രാരീരം പാടാം വാവേ
Vanitha|September 30, 2023
24 വർഷത്തിനു ശേഷം അനിയത്തിക്കുട്ടി പിറന്ന സന്തോഷ നിമിഷങ്ങൾ പറയുകയാണ് ആര്യ പാർവതിയും അമ്മ ദീപ്തിയും
രൂപാ ദയാബ്ജി
രാരീരം പാടാം വാവേ

പവിത്രം സിനിമ റിലീസായ കാലത്ത് ആലുവ ശ്രീമൂല നഗരം സ്വദേശിയായ ശങ്കറും വൈക്കംകാരി ദീപ്തിയും പരസ്പരം കണ്ടിട്ടു പോലുമില്ല. പക്ഷേ, ഇവരുടെ ജീവിതത്തിന് ഈ സിനിമയുമായി ഒരു സാമ്യമുണ്ട്. മൂത്ത മകൾ വിവാഹപ്രായമെത്തിയ കാലത്താണ് ഇവർക്കു രണ്ടാമത്തെ കുട്ടി ജനിച്ചത്.

സിനിമയിൽ സസ്പെൻസും കണ്ണീരുമൊക്കെ ഉണ്ടെങ്കിലും തൃപ്പൂണിത്തുറയിലെ ഇവരുടെ വീട്ടിൽ ഉയരുന്നതു ചേച്ചിയമ്മയുടെ പൊട്ടിച്ചിരിയും അനിയത്തി വാവയുടെ കിലുക്കാംപെട്ടി കൊഞ്ചലും മാത്രം. ചിത്രകാരനായ എം.പി. ശങ്കറും ഭാര്യ ദീപ്തി ശങ്കറും നർത്തകിയും നടിയുമായ മൂത്തമകൾ ആര്യ പാർവതിയും ആവേശപൂർവം ഒന്നിച്ചിരുന്നു. 24 വർഷത്തിനു ശേഷം ആ വീട്ടിൽ ജനിച്ച സന്തോഷക്കുടുക്കയുടെ വിശേഷങ്ങൾ പറയാൻ.

വാലിന്മേൽ പൂവും വാലിട്ടെഴുതിയ...

ദീപ്തി ആലുവയിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന കാലം. അവിടെവച്ചു കണ്ട് ഇഷ്ടപ്പെട്ടാണു ശങ്കർ വിവാഹാലോചനയുമായി വീട്ടിലെത്തിയത്. 1998 ജൂലൈ ആറിനായിരുന്നു കല്യാണം. സന്തോഷകരമായി മുന്നോട്ടു പോകുന്നതിനിടെ ഇരട്ടിമധുരമായി ആ വിവരമറിഞ്ഞു. ദീപ്തി ഗർഭിണിയാണ്. പക്ഷേ, ആ കുഞ്ഞിനെ താലോലിക്കാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല. ആറാം മാസത്തിലെ അബോർഷൻ വിഷമത്തോടെ അവർ അതിജീവിച്ചു. വൈകാതെ ദീപ്തി വീണ്ടും ഗർഭിണിയായി.

ആദ്യ അനുഭവത്തിന്റെ പേടി മനസ്സിലുള്ളതു കൊണ്ട് ആ സമയത്തു കരുതലെടുത്തെന്നു ദീപ്തി പറയുന്നു. “പരിശോധനകളിൽ കുറച്ചു പ്രശ്നങ്ങൾ കണ്ടതോടെ ഡോക്ടറുടെ നിർദേശപ്രകാരം ഒൻപതു മാസവും ബെഡ്റെസ്റ്റ് എടുത്തു. സിസേറിയൻ വേണ്ടിവരുമെന്നു ഡോക്ടർ നേരത്തേ പറഞ്ഞിരുന്നു. ഓപ്പറേഷൻ തിയറ്ററിൽ കയറുന്നതിനു തൊട്ടുമുൻപു മറ്റൊരു ഗർഭിണിയെ വളരെ കോംപ്ലിക്കേറ്റഡായി കൊണ്ടുവന്നു.

അതു കഴിയാനായി കാത്തിരുന്ന സമയത്താണു ദൈവം ആദ്യമായി ജീവിതത്തിൽ അദ്ഭുതം പ്രവർത്തിച്ചതെന്നു ദീപ്തി പറയുന്നു. പിന്നീടു പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞതിങ്ങനെ, "നോർമൽ ഡെലിവറിക്കു സാധ്യതയുണ്ട്, ലേബർ റൂമിലേക്കു പൊയ്ക്കോളൂ.' അനസ്തേഷ്യ നൽകിയിരുന്നതിനാൽ പ്രസവിക്കാൻ സ്വയം ഒരു ശ്രമവും നടത്താൻ ആയില്ലെങ്കിലും എല്ലാം ഭംഗിയായി നടന്നു. ആ മിടുക്കിയാണ് ഇപ്പോൾ 24 വയസ്സുള്ള ആര്യ പാർവതി.

കുട്ടിക്കുറുങ്ങാലി തത്തപ്പെണ്ണുമായ്...

Esta historia es de la edición September 30, 2023 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición September 30, 2023 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE VANITHAVer todo
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
Vanitha

വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ

അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...

time-read
2 minutos  |
May 25, 2024
യൂറോപ്പിൽ ജോലി കണ്ടെത്താം
Vanitha

യൂറോപ്പിൽ ജോലി കണ്ടെത്താം

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു

time-read
2 minutos  |
May 25, 2024
മനക്കരുത്തിന്റെ ക്യാപ്റ്റൻ
Vanitha

മനക്കരുത്തിന്റെ ക്യാപ്റ്റൻ

ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ

time-read
2 minutos  |
May 25, 2024
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
Vanitha

സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ

ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം

time-read
1 min  |
May 25, 2024
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
Vanitha

കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്

time-read
1 min  |
May 25, 2024
വർണങ്ങൾ പൂക്കും സന്ധ്യയിൽ
Vanitha

വർണങ്ങൾ പൂക്കും സന്ധ്യയിൽ

ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്

time-read
3 minutos  |
May 25, 2024
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
Vanitha

നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്

സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം

time-read
1 min  |
May 25, 2024
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
Vanitha

ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം

തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും

time-read
1 min  |
May 25, 2024
മുഖം പൂവായ് വിരിയാൻ
Vanitha

മുഖം പൂവായ് വിരിയാൻ

നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു

time-read
2 minutos  |
May 25, 2024
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
Vanitha

ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി

അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി

time-read
1 min  |
May 25, 2024