Facebook Pixel ശാന്തം സാന്തോം | Vanitha - womens-interest - Lee esta historia en Magzter.com

Intentar ORO - Gratis

ശാന്തം സാന്തോം

Vanitha

|

March 28, 2026

ചെന്നൈയിലെ സാന്തോം കത്തീഡ്രൽ എന്നറിയപ്പെടുന്ന സെന്റ് തോമസ് കത്തീഡ്രൽ ബസിലിക്കയിലേക്ക് ഉയർത്തെഴുന്നേൽപ്പിന്റെ വിശ്വാസപ്പെരുമകൾ കേട്ട് യാത്ര

- വിജീഷ് ഗോപിനാഥ്

ശാന്തം സാന്തോം

രാത്രി. സാന്തോം പള്ളിയുടെ ഗോപുരങ്ങളിൽ വർണവിളക്കുകൾ കണ്ണു തുറന്നു. ആൾത്തിരക്ക് ഒഴിഞ്ഞെങ്കിലും പ്രാർഥനയോടെ നിൽക്കുന്നവരുണ്ട്. ചിലർ മെഴുകുതിരി പോലെ എരിയുന്നുണ്ട്. കണ്ണുകളിൽ സങ്കടത്തിന്റെ കടൽത്തിര പള്ളിമുറ്റത്ത് കണ്ണടച്ചിരുന്നു, അകലെ നിന്നു കടൽക്കാറ്റ് പതുക്കെ തൊട്ടു. മനസ്സിലെ കടൽ ശാന്തമാവുന്നു. ഇരുളിൽ കൈത്തിരി തെളിഞ്ഞതു പോലെ. വഴി കാണാതെ അലയുന്ന കുഞ്ഞാടുകൾക്കു മുന്നിൽ തെളിഞ്ഞ വെളിച്ചം... നാഥാ, അഭയത്തിന്റെ കാരുണ്യം ചൊരിയേണമേ...

പി റ്റേന്ന് പകൽ മാർച്ചിലെ വെയിൽ ടിൽ പഴുത്തു കിടക്കുകയാണു മറീന ബീച്ച്. കടലിൽ നിന്നു കനൽക്കാറ്റാണ് ഓട്ടോയിലേക്ക് അടിച്ചു കയറുന്നതെന്നു തോന്നി. പക്ഷേ, രണ്ടു കിലോമീറ്റർ അപ്പുറമുള്ള സാന്തോം ചർച്ചിലേക്കു കാലെടുത്തു വച്ചപ്പോൾ മനസ്സിൽ നിറഞ്ഞതു വിശ്വാസത്തിന്റെ പ്രാർഥനയുടെ തണുപ്പാണ്.

വെയിൽ കഴുകിയുണക്കിയ നീലാകാശത്തിലേക്കു തലയുയർത്തി നിൽക്കുന്നു സാന്തോം കത്തീഡ്രൽ ബസിലിക്ക, ഞായറാഴ്ചയാണ്, പതി നൊന്നരയ്ക്കുള്ള കുർബാന നടക്കുന്നുണ്ട്.

ചരിത്രത്തിൽ ഇടം നേടിയ പള്ളിയാണ് മൈലാപ്പൂരിലെ സാന്തോം കത്തീഡ്രൽ. ഇന്ത്യയുടെ വിവിധ ഭാഗത്തു നി ന്ന് വിശ്വാസികൾ ഈ തീരത്തേക്ക് ഒഴുകിയെത്തുന്നു. ഐതിഹ്യവും വിശ്വാസവും കഥകളും ഈ മുറ്റത്തു നിറയെയുണ്ട്. അപ്പോസ്തല ദൗത്യവുമായി ഭാരതത്തിലെത്തിയ ക്രിസ്തുശിഷ്യൻ തോമാശ്ലീഹയുടെ രക്തസാക്ഷിത്വം ഇവിടെയാണ്. ആ കബറിടത്തിനു മീതെയാണ് പള്ളി നിർമിച്ചിരിക്കുന്നത്. ലോകത്തു തന്നെ ആകെ മൂന്നിടത്താണു ശ്ലീഹമാരുടെ കബറിടത്തിനു മുകളിൽ ദേവാലയങ്ങൾ നിർമിച്ചിട്ടുള്ളത്. റോമിൽ വിശുദ്ധ പത്രോസിന്റെയും സ്പെയിനിൽ വിശുദ്ധ യാക്കോബിന്റെയും മൈലാപ്പൂരിൽ വിശുദ്ധ തോമാശ്ലീഹയുടെയും. ഇത്തരത്തിൽ ഇന്ത്യയിലുള്ള ഏക പള്ളിയും ഇതാണ്.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും ഉപ്പുള്ള കടൽ ക്കാറ്റ് എന്നും കൈപിടിച്ചു കൊണ്ടിരുന്നിട്ടും പ്രായത്തെ തോൽപ്പിച്ച് തലയുയർത്തി നിൽക്കുന്ന ദേവാലയത്തിനകത്തേക്കു നടന്നു.

imageപ്രാർഥനകൾ എരിയുന്നു

MÁS HISTORIAS DE Vanitha

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Vanitha

Vanitha

എന്ന തവം ശെയ്തനേ യശോദാ.

കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര

time to read

3 mins

April 11, 2026

Vanitha

Vanitha

ചൂടിനെ നേരിടാൻ കൂൾ വഴികൾ

വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്

time to read

2 mins

March 28, 2026

Vanitha

Vanitha

വേനലിൽ വാടാതെ

മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ

time to read

3 mins

March 28, 2026

Vanitha

Vanitha

സ്വർണം വിറ്റു ബാധ്യത തീർക്കണോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..

time to read

1 mins

March 28, 2026

Vanitha

Vanitha

കടക്കെണിയിൽ പുതുതലമുറ?

ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ

time to read

4 mins

March 28, 2026

Vanitha

Vanitha

വീടിന് നൽകൂ..ഈസ്റ്റർ മൂഡ്

സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്

time to read

1 mins

March 28, 2026

Listen

Translate

Share

-
+

Change font size