ക്രിസ്തുമസ് രാവിലെ തിരോധാനം
Hasyakairali|December 2023
മഞ്ഞു പെയ്തിറങ്ങിയ ഒരു ഡിസംബർ മാസം.
ജോയ് ജേക്കബ്
ക്രിസ്തുമസ് രാവിലെ തിരോധാനം

ഒരേക്കർ സ്ഥലം പള്ളിക്ക് ദാനമായി കൊടുക്കുമ്പോൾ അന്തോണിച്ചേട്ടൻ ഒരു വ്യവസ്ഥമാത്രമേ മുന്നോട്ടു വച്ചിരുന്നുള്ളു. വികാരിയച്ചൻ മുൻകൈയെടുത്ത് വീടില്ലാത്ത നാനാജാതി മതസ്ഥരായ കുറച്ചുപേർക്ക് വീട് വെച്ച് കൊടുക്കണം. അങ്ങനെയാണ് ആ ഗ്രാമത്തിൽ അന്തോണി ചേട്ടന്റെ വീട്ടുപേരായ ബംഗ്ലാവ് എന്ന പേരിൽ ഒരു കോളനി രൂപം കൊണ്ടത്. പള്ളി കമ്മിറ്റി തീരുമാനപ്രകാരം വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനകളുടെയും ഇടവകയുടെയും കൂട്ടായ പരിശ്രമ ഫലമാണ് ബംഗ്ലാവ് കോളനി.രണ്ടു മുറികളും അടുക്കളയും വരാന്തയുമാണ് ഓരോ വീടിനും അനുവദിക്കപ്പെട്ടത്. പരസ്പരബന്ധങ്ങൾക്ക് അതിർവരമ്പു തീർക്കുന്ന കൂറ്റൻ ഗെയ്റോ മതിൽക്കെട്ടുകളോ ഇവരുടെ വീടുകൾക്ക് ഇല്ലായിരുന്നു .

ഉത്സവങ്ങൾ പെരുന്നാളുകൾ മറ്റ് വിശേഷദിവസങ്ങൾ എല്ലാം ഇവർ ഒത്തൊരുമയോടെ ആഘോഷിച്ചു പോന്നു.

മഞ്ഞു പെയ്തിറങ്ങിയ ഒരു ഡിസംബർ മാസം.

ക്രിസ്തുമസ്സിന് ഇനി ഒരാഴ്ച മാത്രം ബാക്കി. മിക്ക വീടുകളിലും പലനിറത്തിലും വലിപ്പത്തിലുമുള്ള നക്ഷത്രവിളക്കുകൾ മിന്നിത്തിളങ്ങി.

കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്റെ ജനനം ആഘോഷിക്കാൻ നാടും നഗരവും ഗ്രാമവും കോളനിയുമൊക്കെ ഒരുങ്ങി കഴിഞ്ഞു. കണ്ണുചിമ്മുന്ന വർണ്ണ വിസ്മയങ്ങൾ എല്ലാ വീടിനെയും അലങ്കരിച്ചു.

മിക്ക വീടുകളിലും പുൽക്കൂടുകൾ പിറവിയെടുത്തു. ചൂരൽ കൊണ്ടുണ്ടാക്കിയ മൊബൈൽ കൂടുകളാണ് പലരും വാങ്ങിയത്.അതാവുമ്പോൾ അധ്വാനം കുറവ് ചില്ലറ പണികൾ നടത്തി എവിടെയെങ്കിലും സ്ഥാപിച്ചാൽ മതി.

എന്നാൽ മൊബൈൽ പുൽക്കൂടിനെ ആശ്രയിക്കാതെ കറിയാച്ചന്റെ കുടുംബം സ്വന്തമായി തന്നെ ഒരു പുൽക്കൂട് ഉണ്ടാക്കുവാൻ തീരുമാനിച്ചു. കറിയാച്ചൻ മറിയാമ്മ ദമ്പതികൾക്ക് രണ്ട് മക്കൾ. ജോണിക്കുട്ടി അങ്ങ് ദുബായിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. ഭാര്യ റോസി ഗൾഫിലേക്ക് പറക്കാൻ തയ്യാറായി മുംബൈയിൽ നഴ്സ് ആയി തുടരുന്നു. ഏക പുത്രൻ ഉണ്ണിക്കുട്ടൻ അപ്പച്ചനും അമ്മച്ചിയ്ക്കും കൂട്ടായി നാട്ടിലും. എൽകെജിയിൽ പഠിക്കുന്നു.

