Intentar ORO - Gratis
പൊന്നോമനയ്ക്കു വേണം പ്രതിരോധം
Vanitha
|July 05,2025
രോഗങ്ങളിൽ നിന്നു സംരക്ഷണമേകാൻ പ്രായമനുസരിച്ചു കുട്ടികൾക്കു നൽകാം പ്രതിരോധ കുത്തിവയ്പ്
ഏറ്റവും കരുതലോടെയല്ലേ നമ്മൾ ഓമനക്കുഞ്ഞിനെ ചേർത്തു പിടിക്കുന്നത്. അതേ കരുതൽ കുഞ്ഞിന്റെ ആരോഗ്യകാര്യങ്ങളിലും വേണം. രോഗങ്ങളിൽ നിന്നു കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനും രോഗം പിടിപെട്ടാൽ സങ്കീർണതകൾ ഒഴിവാക്കുന്നതിനുമുള്ള ചെലവു കുറഞ്ഞ മാർഗമാണു വാക്സിനേഷൻ. ഗുരുതരമാകാനിടയുള്ളതും ജീവനു തന്നെ ആപത്ത് ആയേക്കാവുന്നതുമായ രോഗങ്ങളിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ പ്രതിരോധ കുത്തിവയ്പ്പുകൾ സഹായിക്കും.
എല്ലാ കുഞ്ഞുങ്ങൾക്കും നിർബന്ധമായി പ്രതിരോധകുത്തിവയ്പ്പ് എടുക്കേണ്ടതുണ്ടോ?
അമ്മയുടെ ശരീരത്തിൽ നിന്നു ജന്മനാ ലഭിക്കുന്ന പ്രതിരോധ ഘടകങ്ങളാണു കുഞ്ഞുങ്ങൾക്കു സംരക്ഷണമേകുന്നത്. കുട്ടികളുടെ ശരീരത്തിലെ പ്രതിരോധസംവിധാനം ശക്തിപ്പെടാൻ സമയമെടുക്കും. അതുവരെ പകർചവ്യാധികളിൽ നിന്നു കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ പ്രതിരോധവാക്സീൻ പ്രയോജനപ്പെടുത്താം.
കുട്ടികളിൽ പെട്ടെന്നു പടരാൻ സാധ്യതയുള്ള അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല, പോളിയോ, വില്ലൻ ചുമ, തുടങ്ങിയ പകർചവ്യാധികൾ തടയാൻ വാക്സീൻ പ്രയോജനപ്രദമാണ്. വാക്സീൻ നൽകുമ്പോൾ ശരീരത്തിൽ ആ അസുഖത്തിന് എതിരായി ആന്റിബോഡികൾ ഉൽപാദിപ്പിക്കപ്പെടും. ഇതോടെ രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുകയും രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യും.
സാമൂഹിക പ്രതിരോധം (ഹേർഡ് ഇമ്യൂണിറ്റി) മെച്ചപ്പെടാനും വാക്സിൻ പ്രയോജനപ്പെടും. 90 - 95 ശതമാനത്തിലേറെ കുട്ടികൾ കുത്തിവയ്പ്പുകൾ എടുക്കുകയാണെങ്കിൽ കുട്ടികളിലും മുതിർന്നവരിലും ഈ രോഗങ്ങൾ പടരാനുള്ള സാധ്യത കുറയും. ഇതിലൂടെ പ്രതിരോധശക്തി കുറഞ്ഞ വ്യക്തികളെ സങ്കീർണമായ അസുഖങ്ങളിൽ നിന്നു സംരക്ഷിക്കാനുമാകും.
വാക്സിൻ എടുത്തവരിൽ രോഗം പിടിപെട്ടാലും മസ്തിഷ്ക ജ്വരം, ന്യുമോണിയ, കേൾവിക്കുറവ് തുടങ്ങിയ സങ്കീർണതകളുണ്ടാകാനുള്ള സാധ്യത കുറയും. ജീവന് ആപത്തുണ്ടാകുമോയെന്നും പേടിക്കേണ്ട.
പോളിയോ ബാധിച്ചതു മൂലം ശരീരം തളർന്ന പലരുടെയും കഥകൾ നാം കേട്ടിട്ടുണ്ട്. പോളിയോ വാക്സിനേഷൻ നിർബന്ധമാക്കിയതിലൂടെയാണു പോളിയോ ഇല്ലാതാക്കാൻ കഴിഞ്ഞത്. ഇത്തരത്തിൽ രോഗങ്ങളെ ഇല്ലാതാക്കാനും ഭാവിതലമുറയെ സംരക്ഷിക്കാനും പ്രതിരോധകുത്തിവയ്പ്പുകൾ ഗുണകരമാണ്.
ചില രാജ്യങ്ങളിൽ പ്രവേശിക്കുന്നതിനു മുൻപു വാക്സിനേഷൻ എടുക്കണമെന്നതു നിർബന്ധമാണ്.

Esta historia es de la edición July 05,2025 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
പത്താം ക്ലാസിനു ശേഷം സൈനികജോലി
സൈനികജോലി സ്വപ്നം കാണുന്ന പുതുതലമുറയ്ക്ക് മേജർ രവി നൽകുന്ന മാർഗനിർദേശങ്ങൾ
3 mins
June 06, 2026
Vanitha
നെയ്തെടുത്ത ചുവടുകൾ
ഗ്ലാമർ ലോകത്തെ സൂപ്പർ വേദിയായ ന്യൂയോർക്കിലെ മെറ്റ് ഗാലയ്ക്ക് കാർപെറ്റ് എത്തിക്കുന്ന ചേർത്തലയിലെ കമ്പനിയുടെ വിജയകഥ
2 mins
June 06, 2026
Vanitha
അജ്ഞത കവരുന്ന സ്വകാര്യ ഫോട്ടോ
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
June 06, 2026
Vanitha
തലൈവർ തമ്പി
ഫാലിമി, തലൈവർ, തമ്പി, തലൈമ എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകൻ നിതീഷ് വാസുദേവ്...
2 mins
June 06, 2026
Vanitha
ഡിപി ഈസ് ഓൺ എ ബ്രേക്
\"സോഷ്യൽ മീഡിയയിൽ നിന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചതിനു പിന്നിൽ. തിരുമാനങ്ങളും പുതിയ വിശേഷങ്ങളും പങ്കുവയ്ക്കുന്നു നടി ദിവ്യപ്രഭ
2 mins
June 06, 2026
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Listen
Translate
Change font size

