടൻ നായ ഇല്ലാത്തതിന്റെ പേരിൽ നാലഞ്ചു പ്രധാന സിനിമകൾ നഷ്ടപ്പെട്ടു. നാടൻ നായകൾക്ക് പൊതുവേ "കോൺഫിഡൻസ് കുറവാണ്. ആളും ബഹളവും പേടിയാണ്. ഇതൊക്കെ കൂളായി കൈകാര്യം ചെയ്യാൻ പറ്റുന്ന മിടുക്കരാണെങ്കിലേ പരിശീലിപ്പിച്ച് അഭിനയിപ്പിക്കാൻ സാധിക്കൂ. നല്ല ലുക്കും അത്യാവശ്യം.
അങ്ങനെയിരിക്കെ "എൻഫോഴ്സ് കെ 9' എന്ന എന്റെ ഡോഗ് ട്രെയിനിങ് സ്കൂളിനു മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഴുത്തിലൊരു കോളറുമൊക്കെ കെട്ടി ഒരു കുഞ്ഞനതാ കിടക്കുന്നു. നാടൻ നായകൾ പൊതുവേ കൂട്ടമായാണ് നടക്കുക. ഇവനാകട്ടേ സധൈര്യം നെഞ്ചും വിരിച്ച് ഒറ്റയ്ക്ക് നടക്കുന്നു. ലുക്കും കൊള്ളാം. എന്നാൽ, ഇവനെയങ്ങു പരിശീലിപ്പിച്ചാലോ എന്ന ചിന്തയായി. ലക്കിന് കിട്ടിയവനായതിനാൽ 'ലക്കി' എന്നു പേരും വച്ചു.
'ബ്രോ' എന്ന ഷോർട്ട് ഫിലിമിലാണ് ലക്കി ആദ്യമായി അഭിനയിക്കുന്നത്. നരിവേട്ടയാണു ലക്കിയുടെ ഏറ്റവും മികച്ച വർക്ക്.
Cette histoire est tirée de l'édition November 22, 2025 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
ടോക്സിക് ആകരുതേ ഡീ ടോക്സ് ഡയറ്റ്
ജൂസ് മാത്രം കഴിക്കുന്നതു ശരീരത്തിനു പല തരത്തിലുള്ള സമ്മർദം നൽകും. അശാസ്ത്രീയമായ ഡി ടോക്സ് ഡയറ്റ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?
2 mins
February 28, 2026
Vanitha
കോവിഡ് കാലം കുട്ടികളെ ബാധിച്ചതെങ്ങനെ?
കോവിഡ് 19 കാലത്ത് ശൈശവം പിന്നിട്ട കുട്ടികൾ നേരിടുന്ന വളർച്ചാ പ്രശ്നങ്ങൾ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം, പരിഹരിക്കാം
3 mins
February 28, 2026
Vanitha
കുട്ടികളും സുരക്ഷയും സോഷ്യൽ മീഡിയയും
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
February 28, 2026
Vanitha
“വാർധക്യത്തെ ഞാനിങ്ങെടുക്കുവാ.
സിനിമയിൽ നായികയാകാനുള്ള അവസരം വേണ്ടെന്നു വച്ച ലതികാ വർമ്മയ്ക്ക് അറുപതു വയസ്സിനിപ്പുറം ഇഷ്ടങ്ങളെ സ്വന്തമാക്കുമ്പോൾ കൂടുതൽ ചെറുപ്പം
3 mins
February 28, 2026
Vanitha
ഓർമശക്തിയിൽ ഗിന്നസ് അജി
ഗിന്നസ് വേൾഡ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, അറേബ്യൻ അവാർഡ്, കലാം അവാർഡ് - ഐ ക്യൂ മാൻ ഓഫ് കേരള എന്നാണ് അജി അറിയപ്പെടുന്നത്
2 mins
February 28, 2026
Vanitha
ജീവിതം മാറ്റാൻ ഒരു 'സീക്രട്ട്'
പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഇമോഷനൽ ഇന്റലിജൻസിനെ കുറിച്ച് അറിയാം
2 mins
February 28, 2026
Vanitha
First On Wheels Trend on the go
കേരളത്തിലെ ആദ്യത്തെ ഫാഷൻ കാർട്ടുമായി ബിൻഷാദും മുൻഷിഫും
2 mins
February 28, 2026
Vanitha
വിരൽത്തുമ്പിലെ കരുതൽ
നഖങ്ങൾക്കു വേണം കൃത്യമായ പരിചരണവും ശ്രദ്ധയും
2 mins
February 28, 2026
Vanitha
അതിരുകളില്ലാത്ത നാട്ടിലൂടെ..
ലിംഗ സമത്വം പ്രാവർത്തികമാക്കിയ നോർഡിക് രാജ്യങ്ങളിലൊന്നായ സ്വീഡനിലെ അനുഭവങ്ങളുമായി മൂന്നു മലയാളി വനിതകൾ
4 mins
February 28, 2026
Vanitha
പറക്കാം സ്വപ്നങ്ങൾക്കൊപ്പം
നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്
1 min
February 28, 2026
Listen
Translate
Change font size