ജോണിക്കുട്ടി ജനിച്ചതിനു ശേഷം 15 വർഷത്തെ ഇടവേള വേണ്ടിവന്നു മറിയാമ്മയ്ക്ക് അന്നക്കുട്ടിയെ ഗർഭം ധരിക്കാൻ. നാട്ടുകാരുടെ അടക്കം പറച്ചിലുകൾക്ക് ചെവികൊടുക്കാതെ, ജീവിതത്തോണി തുഴഞ്ഞു കൊണ്ടേയിരുന്നു ദമ്പതികൾ. ഉണ്ണിക്കുട്ടന് കൂട്ടായി അന്നക്കുട്ടി കമ്പ്യൂട്ടർ പഠനവുമായി മുന്നോട്ടു പോകുന്നു.

Esta historia es de la edición December 2023 de Hasyakairali.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición December 2023 de Hasyakairali.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE HASYAKAIRALIVer todo
കൈവിട്ട ഭാഗ്യം...
Hasyakairali

കൈവിട്ട ഭാഗ്യം...

ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....

time-read
1 min  |
March 2024
രാമൻ, എത്തനെ രാമനടി
Hasyakairali

രാമൻ, എത്തനെ രാമനടി

ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ

time-read
1 min  |
March 2024
കള്ളന് കഞ്ഞി വെച്ചതുപോൽ
Hasyakairali

കള്ളന് കഞ്ഞി വെച്ചതുപോൽ

രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..

time-read
1 min  |
February 2024
വിശ്വാസം....അതല്ലേ...എല്ലാം ...
Hasyakairali

വിശ്വാസം....അതല്ലേ...എല്ലാം ...

ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...

time-read
2 minutos  |
February 2024
ചെറിയാന്റെ വീഞ്ഞും മോദീടെ ഗാരന്റിം
Hasyakairali

ചെറിയാന്റെ വീഞ്ഞും മോദീടെ ഗാരന്റിം

ഈ ശശിയണ്ണനും, രാജഗോപാൽജിയും എന്തിനുള്ള പുറപ്പാടാ? രാജേട്ടൻ പുകഴ്ത്തുന്നു. ശശിയണ്ണൻ പാദനമസ്കാരം ചെയ്യുന്നു.

time-read
2 minutos  |
February 2024
ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും
Hasyakairali

ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും

ദാസേട്ടന്റെ മറുപടി കേട്ട് ഞാൻ അന്തം വിട്ടു.

time-read
1 min  |
January 2024
പുതുവത്സരത്തിലെ കോപ്രായ പ്രഖ്യാപനങ്ങൾ
Hasyakairali

പുതുവത്സരത്തിലെ കോപ്രായ പ്രഖ്യാപനങ്ങൾ

അടുത്തുളള അനാഥാലയത്തിലേക്ക് പുതുവത്സര ദാനമായി ഒരു പാക്കറ്റ് ജീരക മിഠായി കൊടുക്കാനും തീരുമാനിച്ച് ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.

time-read
1 min  |
January 2024
ഷംസീറും അറബിയും പിന്നെ ഖുബൂസും
Hasyakairali

ഷംസീറും അറബിയും പിന്നെ ഖുബൂസും

എല്ലാം സഹിച്ച് വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാലോചിച്ച് ഷംസീർ ഒരടിമയെപ്പോലെ പണിയെടുത്തു

time-read
1 min  |
January 2024
തൊണ്ടിമുതലും ദൃക്‌സാക്ഷിയും
Hasyakairali

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

പിള്ളാരും പോയി... ഹെഡ് മാഷും പോയി... ബിയറും കിട്ടി... ഹൈല സാ....

time-read
2 minutos  |
December 2023
ക്ലൂ ഉണ്ടോ ഗയ്‌സ്
Hasyakairali

ക്ലൂ ഉണ്ടോ ഗയ്‌സ്

കുട്ടികൾക്ക് ഇന്ററസ്റ്റുള്ള രംഗത്തേക്ക് അവരെ വഴിതിരിച്ചു വിടണം... എന്നു പറഞ്ഞും രംഗത്തു വരുന്നവർ നിർലോഭം !

time-read
2 minutos  |
December 2023