The Perfect Holiday Gift Gift Now

തരൂ... ഒരൽപം ശ്വാസം

Vanitha

|

March 30, 2024

വിട്ടുമാറാത്ത ചുമയും ശ്വാസംമുട്ടലും അലട്ടുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക

- ഡോ . സണ്ണി പി. ഓരത്തേൽ എംഡി, ജനറൽ മെഡിസിൻ എംഡി, പൾമനോളജി മെഡിക്കൽ സൂപ്രണ്ട് രാജഗിരി ഹോസ്പിറ്റൽ, കൊച്ചി

തരൂ... ഒരൽപം ശ്വാസം

ചുമ വരാൻ കാത്തിരിക്കുന്ന കുടുംബം' ഏതോ കഫ് ടാബ്ലറ്റിന്റെ പഴയൊരു പരസ്യവാചകമായിരുന്നു ഇത്. അന്നൊക്കെ ചുമ ചിലപ്പോഴൊക്കെ ആയിരുന്നെങ്കിൽ ഇന്നു പിടിപെട്ടാൽ വിട്ടുപോകാൻ കൂട്ടാക്കാത്ത, ഭയപ്പെടുത്തുന്ന വില്ലനാണ്. കൂടെ ശ്വാസംമുട്ടലും.

എത്ര മരുന്നു കഴിച്ചാലും അതു വിട്ടുപോകാതെ ബുദ്ധിമുട്ടുന്നവർ ഏറിവരികയാണ്. ഗുരുതരമാകുമ്പോൾ അൽപം ശ്വാസം തരൂ...' എന്നു വിലപിക്കുന്ന അവസ്ഥയിലേക്കു തള്ളിവിടുകയുമാണ് ഇപ്പോഴത്തെ ചുമയും ശ്വാസംമുട്ടലും. നീണ്ടു നിൽക്കുന്ന ഈ ചുമയും ശ്വാസമുട്ടലു മായി കോവിഡ് ബാധയ്ക്ക് ബന്ധമുണ്ടോ? മറ്റെന്തെങ്കിലും പുതിയ കാരണങ്ങൾ ഇതിനു പിന്നിലുണ്ടോ?

ശ്വാസം മുട്ടിക്കും കോവിഡ് വേരിയന്റ്സ്

 ചുമ, തൊണ്ടവേദന, പനി, ശ്വാസംമുട്ടൽ എന്നിവയാണ് ഡെൽറ്റ, ഒമി കോൺ എന്നീ ആദ്യ കാല കോവിഡ് വേരിയന്റുകൾക്ക് ഉണ്ടായിരുന്ന ലക്ഷണങ്ങൾ. ഇവ 2019-20 കാലഘട്ടത്തിൽ പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും മരണകാരണം വരെ ആകുകയും ചെയ്തു. എന്നാൽ വാക്സിനേഷന്റെ ഫലമായി കോവിഡിന്റെ കാഠിന്യം കുറയ്ക്കാനായി.

ഇന്നും പലർക്കും ചെറിയ തോതിൽ കോവിഡ് ബാധ ഉണ്ടാകുന്നുണ്ട്. ഡെൽറ്റ, ഒമികോൺ എന്നീ വകഭേദങ്ങൾക്കു ശേഷം ഉൾപരിവർത്തനം (mutation) സംഭവിച്ച ഗുരുതരമല്ലാത്ത കോവിഡ് വേരിയന്റുകളാണു പലരെയും ഇപ്പോൾ ബാധിക്കുന്നത്. അത്തരം കോവിഡ് ബാധകൾ ഇനിയും തുടരും. ഗുരുതരമല്ലാത്തതിനാൽ തന്നെ അവ മുൻവർഷങ്ങളിലേതു പോലെ ടെസ്റ്റ് ചെയ്തു മനസ്സിലാക്കുകയോ മാറിയിരുന്നു ചികിത്സിക്കുകയോ ചെയ്യേണ്ടി വരുന്നില്ല. ഇത്തരം അറിയാത്ത കോവിഡ് വേരിയന്റ് ബാധയുടെ ഭാഗമായി ഏറിയും കുറഞ്ഞും ചുമയും പനിയും ശ്വാസകോശ പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. ലക്ഷണങ്ങൾ നീണ്ടു നിൽക്കുന്നതായും കാണുന്നു. കോവിഡ് ബാധ രോഗപ്രതിരോധശേഷി കുറയ്ക്കുന്നതാകാം ലക്ഷണങ്ങൾ മാറാൻ കാലതാമസം വരുന്നതെന്നാണു വൈദ്യശാസ്ത്രം അനുമാനിക്കുന്നത്.

കോവിഡിനു പ്രത്യേകം ചികിത്സ ഇല്ലാത്തതുകൊണ്ടു തന്നെ രോഗം വരാതെ സൂക്ഷിക്കുകയാണ് പ്രധാനം. രോഗബാധ ഉണ്ടായാൽ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കുകയും ശ്വാസകോശ ആരോഗ്യത്തിന് ഉതകുന്ന വിധത്തിൽ വൈറ്റമിൻ സി ധാരാളമായുള്ള ഭക്ഷണം കഴിക്കുകയും ചെയ്യണം. കോവിഡ് വേരിയന്റ് ബാധയെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കുന്ന ശീലം തുടരുക.

ലോങ് കോവിഡ് ലക്ഷണങ്ങൾ

PLUS D'HISTOIRES DE Vanitha

Vanitha

Vanitha

ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 03, 2026

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Vanitha

Vanitha

കിളിയഴകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Vanitha

Vanitha

മൂലകോശദാനം എന്നാൽ എന്ത്?

ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം

time to read

1 min

December 06, 2025

Vanitha

Vanitha

മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ

മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ

time to read

3 mins

December 06, 2025

Listen

Translate

Share

-
+

Change font size