Facebook Pixel “മിന്നൽവള' പെണ്ണഴക് | Vanitha - womens-interest - Lee esta historia en Magzter.com

Intentar ORO - Gratis

“മിന്നൽവള' പെണ്ണഴക്

Vanitha

|

March 14, 2026

“എനിക്ക് ബംഗാളി സംസാരിക്കാനറിയാം. ബംഗാളി സിനിമയിൽ അഭിനയിക്കണമെന്നു മോഹമുണ്ട് '' നടി പ്രിയംവദ പറയുന്നു

- രാഖി റാസ്

“മിന്നൽവള' പെണ്ണഴക്

തൊട്ടതെല്ലാം തീ എന്ന മട്ടിലാണു പ്രിയംവദയ്ക്ക് കഥാപാത്രങ്ങളെ കിട്ടിയത്. അഭിനയം കൊതിച്ച കൊച്ചു പെൺകുട്ടിയുടെ ആദ്യ സിനിമ തൊട്ടപ്പൻ. വിനായകനൊപ്പമുള്ള ശക്തമായ കഥാപാത്രമായിരുന്നു. ആദ്യ സിനിമ തന്നെ മികച്ച അഭിനയത്തിനുള്ള സ്പെഷൽ മെൻഷൻ സംസ്ഥാന അവാർഡ്, ടൊവീനോ തോമസ് നായകനായ നരി വേട്ടയിലെ "മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ' എന്ന ഗാനരംഗം ഇന്റർനാഷനൽ ഹിറ്റ്. വിലായത് ബുദ്ധ എന്ന സിനിമയിൽ പൃഥ്വിരാജിന്റെ കിടിലൻ കഥാപാത്രത്തിനൊപ്പം കത്തി നിൽക്കുന്ന നായിക. കൈനിറയുന്ന കഥാപാത്രങ്ങളല്ല, കാമ്പുള്ളതിനോടാണു പ്രിയംവദ കൃഷ്ണന് താത്പര്യം.

സ്കൂൾ നാടകങ്ങളിൽ പോലും അഭിനയിച്ചിട്ടില്ലാത്ത കുട്ടി ഉള്ളിലെ അഭിനേത്രിയെ എങ്ങനെ കണ്ടെത്തി?

ആദ്യ സിനിമ കഴിഞ്ഞപ്പോഴാണ് അഭിനയിക്കാനറിയാം എന്നു സ്വയം ബോധ്യപ്പെട്ടത്. ഒരു കാര്യത്തിൽ എത്രമാത്രം ആവേശകരമായി മുന്നോട്ടു പോകാനാകുമെന്ന് എന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിൽ നിന്നു ഞാൻ മനസിലാക്കി.

ബംഗാളിയായ അമ്മ പല്ലവി കൃഷ്ണൻ കേരളത്തിന്റെ നൃത്തരൂപമായ മോഹിനിയാട്ടം പഠിക്കാൻ മാത്രമായി കേരളത്തിൽ വന്നയാളാണ്. മോഹിനിയാട്ടത്തിന്റെ മേഖലയിൽ സ്വന്തമായൊരു ഇടം കണ്ടത്താനും അതിൽ ഉറച്ചു നിൽക്കാനും അവരെടുത്ത ശ്രമം അദ്ഭുതകരമാണ്. കടൂർകാരനായ അച്ഛൻ കെ.കെ.ഗോപാലകൃഷ്ണൻ അതേ ആവേശത്തോടെ എഴുത്തിന്റെ ലോകത്തുണ്ട്. കലാചരിത്രകാരനും ഫൊട്ടോഗ്രഫറും പ്രഭാഷകനുമാണ്. എന്താകണം കരിയർ എന്ന ചിന്തയൊക്കെ എന്റെയുള്ളിൽ വന്നത് എട്ടിലോ ഒൻപതിലോ പഠിക്കുമ്പോഴാണ്. അന്നേ മനസ്സിൽ ഉറപ്പിച്ചതാണ് അഭിനയം ആണ് കരിയറെന്ന്.

ഒരു ജീവിതത്തിൽ പല ജീവിതങ്ങൾ ജീവിച്ചു തീർക്കാൻ അഭിനയത്തിലൂടെ കഴിയും എന്നത് എന്നെ ആകർഷിച്ചു. പ്ലാൻ ബി അന്നും ഇന്നും എനിക്കില്ല.

പലരും വർഷങ്ങൾ കാത്തിരുന്നു കിട്ടുന്ന തരം കഥാപാത്രം ആദ്യ സിനിമയിൽ തന്നെ ലഭിച്ചല്ലോ ?

വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദത്തിനു ശേഷം അഭിനയം സംബന്ധിച്ച എന്തെങ്കിലും കോഴ്സ് ചെയ്യണം എന്നു തീരുമാനിച്ചിരുന്നു. ഡിഗ്രി സെക്കൻഡ് ഇയറിൽ സെമസ്റ്റർ ബ്രേക്ക് സമയത്താണു തൊട്ടപ്പന്റെ ഒഡീഷന് പോകുന്നത്. എത്രത്തോളം അവതരണ സാധ്യതയുള്ള റോളാണ് തൊട്ടപ്പനിലേത് എന്നറിയുന്നത് അഭിനയിച്ചു തുടങ്ങിയപ്പോഴാണ്.

MÁS HISTORIAS DE Vanitha

Vanitha

Vanitha

ചൂടിനെ നേരിടാൻ കൂൾ വഴികൾ

വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്

time to read

2 mins

March 28, 2026

Vanitha

Vanitha

വേനലിൽ വാടാതെ

മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ

time to read

3 mins

March 28, 2026

Vanitha

Vanitha

സ്വർണം വിറ്റു ബാധ്യത തീർക്കണോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..

time to read

1 mins

March 28, 2026

Vanitha

Vanitha

കടക്കെണിയിൽ പുതുതലമുറ?

ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ

time to read

4 mins

March 28, 2026

Vanitha

Vanitha

വീടിന് നൽകൂ..ഈസ്റ്റർ മൂഡ്

സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്

time to read

1 mins

March 28, 2026

Vanitha

Vanitha

ഉഷാറാക്കാം വേനലവധി

ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ

time to read

3 mins

March 28, 2026

Vanitha

Vanitha

മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ

മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.

time to read

1 min

March 28, 2026

Vanitha

Vanitha

ചില്ലുഭരണികളിലെ ഉദ്യാനപാലനം

ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

March 28, 2026

Vanitha

Vanitha

ഗ്യാസ് ലാഭിക്കാൻ

ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്

time to read

1 min

March 28, 2026

Vanitha

Vanitha

വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!

രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു

time to read

2 mins

March 28, 2026

Listen

Translate

Share

-
+

Change font size