Essayer OR - Gratuit

കൊതിയൂറും വിഭവങ്ങൾ

Manorama Weekly

|

March 08, 2025

ഉന്നക്കായ

- സുരേഷ് പിള്ള

കൊതിയൂറും വിഭവങ്ങൾ

ചേരുവകൾ

ഏത്തപ്പഴം അധികം പഴുക്കാത്തത് 2 എണ്ണം, നെയ്യ് 2 ടീസ്പൂൺ, ഉണക്കമുന്തിരി 10 എണ്ണം, അണ്ടിപ്പരിപ്പ് 10 എണ്ണം, തേങ്ങ അര മുറി, പഞ്ചസാര 4 ടീസ്പൂൺ, ഏലയ്ക്കാപ്പൊടി കാൽ ടീ സ്പൂൺ, ഉപ്പു ഒരു നുള്ള്.

തയാറാക്കുന്ന വിധം

പഴം ആവിയിൽ വേവിച്ചു തൊലി കളഞ്ഞു ചൂടോടെ ഉടച്ച് നന്നായി കുഴയ്ക്കുക. പാനിൽ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത് കൂടെ തേങ്ങയും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ഉപ്പും ചേർത്തിളക്കി വയ്ക്കണം. മിശ്രിതം ഏത്തപ്പഴത്തിൽ ചേർത്ത് യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി കയ്യിൽ വച്ചു പരത്തി തേങ്ങയും ഫില്ലിങ്സും വച്ച് ആകൃതി വരുത്തുക. ശേഷം ചൂടാക്കിയ എണ്ണയിൽ തീ കുറച്ചു വച്ച് വറുത്തുകോരാം.

imageകല്ലുമ്മക്കായ

ചേരുവകൾ

PLUS D'HISTOIRES DE Manorama Weekly

Listen

Translate

Share

-
+

Change font size