Facebook Pixel ക്രിസ്തുമസ് രാവിലെ തിരോധാനം | Hasyakairali - news - Lisez cet article sur Magzter.com

Essayer OR - Gratuit

ക്രിസ്തുമസ് രാവിലെ തിരോധാനം

Hasyakairali

|

December 2023

മഞ്ഞു പെയ്തിറങ്ങിയ ഒരു ഡിസംബർ മാസം.

- ജോയ് ജേക്കബ്

ക്രിസ്തുമസ് രാവിലെ തിരോധാനം

ഒരേക്കർ സ്ഥലം പള്ളിക്ക് ദാനമായി കൊടുക്കുമ്പോൾ അന്തോണിച്ചേട്ടൻ ഒരു വ്യവസ്ഥമാത്രമേ മുന്നോട്ടു വച്ചിരുന്നുള്ളു. വികാരിയച്ചൻ മുൻകൈയെടുത്ത് വീടില്ലാത്ത നാനാജാതി മതസ്ഥരായ കുറച്ചുപേർക്ക് വീട് വെച്ച് കൊടുക്കണം. അങ്ങനെയാണ് ആ ഗ്രാമത്തിൽ അന്തോണി ചേട്ടന്റെ വീട്ടുപേരായ ബംഗ്ലാവ് എന്ന പേരിൽ ഒരു കോളനി രൂപം കൊണ്ടത്. പള്ളി കമ്മിറ്റി തീരുമാനപ്രകാരം വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനകളുടെയും ഇടവകയുടെയും കൂട്ടായ പരിശ്രമ ഫലമാണ് ബംഗ്ലാവ് കോളനി.രണ്ടു മുറികളും അടുക്കളയും വരാന്തയുമാണ് ഓരോ വീടിനും അനുവദിക്കപ്പെട്ടത്. പരസ്പരബന്ധങ്ങൾക്ക് അതിർവരമ്പു തീർക്കുന്ന കൂറ്റൻ ഗെയ്റോ മതിൽക്കെട്ടുകളോ ഇവരുടെ വീടുകൾക്ക് ഇല്ലായിരുന്നു .

ഉത്സവങ്ങൾ പെരുന്നാളുകൾ മറ്റ് വിശേഷദിവസങ്ങൾ എല്ലാം ഇവർ ഒത്തൊരുമയോടെ ആഘോഷിച്ചു പോന്നു.

മഞ്ഞു പെയ്തിറങ്ങിയ ഒരു ഡിസംബർ മാസം.

ക്രിസ്തുമസ്സിന് ഇനി ഒരാഴ്ച മാത്രം ബാക്കി. മിക്ക വീടുകളിലും പലനിറത്തിലും വലിപ്പത്തിലുമുള്ള നക്ഷത്രവിളക്കുകൾ മിന്നിത്തിളങ്ങി.

കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്റെ ജനനം ആഘോഷിക്കാൻ നാടും നഗരവും ഗ്രാമവും കോളനിയുമൊക്കെ ഒരുങ്ങി കഴിഞ്ഞു. കണ്ണുചിമ്മുന്ന വർണ്ണ വിസ്മയങ്ങൾ എല്ലാ വീടിനെയും അലങ്കരിച്ചു.

മിക്ക വീടുകളിലും പുൽക്കൂടുകൾ പിറവിയെടുത്തു. ചൂരൽ കൊണ്ടുണ്ടാക്കിയ മൊബൈൽ കൂടുകളാണ് പലരും വാങ്ങിയത്.അതാവുമ്പോൾ അധ്വാനം കുറവ് ചില്ലറ പണികൾ നടത്തി എവിടെയെങ്കിലും സ്ഥാപിച്ചാൽ മതി.

എന്നാൽ മൊബൈൽ പുൽക്കൂടിനെ ആശ്രയിക്കാതെ കറിയാച്ചന്റെ കുടുംബം സ്വന്തമായി തന്നെ ഒരു പുൽക്കൂട് ഉണ്ടാക്കുവാൻ തീരുമാനിച്ചു. കറിയാച്ചൻ മറിയാമ്മ ദമ്പതികൾക്ക് രണ്ട് മക്കൾ. ജോണിക്കുട്ടി അങ്ങ് ദുബായിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. ഭാര്യ റോസി ഗൾഫിലേക്ക് പറക്കാൻ തയ്യാറായി മുംബൈയിൽ നഴ്സ് ആയി തുടരുന്നു. ഏക പുത്രൻ ഉണ്ണിക്കുട്ടൻ അപ്പച്ചനും അമ്മച്ചിയ്ക്കും കൂട്ടായി നാട്ടിലും. എൽകെജിയിൽ പഠിക്കുന്നു.

