Essayer OR - Gratuit

കാത്തിരുന്നത് കൈവന്നു

Vanitha

|

December 09, 2023

കേരളത്തിലെ ആദ്യ ഗ്ലൈഡറായ ഷീല രമണി 52-ാം വയസ്സിൽ ആദ്യയുടെ അമ്മയായ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു

- ശ്യാമ

കാത്തിരുന്നത് കൈവന്നു

എനിക്കുണ്ടായ നേട്ടങ്ങളിൽ ഏറ്റവും വലുതാണ് 52-ാം വയസ്സിൽ ആദ്യ'യുടെ അമ്മയായത്.' ഡോ. ഷീല രമണിയുടെ വാക്കുകളിൽ ആനന്ദത്തിന്റെ ഊഞ്ഞാലാട്ടം.

ഓരോ തവണയും ആദ്യയെ കുറിച്ച് പറയുമ്പോൾ അവർ ആകാശത്തേക്ക് ഉയർന്ന പറവയെ കണക്കെ സന്തോഷത്തിലാണ്. ആ വിശേഷം കേൾക്കും മുൻപ് വ്യത്യസ്ത മേഖലകളിലെ ഡിഗ്രികളും നേട്ടങ്ങളും സ്വന്തമാക്കിയ ഡോക്ടറുടെ ജീവിതകഥ അറിയാം.

കഴിഞ്ഞ കാലം

 എൻസിസിയിൽ നിന്നുള്ള പി.എ.ബി.ടി.(പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ബാറ്ററി ടെസ്റ്റ് പാസായ ശേഷമാ ണ് അന്ന് ഗ്ലൈഡർ പരിശീലനത്തിറങ്ങിയത്. അന്ന ത്തെ ബ്രിഗേഡിയർ ഗൗരി ശങ്കർ രാജസ്ഥാനിലെ കോട്ടയിൽ നിന്നു ക്യാപ്റ്റൻ യൂജിൻ ഖാനെ പരിശീലകനായി കൊണ്ടുവന്നു.

റിപ്പബ്ലിക് ദിന പരേഡിനായി ഡൽഹിയിൽ ഗ്ലൈഡർ മത്സരത്തിന് ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. പരിശീലനം കഴിഞ്ഞ് 1984ൽ തനിയെ ഗ്ലൈഡർ പറത്തി. അന്ന് അതിന്റെ പ്രത്യേകതയൊന്നും മനസ്സിലായില്ല. പിന്നീട് പത്രക്കാരും മറ്റും വന്നപ്പോഴാണു കേരളത്തിലെ ആദ്യ വനിതാ ഗ്ലൈഡർ എന്ന വലിയ നേട്ടമാണു കൈവരിച്ചതെന്നു മനസ്സിലായത്.

അക്കാലത്തു പെൺകുട്ടികൾ എൻസിസിയിൽ മുന്നിലെത്തുന്നതു തന്നെ അപൂർവമാണ്. ഗ്ലൈഡിങ് കൂടാതെ പല മെഡലുകളും കിട്ടി. സിൽസി നു സ്വർണ മെഡൽ, ഫയറിങ്, ബെസ്റ്റ് കേഡറ്റ് തുടങ്ങി പലതും. എൻസിസിയിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്യുന്ന വിദ്യാർഥിക്കുള്ള കോട്ടയിലാണു ബിഎഎംഎസ്  അഡ്മിഷൻ കിട്ടുന്നത്. 

എൻസിസിയിൽ ഉള്ളപ്പോൾ തന്നെ കരാട്ടെ പഠിച്ചിരുന്നു. അന്നു തിരുവനന്തപുരം വിമൻസ് കോളജിൽ നിന്നു 20 പേരെ തിരഞ്ഞെടുത്താണു പരിശീലനം തന്നത്. പിന്നീട് ആ പദ്ധതി നിന്നു പോയി.

പക്ഷേ, കരാട്ടെയോടുള്ള ഇഷ്ടം മനസ്സിൽ ഉണ്ടായിരുന്നതു കൊണ്ട് തുടർന്നു പഠിക്കണമെന്നു തോന്നി. അങ്ങനെ മാഷിനെ വീട്ടിൽ വരുത്തി ഞാനും കസിൻസും പഠനം തുടർന്നു. കരാട്ടെയുടെ ഡാൻ ടെസ്റ്റിനും പോയി. പക്ഷേ, അതും പതിയെ നിന്നു.

PLUS D'HISTOIRES DE Vanitha

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Translate

Share

-
+

Change font size