Essayer OR - Gratuit

നർമ രാഷ്ട്രീയം

Manorama Weekly

|

November 05, 2022

കഥക്കൂട്ട്

- തോമസ് ജേക്കബ്

നർമ രാഷ്ട്രീയം

നിനച്ചിരിയാ നേരത്ത്‌,  നിനച്ചിരിയാത്തതുപറഞ്ഞ്‌ ആളെ വെട്ടിലാക്കാൻ കെ.കരുണാകരനുള്ള കഴിവു പ്രസിദ്ധമാണ്‌.

സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗമായ ഒരു സിപിഎം നേതാവിനെ നിയമസഭയില്‍ കോണ്‍ഗ്രസ്‌ ബഞ്ചുകളില്‍നിന്ന്‌ ആരോ കവലച്ചട്ടമ്പി” എന്നു വിളിച്ചു.

ഉടനെ കോടിയേരി ബാലകൃഷ്ണന്‍ ചാടിയെണീറ്റു പറഞ്ഞു, ഇങ്ങനെ പോയാല്‍ ഞങ്ങള്‍ക്കു കരുണാകരനെ കവലച്ചട്ടമ്പി എന്നു വിളിക്കേണ്ടിവരും.

പ്രതിപക്ഷം ഇതോടെ ഒന്നടങ്ങുമെന്ന പ്രതീക്ഷയില്‍ കോടിയേരി ഇരിക്കും മുന്‍പു കരുണാകരന്‍ പറഞ്ഞു: ഓ എത്ര തവണ വേണേലും വിളിച്ചോളൂ.”

മുഖ്യമന്ത്രി കരുണാകരന്‍ ഏറെ തിരക്കുള്ള ഒരു ശനിയാഴ്ച. ഒരു പ്രതികരണത്തിനായി രണ്ടു മിനിറ്റ്‌ ചോദിച്ച്‌ ഇന്ത്യാ ടുഡേയിലെ ജേക്കബ്‌ ജോര്‍ജ്‌ എത്തുന്നു. അന്നു മറുനാടന്‍ വാര്‍ത്താവാരികകളില്‍ ഇന്ത്യാ ടുഡേയ്ക്കും സൺഡേയ്ക്കും മാത്രമേ തിരുവനന്തപുരത്തു ലേഖകരുള്ളു.

ഒരു മിനിറ്റ്‌ കാണണമെന്നു പറഞ്ഞ്‌ സൺഡേ പ്രതിനിധി വന്നിരിക്കുന്നുവെന്നാണ്‌ സെക്രട്ടറി ചെന്നു കരുണാകരനോടു പറഞ്ഞത്‌. വന്നോട്ടെ എന്നു കരുണാകരന്‍ പറഞ്ഞപ്പോള്‍ അകത്തുചെന്ന ജേക്കബ്‌ ജോര്‍ജിനെ കണ്ടുകൊണ്ട്‌ സ്രെകട്ടറിയോടു കരുണാകരന്‍ പറഞ്ഞു:

Sunday is tomorrow
This is Today 

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size