Intentar ORO - Gratis
വാനോളം യശസ്സ്
Vanitha
|February 28, 2026
സിആർപിഎഫിലെ വനിതാശക്തിയാണു യശസ്വിനി. അവരിൽ ഒൻപതു പേർ മലയാളികളാണ്. വനിതാദിനത്തിൽ യശസ്വിനികൾ 'വനിത'യോടൊപ്പം...
ഡൽഹിയിൽ നിന്നു ഹരിയാനയിലേക്കുള്ള ദേശീയപാതയിൽ മഞ്ഞിന്റെ ഒരു പുതപ്പ് നീങ്ങുന്നതേയുള്ളു, പുതുവത്സരം കഴിഞ്ഞു പിന്നെയും കുറച്ചു നാൾ പുകപടലം മൂടി ഒന്നും കാണാനാവാത്ത അവസ്ഥയായിരുന്നു. ഫെബ്രുവരി പിറന്നപ്പോഴാണു പൊടിക്കാറ്റു മാഞ്ഞു മാനം തെളിഞ്ഞത്. കൃഷി സ്ഥലങ്ങളും കെട്ടിടങ്ങളും ഉൾപ്പെടെ വഴിയോരക്കാഴ്ചകൾ ക്രിസ്റ്റൽ ക്ലിയർ ഗുരുഗ്രാമിലെത്താൻ ഒരു മണിക്കൂർ വണ്ടിയിലിരിക്കണം. ഇതിനിടെ രണ്ടു തവണ സിആർപിഎഫ് അക്കാദമിയിൽ നിന്നു റിമൈൻഡർ മെസേജ് വന്നു, ഗെറ്റിങ് റെഡി'. നേരത്തേ അറിയിച്ചതിനേക്കാൾ പത്തു മിനിറ്റ് മുൻപു തന്നെ യശസ്വിനികൾ പരേഡ് ഗ്രൗണ്ടിൽ അണിനിരന്നു. പിന്നീടുള്ള ഒന്നര മണിക്കൂർ ഡൽഹിയിലെ കർത്തവ്യപഥിനെ അമ്പരപ്പിച്ച പ്രകടനങ്ങളുടെ തനിയാവർത്തനമായിരുന്നു. ലോക വനിതാ ദിനത്തിൽ സ്ത്രീശാക്തീകരണത്തിന്റെ മാതൃകയായി ആ ദൃശ്യാനുഭവം ഇതാ അനാവരണം ചെയ്യപ്പെടുന്നു.
റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെയുള്ള റോഡ് കർത്തവ്യപഥ് എന്നാണറിയപ്പെടുന്നത്. മൂന്നു കിലോമീറ്റർ റോഡിൽ യശസ്വിനി ടീം നടത്തിയ ബൈക്ക് സ്റ്റണ്ട് ലോകമാകെ ശ്രദ്ധ നേടി. ലോകത്ത് ഏറ്റവും വലിയ പാരാമിലിറ്ററി ഫോഴ്സാണ് സി ആർപിഎഫ്. സുശക്തമായ കേന്ദ്രസേനയിലെ അർധ സൈനികവിഭാഗത്തിൽ ബൈക്കുമായി പോർമുഖത്തിറങ്ങുന്ന വനിതാ ശക്തിയാണു യശസ്വിനി. അവരിൽ ഒൻപതു പേർ മലയാള നാട്ടിൽ പിറന്നവരാണ്. കർമവീഥിയിലെ കരുത്തുറ്റ കഥകളുമായി ഈ വനിതാദിനത്തിൽ യശസ്വിനികൾ 'വനിത'യോടൊപ്പം ചേരുന്നു.
“ആദ്യ പ്രകടനത്തിനു മേലുദ്യോഗസ്ഥരിൽ നിന്നു നല്ല പ്രോത്സാഹനമാണു കിട്ടിയത്. നാട്ടിലെത്തിയപ്പോൾ ആദരിക്കൽ ചടങ്ങും സ്വീകരണവും. വീട്ടിലെ അലമാര നിറയെ ട്രോഫികളാണ്. ടിവിയിലും സോഷ്യൽ മീഡിയയിലും പരേഡ് കണ്ടവർ നൽകിയ സമ്മാനങ്ങളാണ് അതൊക്കെ. ആളുകളുടെ സ്നേഹവും ബഹുമാനവും കണ്ടപ്പോൾ കുടുതൽ പെൺകുട്ടികൾ ഈ മേഖലയിലേക്ക് വരണമെന്നു തോന്നി. ''യശസ്വിനിയിലെ ബൈക്ക് റൈഡർ കോഴിക്കോട് നാദാപുരം സ്വദേശി എം.കെ. ജിൻസി പറഞ്ഞു തുടങ്ങി.
Esta historia es de la edición February 28, 2026 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Vanitha
ഉഷാറാക്കാം വേനലവധി
ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ
3 mins
March 28, 2026
Vanitha
മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ
മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.
1 min
March 28, 2026
Vanitha
ചില്ലുഭരണികളിലെ ഉദ്യാനപാലനം
ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ
1 mins
March 28, 2026
Vanitha
ഗ്യാസ് ലാഭിക്കാൻ
ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്
1 min
March 28, 2026
Vanitha
വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!
രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു
2 mins
March 28, 2026
Listen
Translate
Change font size
