Facebook Pixel ഹൃദയമെഴുതും Tattoo | Vanitha - womens-interest - Lee esta historia en Magzter.com
Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año

Intentar ORO - Gratis

ഹൃദയമെഴുതും Tattoo

Vanitha

|

July 05,2025

ടാറ്റൂവിൽ നിധി പോലെ ഒളിപ്പിച്ചു വയ്ക്കുന്ന രഹസ്യങ്ങളറിയാം. ഒപ്പം ടാറ്റൂ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും

- അമ്മു ജൊവാസ്

ഹൃദയമെഴുതും Tattoo

ഓരോ ടാറ്റൂവിനും ഒരു കഥയുണ്ടാകും പറയാൻ. ഹൃദയത്തോടു ചേർത്തെഴുതിയ ആയുസ്സിലെ അപൂർവ സുന്ദര നിമിഷം മനക്കരുത്തിൽ കയ്യിലൊതുക്കിയ സ്വപ്നങ്ങൾ... അങ്ങനെ എന്തും ടാറ്റൂവിലെഴുതാം.

പ്രണയം, സന്തോഷം, സങ്കടം, വേർപാട്, തോൽവികളെ അതിജീവിച്ചു പറന്നുയർന്ന ജീവിതം... ഓരോരുത്തരുടെയും ടാറ്റൂവിന്റെ കഥ വ്യത്യസ്തമാണ്. ആകാശത്തിലും ഭൂമിയിലുമുള്ള എന്തും ടാറ്റു ആക്കാം. എന്തിനേറെ, ഉണ്ടോ ഇല്ലയോ എന്നറിയാത്ത സാങ്കല്പിക ലോകം പോലും ടാറ്റൂ ആശയമായി മാറുന്നുണ്ട്. മനസ്സിന്റെ മെയ്യെഴുത്തായി മാറുന്ന ടാറ്റൂവിലെ പുത്തൻ ആശയങ്ങൾ മനസ്സിലാക്കാം.

എന്നും കണ്ണിൽ നിൻ മുഖം

ഒറിജനലിനെ വെല്ലുന്ന പ്രോട്രെയ്റ്റ് ടാറ്റൂസ്. കണ്ണിലെ തിളക്കം പോലും തുടിച്ചു നിൽക്കുന്ന പെർഫക്ഷൻ ജീവിതത്തിൽ ഒപ്പമുള്ളവരുടെയും ഇടയിൽ വച്ചു നഷ്ടപ്പെട്ടവരുടെയും മുഖങ്ങൾ എന്നെന്നും കാണാൻ അവരോടുള്ള സ്നേഹമായി പോട്രെയ്റ്റ് ടാറ്റൂസ് മാറി.

ഇത്തരം ടാറ്റൂവിൽ മുഖത്തിന്റെ ഫീച്ചേഴ്സ് അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നു മാറിയാൽ ആളു തന്നെ മാറും. അതുകൊണ്ടു കിടിലോൽക്കിടിലം ടാറ്റൂ ആർട്ടിസ്റ്റിനെ തന്നെ വട്ടമിട്ടു പിടിക്കണം. മൂന്നു നാലു മണിക്കൂറിനുള്ളിൽ അവർ ടാറ്റുവിനു ജീവൻ വച്ചു നൽകും.

ടാറ്റു ചെയ്യേണ്ട ഫോട്ടോ സ്റ്റെൻസിൽ പ്രിന്റ് എടുത്തു ടാറ്റൂ ചെയേണ്ട ശരീരഭാഗത്തു പതിപ്പിക്കും. മുഖത്തിന്റെ രൂപരേഖ പതിഞ്ഞു കഴിയുന്നതും തുടങ്ങുകയാണ് ടാറ്റൂയിങ്.

മുഖത്തെ ഫീച്ചേഴ്സ് എടുത്തു കാണിക്കും വിധമുള്ള ഷേഡിങ് നൽകുന്നത് കയ്യുടെ മർദം കൂട്ടിയും കുറച്ചുമുള്ള ടാറ്റു ആർട്ടിസ്റ്റിന്റെ കരവിരുതാണ്. കണ്ണിലെ തിളക്കം നൽകുന്നത് വെള്ള ഇങ്ക് ഉപയോഗിച്ചാണ്.

