Essayer OR - Gratuit

എഴുതിത്തീർന്നില്ല

Manorama Weekly

|

August 27, 2022

കഥക്കൂട്ട്

- തോമസ് ജേക്കബ്

എഴുതിത്തീർന്നില്ല

ഇടതുപക്ഷ നേതാക്കളിൽ മിക്കവരും പറഞ്ഞുകൊടുത്ത് എഴുതിക്കുന്നവരായിരുന്നു. അവരെ സംബന്ധിച്ച് പ്രസംഗത്തിന്റെ ഒരു തുടർച്ച മാത്രമായിരുന്നു പറഞ്ഞു കൊടുത്ത് എഴുതിക്കൽ.

ഏറ്റവും കൂടുതൽ കേട്ടെഴുത്തുകാരുണ്ടായിരുന്നത് ഇ.എം.എസ് നമ്പൂതിരിപ്പാടിനാണ്. കേരളത്തിൽ ഏറ്റവും കുടുതൽ എഴുതിയിട്ടുള്ളത് അദ്ദേഹമാണല്ലോ. ആ രചനകൾ നൂറു സഞ്ചയികകളിൽ ഒതുക്കാൻ പിൻഗാമികൾ പെടുന്ന പാട് അവർക്കല്ലേ അറിയൂ. രാവിലെ ഡൽഹിയിൽ, ഉച്ച മുംബൈയിൽ രാത്രി തിരുവനന്തപുരത്ത് എന്നിങ്ങനെ ഓടിക്കൊണ്ടിരുന്ന കാലത്ത് കിട്ടുന്നവരോടു പറഞ്ഞുകൊടുക്കുക എന്നതായിരുന്നു ശീലം. ഡൽഹിയിലും തിരുവനന്തപുരത്തുമൊക്കെ ഉറച്ചശേഷമാണ് ചില സ്ഥിരം കേട്ടെഴുത്തുകാരുണ്ടായത്. ദേശാഭിമാനിക്കുള്ള മുഖപ്രസംഗം, മനോരമയ്ക്ക് ഒന്നര കോളം വരുന്ന ലേഖനം, ആകാശവാണിക്ക് പത്തുമിനിറ്റ് പ്രഭാഷണം എന്നു പറഞ്ഞേൽപിച്ചാൽ കൃത്യം ആ നീളത്തിൽ അവസാനിപ്പിക്കാനുള്ള ത്രികോളജ്ഞാനം' ഇഎംഎസിനുണ്ടായിരുന്നു. കേട്ടെഴുത്തുകാരെല്ലാം ഈ കൃത്യത കണ്ട് തരിച്ചു പോയിട്ടുണ്ട്.

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size