ജോണിക്കുട്ടി ജനിച്ചതിനു ശേഷം 15 വർഷത്തെ ഇടവേള വേണ്ടിവന്നു മറിയാമ്മയ്ക്ക് അന്നക്കുട്ടിയെ ഗർഭം ധരിക്കാൻ. നാട്ടുകാരുടെ അടക്കം പറച്ചിലുകൾക്ക് ചെവികൊടുക്കാതെ, ജീവിതത്തോണി തുഴഞ്ഞു കൊണ്ടേയിരുന്നു ദമ്പതികൾ. ഉണ്ണിക്കുട്ടന് കൂട്ടായി അന്നക്കുട്ടി കമ്പ്യൂട്ടർ പഠനവുമായി മുന്നോട്ടു പോകുന്നു.

PLUS D'HISTOIRES DE Hasyakairali

Hasyakairali

Hasyakairali

മാടൻപള്ളിയുടെ ധർമ്മസങ്കടം

എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെ എംഎൽ എ യുടെ വാക്കുകൾ ജനക്കൂട്ടത്തെ ഇളക്കിമറിച്ചു

time to read

1 min

April 2026

Hasyakairali

Hasyakairali

ആയിരത്തൊന്ന് രാവുകളല്ല, അയ്യായിരത്തൊന്ന് (പ്രണയങ്ങൾ.

\"നെഹ്റുവിനെയും രാജീവ് ഗാന്ധിയെയും കൂട്ടുപിടിച്ച സ്ഥിതിക്ക് ഇനി ഈ 5000 പ്രണയിനികൾക്കും കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര അനുവദിക്കുമോ?'

time to read

1 min

April 2026

Hasyakairali

Hasyakairali

'വീണ'മന്ത്രിമാർ

കോഴിക്ക് ഒരു കാലത്തും കിടക്കപ്പൊറുതിയില്ല മുകേഷായാലും, രാഹുലായാലും, ഗണേഷായാലും കോഴി തന്നെ കൊടിയടയാളം. കാട്ടുകോഴികൾ.

time to read

2 mins

April 2026

Hasyakairali

Hasyakairali

മൊബൈൽ ഫോൺ വരുത്തിയ വിന

\"സാറേ... അതിന്റെ പരിണത ഫലമാണോ ഈ കറിയില്ലാത്ത ചോറ്.

time to read

1 mins

June 2025

Hasyakairali

Hasyakairali

മനുഷ്യസ്നേഹി

“ഇതെന്ത് ലോകം' എന്ന ചിന്തയോടെ സനാതനൻ നിന്നു

time to read

1 min

June 2025

Hasyakairali

Hasyakairali

കല്യാണബർഗർ

ഇന്ന് രണ്ടിലൊന്നറിയണം....

time to read

1 min

June 2025

Hasyakairali

Hasyakairali

എതിരാളികളെ ഇങ്ങനെയും ഒതുക്കാം

എല്ലാം സാക്ഷാൽ മുകളിരിക്കുന്നവന്റെ അനുഗ്രഹം.. അല്ലാതെ നമുക്കെന്ത് കഴിവ് “ശിവ ശിവാ,

time to read

1 min

June 2025

Hasyakairali

Hasyakairali

ശ്വാനസംഹാര സമരാഞ്ജലി

നായ നക്കാത്ത ഒരൊറ്റ മനുഷ്യജീവിപോലും ആ നാട്ടിൽ ഉണ്ടായിരുന്നില്ല

time to read

2 mins

June 2025

Hasyakairali

Hasyakairali

വേടൻ വഴി വിഴിഞ്ഞം

എന്റെ ശ്രീ പപ്പനാവാ കാത്തോളണേ!

time to read

2 mins

June 2025

Hasyakairali

Hasyakairali

എടാ മോനേ! കേരളാ ലഹരി

കൊല്ലത്തെ കമ്യൂണിസ്റ്റ് പൊങ്കാലയ്ക്കു ശേഷം തലസ്ഥാനത്ത് ആറ്റുകാൽ പൊങ്കാല

time to read

2 mins

April 2025

Translate

Share

-
+

Change font size