試す - 無料

ചിത്രഗീതം

Vanitha

|

July 08, 2023

നമ്മുടെ വാനമ്പാടിക്ക് 60 വയസ്സ്. നൂറുനൂറാശംസകൾ...

- രൂപ ദയാബ്ജി

ചിത്രഗീതം

പാട്ടിലെ ഇത്തിരിപ്പൂവിന്റെ കൈക്കുമ്പിളിൽ വീണ മണിമുത്താണു കെ.എസ്. ചിത്ര കേട്ടാൽ മതി വരാത്ത ആയിരമായിരം പാട്ടുകളാണ് ഈ അനുഗ്രഹീത ഗായികയെ നമ്മുടെ ഹൃദയത്തിൽ ഇരുത്തിയത്. പ്രണയത്തിൽ കുളിർമഴയായും വിരഹത്തിൽ എരിവേനലായും ചിരിയിൽ ലാത്തിരിയായും ദുഃഖത്തിൽ ഇളംകാറ്റായും ആ സ്വരം മനസ്സിൽ തൊട്ടു. വികാരങ്ങളെല്ലാം ആ ഈണത്തിലലിഞ്ഞു.

പാട്ടിനു വേണ്ടി മാത്രം ജീവിതം മാറ്റിവച്ച, ലാറ്റിനും ഫ്രഞ്ചും അറബിയുമുൾപ്പെടെ വിദേശഭാഷകളിലും വിവിധ ഇന്ത്യൻ ഭാഷകളിലുമായി 25,000ലേറെ പാട്ടുകൾ പാടിയ ചിത്രയ്ക്ക് ഏതു പാട്ടു പാടിയാണു അറുപതാം പിറന്നാളാശംസകൾ നേരുകയെന്നു ചോദിച്ചപ്പോൾ, ചേച്ചി കെ.എസ്.ബീന ഈണത്തിൽ പാടി, പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു... ഹയ്യാ...കണ്ണാടി പുഴയിലു വിരിയണ കുളിരല പോലെ....

പിന്നെ,ഓർമകളുടെ ചക്കരമാവിൻ ചുവട്ടിൽ ഓടിക്കളിച്ചിട്ടു മടങ്ങി വന്നു പറഞ്ഞു, "കുട്ടിക്കാലത്ത് അമ്മ പറയുമായിരുന്നു, പെൺകുട്ടികൾ ഇങ്ങനെ ഉച്ചത്തിൽ ചിരിക്കാൻ പാടില്ല, പൊട്ടിച്ചിരിക്കാൻ പാടില്ല എന്നൊക്കെ. പക്ഷേ ചിത്രയ്ക്കു, ചിരി അടക്കാനാകില്ല.ആ ചിരി എന്നുമുണ്ടാകട്ടെ എന്നു മാത്രമാണു പ്രാർഥന...

ചിത്രയെ ഞാൻ ആദ്യം കാണുന്നത് അമ്മയുടെ വലിയ വയറിനുള്ളിലാണ്. തമാശയല്ല കേട്ടോ. അന്നു മഹിളാമന്ദിരം സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുകയാണ് അമ്മ. എനിക്കു കഷ്ടിച്ചു നാലോ നാലരയോ വയസ്സ്. അപ്പൂപ്പൻ മരിച്ച വിവരമറിഞ്ഞു സ്കൂളിൽ നിന്ന് ഓടിയെത്തിയതാണ് അമ്മ. അമ്മൂമ്മയുടെ മടിയിൽ ഇരുന്ന ഞാൻ തലയുയർത്തി നോക്കുമ്പോൾ അമ്മ വാതിൽക്കൽ നിന്നു വിങ്ങിക്കരയുന്നു. ആ കരച്ചിലിനൊപ്പം അമ്മയുടെ വലിയ വയറും വിങ്ങുന്നുണ്ട്. ഉള്ളിലെ കുഞ്ഞുവാവയും കരയുന്നുണ്ട് എന്നു തോന്നി.'' തിരുവനന്തപുരം കരമനയിലെ വീട്ടിലിരുന്നു ബീന ഇതു പറയുമ്പോൾ അങ്ങു ചെന്നൈയിലിരുന്നു ചിത്രയുടെ ഹൃദയം തുടിച്ചിട്ടുണ്ടാകും. അത്ര സ്നേഹമാണ് ഈ ചേച്ചിക്ക് അനിയത്തിയോട്.

“പിന്നെ കുറച്ചു ദിവസം കഴിഞ്ഞ് അമ്മ ആശുപത്രിയിലേക്കു പോയി, കുഞ്ഞുവാവ വരാറായി മോളീ' എന്ന് അമ്മൂമ്മ പറഞ്ഞു. മോളി എന്ന് എന്റെ വിളിപ്പേരാണ്. രണ്ടു ദിവസം കഴിഞ്ഞു കുഞ്ഞുമായി വന്ന അമ്മ എന്നോടു പറഞ്ഞു, 'ഇവൾ മോളിയുടെ ബേബിയാണ്. കർക്കടക മാസത്തിലെ ചിത്തിര നാളിൽ ജനിച്ച കുഞ്ഞിന് അമ്മൂമ്മയാണ് ചിത്ര എന്നു പേരിട്ടത്. പക്ഷേ, എനിക്ക് അന്നും ഇന്നും ചിത്ര, ബേബിയാണ്.

Vanitha からのその他のストーリー

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Translate

Share

-
+

Change font size