Intentar ORO - Gratis
ചിത്രഗീതം
Vanitha
|July 08, 2023
നമ്മുടെ വാനമ്പാടിക്ക് 60 വയസ്സ്. നൂറുനൂറാശംസകൾ...
പാട്ടിലെ ഇത്തിരിപ്പൂവിന്റെ കൈക്കുമ്പിളിൽ വീണ മണിമുത്താണു കെ.എസ്. ചിത്ര കേട്ടാൽ മതി വരാത്ത ആയിരമായിരം പാട്ടുകളാണ് ഈ അനുഗ്രഹീത ഗായികയെ നമ്മുടെ ഹൃദയത്തിൽ ഇരുത്തിയത്. പ്രണയത്തിൽ കുളിർമഴയായും വിരഹത്തിൽ എരിവേനലായും ചിരിയിൽ ലാത്തിരിയായും ദുഃഖത്തിൽ ഇളംകാറ്റായും ആ സ്വരം മനസ്സിൽ തൊട്ടു. വികാരങ്ങളെല്ലാം ആ ഈണത്തിലലിഞ്ഞു.
പാട്ടിനു വേണ്ടി മാത്രം ജീവിതം മാറ്റിവച്ച, ലാറ്റിനും ഫ്രഞ്ചും അറബിയുമുൾപ്പെടെ വിദേശഭാഷകളിലും വിവിധ ഇന്ത്യൻ ഭാഷകളിലുമായി 25,000ലേറെ പാട്ടുകൾ പാടിയ ചിത്രയ്ക്ക് ഏതു പാട്ടു പാടിയാണു അറുപതാം പിറന്നാളാശംസകൾ നേരുകയെന്നു ചോദിച്ചപ്പോൾ, ചേച്ചി കെ.എസ്.ബീന ഈണത്തിൽ പാടി, പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു... ഹയ്യാ...കണ്ണാടി പുഴയിലു വിരിയണ കുളിരല പോലെ....
പിന്നെ,ഓർമകളുടെ ചക്കരമാവിൻ ചുവട്ടിൽ ഓടിക്കളിച്ചിട്ടു മടങ്ങി വന്നു പറഞ്ഞു, "കുട്ടിക്കാലത്ത് അമ്മ പറയുമായിരുന്നു, പെൺകുട്ടികൾ ഇങ്ങനെ ഉച്ചത്തിൽ ചിരിക്കാൻ പാടില്ല, പൊട്ടിച്ചിരിക്കാൻ പാടില്ല എന്നൊക്കെ. പക്ഷേ ചിത്രയ്ക്കു, ചിരി അടക്കാനാകില്ല.ആ ചിരി എന്നുമുണ്ടാകട്ടെ എന്നു മാത്രമാണു പ്രാർഥന...
ചിത്രയെ ഞാൻ ആദ്യം കാണുന്നത് അമ്മയുടെ വലിയ വയറിനുള്ളിലാണ്. തമാശയല്ല കേട്ടോ. അന്നു മഹിളാമന്ദിരം സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുകയാണ് അമ്മ. എനിക്കു കഷ്ടിച്ചു നാലോ നാലരയോ വയസ്സ്. അപ്പൂപ്പൻ മരിച്ച വിവരമറിഞ്ഞു സ്കൂളിൽ നിന്ന് ഓടിയെത്തിയതാണ് അമ്മ. അമ്മൂമ്മയുടെ മടിയിൽ ഇരുന്ന ഞാൻ തലയുയർത്തി നോക്കുമ്പോൾ അമ്മ വാതിൽക്കൽ നിന്നു വിങ്ങിക്കരയുന്നു. ആ കരച്ചിലിനൊപ്പം അമ്മയുടെ വലിയ വയറും വിങ്ങുന്നുണ്ട്. ഉള്ളിലെ കുഞ്ഞുവാവയും കരയുന്നുണ്ട് എന്നു തോന്നി.'' തിരുവനന്തപുരം കരമനയിലെ വീട്ടിലിരുന്നു ബീന ഇതു പറയുമ്പോൾ അങ്ങു ചെന്നൈയിലിരുന്നു ചിത്രയുടെ ഹൃദയം തുടിച്ചിട്ടുണ്ടാകും. അത്ര സ്നേഹമാണ് ഈ ചേച്ചിക്ക് അനിയത്തിയോട്.
“പിന്നെ കുറച്ചു ദിവസം കഴിഞ്ഞ് അമ്മ ആശുപത്രിയിലേക്കു പോയി, കുഞ്ഞുവാവ വരാറായി മോളീ' എന്ന് അമ്മൂമ്മ പറഞ്ഞു. മോളി എന്ന് എന്റെ വിളിപ്പേരാണ്. രണ്ടു ദിവസം കഴിഞ്ഞു കുഞ്ഞുമായി വന്ന അമ്മ എന്നോടു പറഞ്ഞു, 'ഇവൾ മോളിയുടെ ബേബിയാണ്. കർക്കടക മാസത്തിലെ ചിത്തിര നാളിൽ ജനിച്ച കുഞ്ഞിന് അമ്മൂമ്മയാണ് ചിത്ര എന്നു പേരിട്ടത്. പക്ഷേ, എനിക്ക് അന്നും ഇന്നും ചിത്ര, ബേബിയാണ്.
Esta historia es de la edición July 08, 2023 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Vanitha
പുതിയ കാലത്തെ ഡ്രീം ജോബ്സ്
ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം
2 mins
May 23, 2026
Vanitha
ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്
ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം
2 mins
May 23, 2026
Vanitha
മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം
ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2 mins
May 23, 2026
Vanitha
പട്ടാള വേഷത്തിലും പണത്തട്ടിപ്പ്
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
May 23, 2026
Vanitha
നൂലഴകിൻ കൂട്ടുകാരി
സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ
2 mins
May 23, 2026
Vanitha
എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്
സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ
1 mins
May 23, 2026
Vanitha
നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി
ഗാനം പോലെ മധുരമായ പ്രണയകഥ പങ്കുവയ്ക്കുന്നു മീനുവും ടിനോയും
2 mins
May 23, 2026
Translate
Change font size

