Intentar ORO - Gratis
The Magical Intimacy
Vanitha
|November 23, 2024
രണ്ടു വർഷത്തിനു ശേഷം സൂക്ഷ്മദർശിനിയിലെ പ്രിയദർശിനിയായി നസ്രിയ വീണ്ടും എത്തുന്നു
നസ്രിയ എന്ന ഉറുദു വാക്കിന്റെ അർഥം "നോക്കിയാൽ കണ്ണെടുക്കാൻ പറ്റില്ല' എന്നാണ്. പേരു പോലെ തന്നെയാണ് നസ്രിയയും മലയാളസിനിമയിൽ അഭിനയിച്ചിട്ട് നാലുവർഷമാകുന്നു. എന്നിട്ടും പ്രേക്ഷകർക്കു തോന്നുന്നു നസ്രിയ ഇവിടെയൊക്കെ തന്നെയുണ്ട്. നോക്കിയാൽ കണ്ണെടുക്കാൻ തോന്നില്ലെന്നു മാത്രമല്ല, അവർക്ക് അത്രമേൽ പ്രിയപ്പെട്ട ആളും കൂടിയാണ്.
രണ്ടു വർഷത്തിൽ ഒരു സിനിമ അതാണ് നസ്രിയയുടെ ഇപ്പോഴത്തെ പതിവ്. നാനിക്കൊപ്പമുള്ള തെലുങ്കു സിനിമയിലാണ് അവസാനം അഭിനയിച്ചത്. ഇപ്പോൾ എംസി ജിതിൻ സംവിധാനം ചെയ്യുന്ന "സൂക്ഷ്മദർശിനി'യിലൂടെ ബേസിലിന്റെ നായികയായി വീണ്ടും എത്തുന്നു. ബോൾഗാട്ടി പാലസിൽ വനിതയുടെ കവർ ചിത്രത്തിനായുള്ള ഫോട്ടോഷൂട്ട് കാണികൾ എത്തി നോക്കുന്നുണ്ട്. കാറ്റും കായലും നസ്രിയയും കൗമാര വൈബിൽ ഇളകി മറിയുന്നു. ഷൂട്ട് കണ്ടു നിന്ന ഒരു ചേച്ചി ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഇടിച്ചു കയറി വന്നു ചോദിച്ചു,
“അത് നസ്രിയ അല്ലേ? ഫഹദിന്റെ നസ്രിയ.
അതെയെന്ന് കേട്ടപ്പോൾ അടുത്ത ചോദ്യം. “ആ കൊച്ചിനോടു ചോദിക്കണം മുടി വെട്ടിക്കളഞ്ഞത് എന്തിനാണെന്ന്. പിന്നൊരു കാര്യം കൂടി പറഞ്ഞേക്കണം. രംഗണ്ണനെ മാത്രമല്ല ആ കൊച്ചിനേം സിനിമയിൽ ഞങ്ങൾക്ക് ഇടയ്ക്കു കാണണം. ''ചേച്ചി കലിപ്പിച്ച് ഒറ്റ പ്പോക്ക്. പേരറിയാത്ത ആ ചേച്ചിയുടെ ചോദ്യത്തിൽ നിന്നു തന്നെ തുടങ്ങാം.
ഇടയ്ക്കൊക്കെ സിനിമയിൽ അഭിനയിച്ചൂടെ? സിനിമകൾക്കിടയിൽ വലിയ ഇടവേളകൾ വരുന്നുണ്ടെങ്കിലും എല്ലാ ദിവസവും സിനിമയിൽ തന്നെ ഉണ്ടന്ന തോന്നലാണ് എനിക്ക്. പ്രേക്ഷകർക്കും അങ്ങനെ തന്നെ. അതൊരു വലിയ ഭാഗ്യമാണ്.
വിവാഹം കഴിഞ്ഞു മാറി നിന്നിട്ടും കരിയറിൽ ഇടവേളകളുണ്ടായിട്ടും ഒക്കെ എല്ലാവരുടെയും മനസ്സിൽ നിൽക്കാനാകുന്നത് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്. ഞാൻ തുടർച്ചയായി സിനിമകൾ ചെയ്ത് എന്റെ സ്ഥാനം പ്രൂവ് ചെയ്യുന്നില്ലല്ലോ. എന്നിട്ടും പലരുടെ മനസ്സിലും ബാംഗ്ലൂർ ഡെയ്സിലെ ദിവ്യയും ഓംശാന്തി ഓശാനയിലെ പൂജയും ഒക്കെയായി നിൽക്കാനാകുന്നു. അതുകൊണ്ടാകും തിരികെ വരുമ്പോൾ അതേ സ്നേഹം അവർ തരുന്നത്.
രണ്ടു വർഷത്തിൽ ഒരു സിനിമ, സൂക്ഷ്മദർശിനിയിലെ പ്രിയദർശിനി മനസ്സിൽ തൊട്ടത് എങ്ങനെ?
Esta historia es de la edición November 23, 2024 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
പിരിമുറുക്കം നിയന്ത്രിക്കാൻ അഞ്ചു വഴികൾ
വളരെ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ചില പരിഹാര മാർഗങ്ങളെ പരിചയപ്പെടാം...
1 mins
January 17, 2026
Vanitha
ആഹാ, ഇവർ മിടുക്കരാണല്ലോ
ഗോൾഡ് മെഡലിലോ ഒന്നാം റാങ്കിലോ കാര്യമില്ല. വേണ്ടത് പ്രായോഗികമായ കഴിവുകളാണ്.
4 mins
January 17, 2026
Vanitha
ടേം ഇൻഷുറൻസ് എന്തിന് ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 17, 2026
Vanitha
അടുക്കത്തെ ആമയൂട്ട്
കൂർമാവതാരം ഉപദേവതയായ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ വിശേഷ വഴിപാടാണ് ആമയൂട്ട്. ചർമരോഗശമന പ്രാർഥനയുമായാണു ഭക്തർ ആമയൂട്ടിനെത്തുന്നത്
3 mins
January 17, 2026
Vanitha
'മണ്ണ് വേണ്ടാ' ചെടികൾ
ചട്ടിയോ മണ്ണോ ആവശ്യമില്ലാത്ത എയർ പ്ലാന്റ്സ് വളർത്തുന്ന വിധം
1 mins
January 17, 2026
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Listen
Translate
Change font size

