Intentar ORO - Gratis

ഇനി മകളിൽ നിന്ന് പഠിക്കാം

Vanitha

|

September 02, 2023

മകളെ അമ്മ ജീവിതം പഠിപ്പിച്ചിരുന്ന പഴയ കാലമല്ല ഇത്. പെൺമക്കളിൽ നിന്ന് അമ്മമാർ പഠിക്കേണ്ട 25 കാര്യങ്ങൾ

- വിജീഷ് ഗോപിനാഥ് 

ഇനി മകളിൽ നിന്ന് പഠിക്കാം

എല്ലാവരെക്കുറിച്ചും അല്ല. എന്നാലും പല വീട്ടിലും ദാ, ഇങ്ങനെയുള്ള അമ്മയെയും കൗമാരക്കാരിയെയും നമ്മൾ കണ്ടിട്ടുണ്ട്. കാണുന്നുമുണ്ട്.

മുപ്പതു വർഷം മുൻപ്

 അമ്മ:“ഞാൻ വളർന്നതു പോലെ സാദാ പെണ്ണായി വളർന്നാൽ മതി. കോളജിലേക്കു പോകുമ്പോൾ കാലു കാണിച്ചുള്ള ഉടുപ്പൊന്നും വേണ്ട. ചുരിദാർ മതി. ആൾക്കാരെ കൊണ്ടു പറയിപ്പിക്കരുത്. അടങ്ങി ഒതുങ്ങി കഴിയണം.

മകൾ: നിശബ്ദം. ദേഷ്യവും സങ്കടവും അമർത്തി മൂലയ്ക്ക് പോയിരുന്നു കരയും.

ഇരുപതു വർഷം മുൻപ്

അമ്മ: ഫാഷനൊക്കെ കൊള്ളാം, പക്ഷേ നീ ഇതൊന്നും ഇടേണ്ട.

മകൾ: അമ്മ പഴഞ്ചനാണ്. എന്റെ ക്ലാസ്സിൽ എത്ര പേരാണ് ഇങ്ങനെ വരുന്നത്. പിന്നെ യുദ്ധം, കോലാഹലം

പത്തു വർഷം മുൻപ്

അമ്മ: ആനിവേഴ്സറിയാണു വരുന്നത്. അചന് ഒരു ഷർട്ട് ഓൺലൈനിൽ ഓർഡർ ചെയ്യാൻ പഠിപ്പിക്കാമോ?

മകൾ: ഞാൻ മൊബൈലെടുക്കുമ്പോൾ വലിയ ബഹളം ആണല്ലോ. എന്തായാലും ക്ലാസ്സു കഴിഞ്ഞു വന്നിട്ടു നോക്കാം.

ഇന്ന്

അമ്മ: നീ മുടി കളർ ചെയ്യാൻ പോകുമ്പോ എന്നെയും വിളിക്കാമോ? എനിക്കും മുടി മുറിക്കണം.

മകൾ: എന്നാൽ ഞാനത് റീൽസ് ആക്കും. കാലം മാറുകയാണ്. കൗമാരക്കാരികളുടെ അമ്മമാർ സ്മാർട്ട് ആകുകയാണ്. പ്രായത്തിനോടു കടക്കു പുറത്തെന്നു പറഞ്ഞു മനസ്സു കൊണ്ടു കൂടുതൽ സുന്ദരിമാരാകുകയാണ്. അമ്മമാർ പെൺമക്കളെ ജീവിതം പഠിപ്പിക്കുന്ന 'കാലം തേഞ്ഞു തീർന്നു തുടങ്ങി.

ഇതു പുതുകാലം. മകളിൽ നിന്നു പുതു തലമുറയുടെ ജീവിതം പഠിക്കാൻ അമ്മ കിട്ടുന്ന അവസരം പാഴാക്കാതിരിക്കുക.

കൗമാരക്കാരിയായ മകൾ എന്നത് അമ്മമാർക്കു പുതിയ കാലത്തെക്കുറിച്ചു തിരിച്ചറിയാനുള്ള ഒരു പാഠപുസ്തകമാണ്. മകളിൽ നിന്ന് അമ്മ പഠിക്കേണ്ട 25 കാര്യങ്ങൾ.

മനസ്സൊരുക്കാം

ആദ്യം വേണ്ടതു മനസ്സ് ഒരുക്കലാണ്. മകൾ എന്താണു ചിന്തിക്കുന്നതെന്നും അവളുടെ ഇഷ്ടാനിഷ്ടങ്ങൾ എന്തൊക്കെയാണെന്നും അമ്മ പഠിക്കണം. അമ്മ വളർന്ന സാഹചര്യത്തിൽ നിന്ന് ഒരുപാട് അകലെയാണ് പുതിയ കാലം. ആ വ്യത്യാസം കണ്ട് അമ്പരക്കുകയോ അമ്മ വളർന്ന കാലമാണ് നല്ലതെന്ന തോന്നൽ ഉണ്ടാകാനോ പാടില്ല. പുതുകാലത്തിനൊത്തു കുട്ടി വളരട്ടെ. നിയന്ത്രണമല്ല ഒപ്പം നിൽക്കലാണു വേണ്ടത്. മകളിൽ നിന്നു പഠിക്കണമെങ്കിൽ ഈ ചിന്ത ഉള്ളിലുണ്ടാകണം.

MÁS HISTORIAS DE Vanitha

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Translate

Share

-
+

Change font size