Intentar ORO - Gratis
ഈ ടീച്ചർ വേറെ ലെവൽ
Vanitha
|September 28, 2024
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്റെ ഗേറ്റ് കടന്നു വന്ന നട്ട്മെഗ് ബ്രൗൺ നിറത്തിലുള്ള വാഗൺ ആർ കാർ പാർക്കിങ് ഏരിയയിലേക്കു പ്രവേശിച്ചു. അധികം വൈകാതെ ഡിക്കി ഡോർ തുറന്നു. കാറിനുള്ളിൽ നിന്ന് റാംപിലൂടെ തന്റെ ചക്രക്കസേരയിൽ ഡോ. ശാരദാ ദേവി പുറത്തേക്കിറങ്ങി. ബ്രിഡ് കളർ ടോപും നീല പാവാടയും ആണ് വേഷം.
ശാരദയ്ക്കു പിന്നാലെ സഹായി അസം സ്വദേശി ലളിതയുമുണ്ട്. ഓട്ടമാറ്റിക് വീൽ ചെയറിൽ ശാരദ ഇംഗ്ലിഷ് വിഭാഗത്തിലേക്കു നീങ്ങിയപ്പോൾ അവിടെ കൂടി നിന്ന വിദ്യാർഥികൾ പറഞ്ഞു “അതു ഞങ്ങളുടെ ഇംഗ്ലിഷ് ഡിപാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ശാരദാ ദേവിയാണ്. എത്ര പോസിറ്റീവ് ആണ് ടീച്ചർ. ശരിക്കും ഇൻസ്പെറിങ്ങും.
കുട്ടികൾ പറഞ്ഞത് ശരിയാണ്. ടീച്ചറുമായി അൽപനേരം സംസാരിക്കുമ്പോൾ അതു നമുക്കും ബോധ്യമാകും. ഞാൻ വീൽചെയർ യൂസർ ആണെന്നു തികഞ്ഞ അഭിമാനത്തോടെ ടീച്ചർ പറയും. പരിമിതികളുള്ള വ്യക്തി എന്ന സമൂഹത്തിന്റെ നോട്ടം വകവയ്ക്കാതെ, 34-ാം വയസ്സിൽ, തന്റെ ചക്രക്കസേരയോടിച്ചു ഡോ. ശാരദ മുന്നേറുകയാണ്. യുണിവേഴ്സിറ്റി കോളജിന്റെ നീളൻ വരാന്തയിലിരുന്ന് ഡോ. ശാരദാ ദേവി പറഞ്ഞു തുടങ്ങി.
“ നിങ്ങൾക്കെന്നെ ഡിസേബിൾഡ് പേഴ്സൺ എന്നോ വീൽചെയർ യൂസർ എന്നോ വിളിക്കാം. അതിൽ ഞാൻ കംഫർട്ടബിളാണ്. എന്നെ ശക്തയാക്കുന്ന ഘടകമാണ് ഈ വീൽചെയർ, പഠിപ്പിക്കാനുള്ള എളുപ്പത്തിനായി ഇപ്പോൾ സ്പീക്കറും മൈക്കും ഒപ്പം കരുതും.
പതിവായി ഞാൻ കേട്ടിരുന്ന ചോദ്യമുണ്ട്, "എന്തുപറ്റിയതാ?' എന്ന്. കുറച്ചു വർഷങ്ങൾക്കു മുൻപ് എനിക്കതു കേൾക്കുമ്പോൾ ദേഷ്യം വരുമായിരുന്നു. എന്നാലിപ്പോൾ ചിരിച്ചുകൊണ്ടു മറുപടി നൽകും ഒന്നും പറ്റിയില്ല...
ചലന സംബന്ധമായ പരിമിതികളുണ്ടെങ്കിലും എനിക്കെന്തെങ്കിലും പറ്റിയതായി തോന്നിയിട്ടില്ല. എന്റെ അവസ്ഥയുടെ പേരിൽ അറിയപ്പെടാനും ആഗ്രഹിക്കുന്നില്ല.''
പഠിച്ച കോളജിൽ അധ്യാപികയായി
“ജീവിതത്തിലും സ്വഭാവത്തിലും മാറ്റങ്ങളും മൂല്യങ്ങളും കൊണ്ടു വരാൻ സഹായിച്ചത് അധ്യാപകരാണ്. അക്ഷര ങ്ങളുടെയും അക്കങ്ങളുടെയും ലോകം എനിക്കായി തുറ ന്നു തന്ന നഴ്സറി സ്കൂൾ അധ്യാപിക ജൂലി ടീച്ചർ മുതൽ ആരംഭിക്കുന്നു ജീവിതത്തിൽ വഴിത്തിരിവുകളുണ്ടാക്കിയ അധ്യാപകരുടെ പട്ടിക.
Esta historia es de la edición September 28, 2024 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Listen
Translate
Change font size