ഏതു നിറത്തിലുള്ള ഇങ്ക് ഉപയോഗിച്ചു ടാറ്റൂ ചെയ്യാം. പോട്രേയ്റ്റ് സുന്ദരമാക്കാൻ നിറങ്ങളും കൂടെ ചേരാറുണ്ട്.

ഒറ്റവരയിലൊരു കഥ

നേർത്ത വരകൾ... മിനിമലിസ്റ്റിക് ഡിസൈൻ... എലഗന്റ് ടാഗ് ലൈനിൽ എത്തുന്നവയാണ് ഫൈൻ ലൈൻ ടാറ്റൂ. ഇതിൽ തന്നെ സിംഗിൾ ലൈൻ ടാറ്റൂസുണ്ട്. തുടക്കം മുതൽ അവസാനം വരെ കയ്യെടുക്കാതെ ഒറ്റ വര കൊണ്ട് ചിത്രം വരച്ചെടുത്താൽ പൊളിയല്ലേ.

ഫോട്ടോ പതിപ്പിച്ചതു പോലെ വേണ്ട എന്ന അഭിപ്രായമുള്ളവർക്ക് ഫൈൻലൈൻ ടാറ്റൂ തിരഞ്ഞെടുക്കാം. മുഖത്തിന്റെ ആകൃതി ഔഡ്ലൈൻ ആയി ചെയ്യാം.

വീതി കുറഞ്ഞും കൂടിയുമുള്ള ലൈൻ ടാക്സ് മാത്രമേ ഫൈൻ ലൈൻ ടാറ്റൂവിൽ ഉണ്ടാകൂ. ഷേഡിങ് ഇല്ല.

MÁS HISTORIAS DE Vanitha

Vanitha

Vanitha

സ്നേഹിക്കാം നമ്മളെത്തന്നെ

മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം

time to read

2 mins

February 14, 2026

Vanitha

Vanitha

മുപ്പതിലെത്തിയ പൊട്ടിച്ചിരി

മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു

time to read

4 mins

February 14, 2026

Vanitha

Vanitha

കടമാണോ വില്ലൻ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

February 14, 2026

Vanitha

Vanitha

ഹെയർ കളർ ചർമത്തിൽ പറ്റിയാൽ

ഹെയർ ഡൈ ഉപയോഗിക്കുമ്പോഴോ ഹെയർ കളർ ചെയ്യുമ്പോഴോ നെറ്റിയിലും കവിളിലും ചെവിയി ലും നിറം പറ്റാറുണ്ടോ ? ഇതു നീക്കാനുള്ള വഴികളിതാ...

time to read

1 min

February 14, 2026

Vanitha

Vanitha

തല മറന്നു കുളിക്കേണ്ട

മുടിയുടെ ആരോഗ്യത്തിനായി തല കഴുകുമ്പോൾ ശ്രദ്ധിക്കാൻ ആറു കാര്യങ്ങൾ

time to read

2 mins

February 14, 2026

Vanitha

Vanitha

Shruthy Unstoppable

നടിയും മോഡലും അവതാരകയുമായ ശ്രുതി മേനോൻ നിലപാടുകൾ വ്യക്തമാക്കുന്നു

time to read

2 mins

February 14, 2026

Vanitha

Vanitha

വയോധികർക്ക് സുരക്ഷയൊരുക്കി സായി ശങ്കര ശാന്തി കേന്ദ്രം

കാലടി സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസൻ പറയുന്നു

time to read

2 mins

February 14, 2026

Vanitha

Vanitha

ഓഹരിയിലൂടെ ഇരട്ടിലാഭം കിട്ടും!

സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ

time to read

3 mins

February 14, 2026

Vanitha

Vanitha

മഞ്ഞപ്പിത്തം പകരുന്നതു തടയാം

മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയാം

time to read

2 mins

February 14, 2026

Vanitha

Vanitha

പാഠങ്ങൾ പാടി പഠിപ്പിക്കും സ്നേഹ ടീച്ചർ

ലാലേട്ടൻ പറയുന്ന പോലെ, എന്തോ വലിയ ഇഷ്ടാണ് എല്ലാർക്കും, പാട്ടു പാടി ക്ലാസെടുക്കുന്ന സ്നേഹ ടീച്ചറെ...

time to read

3 mins

February 14, 2026

Listen

Translate

Share

-
+

Change font size