Essayer OR - Gratuit

ചരിത്രമറിയാതെ

Manorama Weekly

|

18May2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

ചരിത്രമറിയാതെ

ചില കാര്യങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ വിദഗ്ധരെത്തന്നെ നമ്മൾ കൊണ്ടുവരും. എന്നാൽ, മറ്റുചില കാര്യങ്ങളിൽ പൊട്ടത്തരം തന്നെ കാണിക്കുകയും ചെയ്യും.

ഏറ്റുമാനൂർ ശിവക്ഷേത്രത്തെ അലങ്കരിച്ചിരുന്ന "ശിവന്റെ നൃത്തം' ചുവർചിത്രത്തെ അക്കാര്യങ്ങളിലെ അവസാനവാക്കായ ഡോ. ആനന്ദകുമാരസ്വാമി വിശേഷിപ്പിച്ചിരുന്നത് ദ്രാവിഡ ചിത്രകലയുടെ ഏറ്റവും മനോഹരമായ ഉദാഹരണമെന്നാണ്. അൻപതുകളുടെ അവസാനത്തിലോ അറുപതുകളുടെ ആദ്യത്തിലോ മച്ചിലെ തടിപ്പണി പുതുക്കാൻ ക്ഷേത്രഭാരവാഹികൾ തീരുമാനിച്ചു. ചുമർചിത്രപ്പണിയുടെ പ്രാധാന്യം അറിയാമായിരുന്ന ഭാരവാഹികൾ കരാറുകാരനിൽ നിന്ന് വലിയ തുക നിരതദ്രവ്യമായി വാങ്ങി; ചിത്രത്തിനു കേടു വരുത്താതിരിക്കാനുള്ള മുൻകരുതലെന്ന നിലയിൽ.

എന്നാൽ, മച്ചിന്റെ പണി കഴിഞ്ഞപ്പോൾ ഭാരവാഹികൾ ചുവർചിത്രത്തിന്റെ പണി സ്ഥലത്തെ ഏതോ ആർട്ടിസ്റ്റുകൾക്കു നൽകി; കേരളത്തിലെ ഏറ്റവും മനോഹരമായ ചുവർചിത്രത്തെ എന്നന്നേക്കുമായി നശിപ്പിക്കാൻ തങ്ങൾ കൂട്ടു നിൽക്കുകയാണെന്ന് അറിയാതെ. മറ്റൊരു കലാകാരന്റെ ചുവർചിത്രത്തെ തിരുത്താൻ പാടില്ലെന്നു മാത്രമല്ല, അതിന്റെ പ്രതലത്തിൽ തൊടാൻ കൂടി പാടില്ലെന്ന് ഡോ.എം.ജി.ശശി ഭൂഷണെപ്പോലുള്ളവരോടു ചോദിച്ചാൽ പറഞ്ഞു കൊടുത്തേനേ.

PLUS D'HISTOIRES DE Manorama Weekly

Listen

Translate

Share

-
+

Change font size