Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année

Essayer OR - Gratuit

മാനവികതയുടെ തീർഥാടനം

Vanitha

|

December 24, 2022

 ശിവഗിരി തീർഥാടനത്തിന്റെ നവതി ആഘോഷ വേളയിൽ ശ്രീനാരായണഗുരുവിന്റെ സങ്കൽപ സ്വർഗമായ ശിവഗിരിയിലേക്കു തീർഥാടനം

- വി. ആർ. ജ്യോതിഷ്

മാനവികതയുടെ തീർഥാടനം

"ശിവഗിരിക്കുന്നിലെ ഈ ആശ്രമത്തിലിരുന്ന് ശ്രീനാരായണ ഗുരുദേവൻ ഇടയ്ക്കിടെ പറയുമായിരുന്നു, ഇതാണ് നമ്മുടെ സ്വർഗം"

പർണശാലയിൽ ഹോമകുണ്ഡങ്ങൾ എരിഞ്ഞു തുടങ്ങി. ശിവഗിരിയിലെ പ്രധാന പ്രാർഥനാലയം. എല്ലാ ദിവസവും രാവിലെ നാലര മണിക്ക് ഇവിടെ നടക്കുന്ന ശാന്തിഹോമത്തോടെയാണു ശിവഗിരിയിൽ ഒരു ദിവസം തുടങ്ങുന്നത്.

എട്ടുപട്ടത്തിൽ നിർമിച്ചതാണു പർണശാല. ആദ്യകാലത്ത് ഓല മേഞ്ഞ കെട്ടിടമായിരുന്നു. ഇതിനുള്ളിലെ ഒറ്റമുറിയിലാണു ഗുരുദേവൻ ഏറെക്കാലം കഴിഞ്ഞിരുന്നത്. ഇതിനോടു ചേർന്ന പുരയിലാണു ഗുരുദേവനു ഭക്ഷണം പാകം ചെയ്തിരുന്നത്. ആ പുര ഇവിടെ ഇപ്പോഴുമുണ്ട്.

ശാന്തിയും സമാധാനവും രോഗമുക്തിയും പ്രശ്നപരിഹാരങ്ങളും തേടി നൂറുകണക്കിന് ആൾക്കാർ ഇവിടെ വരാറുണ്ടായിരുന്നു. അവരെയൊന്നും ഗുരു നിരാശരാക്കിയില്ല. ഇപ്പോഴും ആത്മവിശുദ്ധി തേടി ആയിരങ്ങൾ ഇവിടേക്ക് ഒഴുകുന്നു. അവരുടെ ചുണ്ടുകളിൽ നിന്നു ഗുരുനാമകീർത്തനം ഉണരുന്നു.

"ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ പർണശാലയ്ക്കു മുന്നിലെ വലിയ മാവിലിരുന്നു കിളികൾ ചിലച്ചു. ശിവഗിരി സന്ദർശിച്ച വേളയിൽ ഈ മാവ് ചൂണ്ടിയാണ് മഹാത്മാഗാന്ധി ഗുരുദേവനോടു പറഞ്ഞത്, "നോക്കൂ, ഈ മാവിലുള്ളതെല്ലാം ഇലകൾ ആണെങ്കിലും അവ ഓരോന്നും ഒന്നിനൊന്നു വ്യത്യസ്തമാണ്. അതുപോലെയാണ്, മനുഷ്യരൊന്നാണങ്കിലും വിവിധ ജാതി മത ഭേദങ്ങൾ അവർക്കിടയിലുള്ളത്. 'ചെറുപുഞ്ചിരിയോടെ ഗുരുദേവൻ മഹാത്മജിക്കു മറുപടി നൽകി, "ഇലകളുടെ രൂപം പലതാണെങ്കിലും അവ പിഴിഞ്ഞു നീരെടുത്താൽ അതെല്ലാം ഒരു പോലെയാണ്. മനുഷ്യൻ രൂപം കൊണ്ടു പലതാണെങ്കിലും അവന്റെ അന്തഃസത്ത ഒന്നു തന്നെയാണ്...

