Intentar ORO - Gratis
കണ്ണെടുക്കാൻ ആകില്ലല്ലോ
Vanitha
|August 03, 2024
കല്യാണത്തിരക്കുകൾ ആരംഭിക്കും മുൻപേ എന്നും തിളങ്ങാനുള്ള ഒരുക്കങ്ങൾക്കു തുടക്കമിടാം
കല്യാണം തീരുമാനിച്ചാൽ പിന്നെ വലിയ ചില ചർച്ചകൾ നടക്കും. വസ്ത്രങ്ങളും ആഭരണങ്ങളും തിരഞ്ഞെടുക്കൽ, മേക്കപ്.... ഇതൊക്കെ വേണം. എങ്കിലും ഇതെല്ലാം അണിഞ്ഞിറങ്ങുന്ന വധുവിന്റെ ചർമവും മുടിയും ആരോഗ്യത്തോടെ തിളങ്ങുകയും വേണ്ടേ?
ഭാവി വധു അറിയാനായി പറയുന്നതാണേ, ഓഡിറ്റോറിയം ബുക് ചെയ്യാൻ വീട്ടുകാർ ഓടട്ടെ. അഴകും ആരോഗ്യവും നിലനിർത്താനുള്ള ഉത്തരവാദിത്തം നമുക്കു സ്വയമേറ്റെടുക്കാം.
ഓരോ വധുവിനും അനുയോജ്യമായ പാക്കേജസ് കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ് നിർദേശിക്കും. അതുകൊണ്ട് തന്നെ ഇതൊരു "വൺഡേ വണ്ടർ ആണെന്നു കരുതേണ്ട. എന്നും നവവധുവിന്റെ തിളക്കത്തോടെയിരിക്കാൻ ഇതൊരു തുടക്കമാകട്ടേ.
വധുവിന് ചേരും പാക്കേജസ്
ആദ്യ ഘട്ടം കല്യാണപ്പെണ്ണിനെ അലട്ടുന്ന സൗന്ദര്യപരമായ അരക്ഷിതത്വം മന സ്സിലാക്കുക എന്നതാണ്. അത് ഓരോരുത്തർക്കും ഓരോന്നായിരിക്കും. ചിലർക്കത് മുഖത്തെ കറുത്ത പുള്ളികളാകാം. മറ്റു ചിലർക്ക് കവിളിനിരുവശത്തെ നേർത്ത രോമങ്ങളാകാം. ഇതൊന്നും വലിയ പ്രശ്നമാണെന്നല്ല. പക്ഷേ, അതൊക്കെ കല്യാണപ്പെണ്ണിനെ ടെൻഷനാക്കുന്നുണ്ടെങ്കിൽ അവ പരിഹരിക്കണം. ആത്മ വിശ്വാസത്തോടെ വിവാഹത്തിനൊരുങ്ങാൻ ഇതു സഹായിക്കും.
അടുത്ത ഘട്ടം കല്യാണപ്പെണ്ണിന്റെ ചർമം വിലയിരുത്തി വിദഗ്ധർ കണ്ടത്തുന്ന സൗന്ദര്യപ്രശ്നങ്ങളാണ്. മുഖക്കുരുവുണ്ടെങ്കിൽ അവ നിരീക്ഷിച്ചു കാരണം കണ്ടെത്തുക, നേരത്തേയെത്തിയ നേർത്ത ചുളിവുകൾ മോയിസ്ചറൈസേഷൻ പ്രശനമാണെന്നു മനസ്സിലാക്കി പരിഹരിക്കുക. ഇങ്ങനെ പലതും വിദഗ്ധർക്കു കണ്ടെത്താനും പരിഹരിക്കാനുമാകും.
പറയട്ടെ, ഒരുക്കം തുടങ്ങേണ്ട സമയം ആറു മാസം മുൻപെങ്കിലും പ്രീ ബ്രൈഡൽ സ്കിൻ കെയർ തുടങ്ങുന്നതാണു നല്ലത്. ഇനി ആറു മാസം സമയം കിട്ടിയില്ലെങ്കിൽ മൂന്നുമാസം മുൻപെങ്കിലും കോസ്മറ്റോളജിസ്റ്റിനെ കാണുക.
വിവാഹത്തിനൊരുങ്ങാൻ ഇത്രയും സമയമോ എന്നു സംശയം തോന്നാം. ഒരു ട്രീറ്റ്മെന്റ് ആരംഭിച്ചാൽ അതു ചർമത്തിനു യോജിക്കുന്നുണ്ടോ, ഫലപ്രദമാണോ എന്നറിയാനും അവയുടെ ഫലം പൂർണമായി ലഭിക്കാനും മൂന്ന് - ആറു മാസം വേണം. ട്രീറ്റ്മെന്റ് ഫലപ്രദമായില്ലെങ്കിൽ പുതിയ ട്രീറ്റ്മെന്റ് തുടങ്ങേണ്ടി വരും. ഇതെല്ലാം കണക്കുകൂട്ടിയാണ് ആറു മാസം പറയുന്നത്.
Esta historia es de la edición August 03, 2024 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

