Essayer OR - Gratuit

വായനതന്ത്രം

Manorama Weekly

|

December 03, 2022

കഥക്കൂട്ട്

- തോമസ് ജേക്കബ്

വായനതന്ത്രം

ഒരു പുതിയ പുസ്തകം കിട്ടിയാൽ എവിടെ നിന്നാണ് വായന തുടങ്ങുകയെന്നു ചോദിച്ചാൽ, ഇത് എന്തൊരു ചോദ്യമാണെന്ന മറുചോദ്യമാണു മിക്കവരിൽ നിന്നും കിട്ടുക. എന്നാൽ, എഴുത്തുകാരൻ എം. മുകുന്ദനോട് അങ്ങനെയൊന്നു ചോദിച്ചു നോക്കുക:

 “പുസ്തകം തുടക്കം മുതൽക്കല്ല, ഇടക്ക് നിന്നാവും പലപ്പോഴും ഞാൻ വായിച്ചു തുടങ്ങുക, പിന്നെ പലേടത്തു നിന്നും എന്നു മുകുന്ദൻ പറഞ്ഞിട്ടുണ്ട്. “ഒരു പുസ്തകത്തെ മനസ്സിലാക്കുക എന്നതുണ്ട്. അതിനാണ് അവിടെയും ഇവിടെയും നിന്നു വായിച്ചു നോക്കുന്നത്. വായിക്കേണ്ടതുണ്ടോ എന്ന് അറിയാനാണിത്. വായിക്കണമെന്നു തോന്നിക്കഴിഞ്ഞാൽ പിന്നെ ആദ്യം മുതൽ വായിക്കും.

“ഒരു പുതിയ നോവൽ വായിക്കാൻ കിട്ടിയാൽ മുഖത്തു ചേർത്തുവച്ച് കടലാസിന്റെ മണം അറിയണം. പേജുകൾ മറിച്ചു നോക്കി വിരൽത്തുമ്പുകളിൽ കടലാസിന്റെ സ്പർശവും അറിയണം. ഞാൻ വായന തുടങ്ങുന്നത് അങ്ങനെയാണ്.'' മുകുന്ദൻ പറയുന്നു.

ഇക്കഴിഞ്ഞ തലമുറയിലെ ഏറ്റവും വലിയ വായനക്കാരിലൊരാളായിരുന്ന പി.ഗോവിന്ദപ്പിള്ള ഒരു പുസ്തകം തുടർച്ചയായി വായിക്കുമായിരുന്നില്ല. ഒരു ദിവസം തന്നെ ഒന്നിലേറെ പുസ്തകങ്ങളുടെ കുറെ ഭാഗം വീതം വായിക്കുന്നതായിരുന്നു രീതി.

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size