 മഹാസമാധി മണ്ഡപത്തിലെ മേടയിൽ നിന്നു മണിമുഴങ്ങി. നേരം പുലരാൻ ഇനിയുമുണ്ടു നാഴികകൾ. എങ്കിലും ശിവഗിരി ഇതുവരെ ഉറങ്ങിയിട്ടില്ല. മഹാതീർഥാടനത്തിനുള്ള ഒരുക്കത്തിലാണു ശിവഗിരി. ഇക്കൊല്ലം തൊണ്ണൂറാമത് തീർഥാടനമാണ്.

തീർഥാടനത്തിന്റെ തൊണ്ണൂറു വർഷങ്ങൾ

കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ വച്ചാണു ശിവഗിരി തീർഥാടനത്തിനു ഗുരുദേവൻ അനുമതി നൽകുന്നത്. 1928ൽ. ക്ഷേത്രാങ്കണത്തിലുള്ള തേൻമാവിൻ ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു ഗുരുദേവൻ. സരസകവി മൂല്ലൂർ എസ്. പത്മനാഭപ്പണിക്കരുടെ നിർദേശപ്രകാരം വല്ലഭശ്ശേരി ഗോവിന്ദനാശാന്റെയും ടി.കെ. കിട്ടൻ റൈട്ടറുടെയും നേതൃത്വത്തിൽ എത്തിയ ഭക്തജനങ്ങൾ ഗുരുവിനടുത്തെത്തി തീർഥാടനത്തിന് അനുമതി ചോദിച്ചു.

PLUS D'HISTOIRES DE Vanitha

Vanitha

Vanitha

പിരിമുറുക്കം നിയന്ത്രിക്കാൻ അഞ്ചു വഴികൾ

വളരെ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ചില പരിഹാര മാർഗങ്ങളെ പരിചയപ്പെടാം...

time to read

1 mins

January 17, 2026

Vanitha

Vanitha

ആഹാ, ഇവർ മിടുക്കരാണല്ലോ

ഗോൾഡ് മെഡലിലോ ഒന്നാം റാങ്കിലോ കാര്യമില്ല. വേണ്ടത് പ്രായോഗികമായ കഴിവുകളാണ്.

time to read

4 mins

January 17, 2026

Vanitha

Vanitha

ടേം ഇൻഷുറൻസ് എന്തിന് ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 17, 2026

Vanitha

Vanitha

അടുക്കത്തെ ആമയൂട്ട്

കൂർമാവതാരം ഉപദേവതയായ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ വിശേഷ വഴിപാടാണ് ആമയൂട്ട്. ചർമരോഗശമന പ്രാർഥനയുമായാണു ഭക്തർ ആമയൂട്ടിനെത്തുന്നത്

time to read

3 mins

January 17, 2026

Vanitha

Vanitha

'മണ്ണ് വേണ്ടാ' ചെടികൾ

ചട്ടിയോ മണ്ണോ ആവശ്യമില്ലാത്ത എയർ പ്ലാന്റ്സ് വളർത്തുന്ന വിധം

time to read

1 mins

January 17, 2026

Vanitha

Vanitha

RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്

മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ

time to read

3 mins

January 17, 2026

Vanitha

Vanitha

പത്തിൽ പത്തും മധുരം

പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ

time to read

3 mins

January 17, 2026

Vanitha

Vanitha

ചിരിപ്രസാദം

മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു

time to read

4 mins

January 17, 2026

Vanitha

Vanitha

Pookie പൂമ്പാറ്റ

ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്

time to read

2 mins

January 17, 2026

Vanitha

Vanitha

ജിമ്മിൽ വേണോ അമിതാവേശം?

പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ

time to read

3 mins

January 17, 2026

Translate

Share

-
+

Change font size