Facebook Pixel രുചിയിലുണ്ട്, ഒരു നുള്ള് പ്രാർഥന | Vanitha - womens-interest - Lee esta historia en Magzter.com

Intentar ORO - Gratis

രുചിയിലുണ്ട്, ഒരു നുള്ള് പ്രാർഥന

Vanitha

|

April 29, 2023

അൻപതാം വയസ്സിൽ വിദേശത്തു പാചക പഠനം, ബോളിവുഡ് താരങ്ങളുടെ ഇഷ്ട ഷെഫ്, തനി നാടൻ വിഭവങ്ങളുമായി മുംബൈയിൽ ഊട്ടുപുര, മാസ്റ്റർ ഷെഫ് ഷോയിലെ അതിഥി... തലശ്ശേരിക്കാരി മറീന ബാലകൃഷ്ണൻ നേട്ടങ്ങളിലേക്കു കുതിക്കുകയാണ്

- ടെൻസിജയ്ക്കബ് 

രുചിയിലുണ്ട്, ഒരു നുള്ള് പ്രാർഥന

വിരാട് കോലിയും അനുഷ്ക ശർമയും ഇടയ്ക്കിടെ വീട്ടിലേക്കു വിരുന്നു വിളിക്കുന്ന രുചിയുണ്ട്. തലശ്ശേരി ഗേൾ' എന്നു മുംബൈയിൽ അറിയപ്പെടുന്ന ഷെഫ് മറീന ബാലകൃഷ്ണൻ തയാറാക്കുന്ന കേരളീയ വിഭവങ്ങളാണത്. ബോളിവുഡിലെ പല താരങ്ങളെയും വെജിറ്റേറിയൻ രുചികളുടെ ആരാധകരാക്കി മാറ്റിയ ഈ രുചിപ്പെരുമയുടെ ഉദ്ഭവം തലശ്ശേരി ചിറക്കരയിലെ മാറോളി വീട്ടിലാണ്.

കുട്ടിക്കാലത്ത് അമ്മയുടെയും അമ്മമ്മയുടെയും കെ പിടിച്ചു ഗുരുവായൂർ അമ്പലത്തിലേക്കു യാത്ര പോയ ഒരു പെൺകുട്ടിയുണ്ട്. അമ്പലത്തിനു തൊട്ടടുത്തുള്ള ഊട്ടു പുരയിലെ രുചിസദ്യ ആ പെൺകുട്ടിയെ ഉണ്ണിക്കണ്ണനോളം തന്നെ ഭ്രമിപ്പിച്ചു.

പിന്നീട്, ജീവിതമൊതുങ്ങിയപ്പോൾ അവൾ പാചകം പഠിക്കാൻ വിദേശത്തു പോയി. ആത്മവിശ്വാസത്തിന്റെ രുചിയിലേറി മുംബൈയിലെ വീട്ടിൽത്തന്നെ ഊട്ടുപുര' എന്ന സംരംഭം തുടങ്ങി. അന്നുമുതൽ കുട്ടിക്കാല ഓർമകളിലെ രുചികളെ നുള്ളിയെടുത്തു പാചകം ചെയ്തു തൂശനിലയിൽ വിളമ്പിക്കൊണ്ടേയിരിക്കുന്നു.

ഓലൻ ഒരു സൗഹൃദക്കൂട്ടാണ്

“ഊട്ടുപുര, മീൽ ഡെലിവറി സർവീസാണ്. എനിക്കിഷ്ടമുള്ള വിഭവങ്ങൾ ചേർത്ത് ഉച്ചയൂണ് തയാറാക്കാൻ തീരുമാനിക്കുന്നു. ഇൻസ്റ്റഗ്രാമിൽ മെനു കൊടുക്കുന്നു. പത്തോ പതിനഞ്ചോ പേർക്കായിരുന്നു തുടക്കത്തിൽ ഇപ്പോൾ 30-40 പേർക്കു മീൽസ് തയാറാക്കും. ആളുകൾക്കു ഭക്ഷണമൊരുക്കുന്നതിലും വലിയ സന്തോഷം മറ്റെന്താണ്?'' ആ സന്തോഷത്തിനുള്ളിലിരുന്നു മറീന ചോദിക്കുന്നു.

“ബോളിവുഡ് താരങ്ങൾ എന്റെ അടുത്തേക്കു വരുന്നത് എവിടെ നിന്നൊക്കെയോ കേട്ടറിഞ്ഞാണ്. അനുഷ്ക ശർമയും വിരാട് കോലിയുമാണ് അവരിൽ പ്രധാനം. ഇപ്പോൾ അനുഷ്കയുടെ ടേസ്റ്റ് പരിചിതമാണ്. ഇടിയപ്പം, സ്റ്റു , ചമ്മന്തി ഇതെല്ലാം അവർക്കു വലിയ ഇഷ്ടമാണ്. മലൈക അറോറ, കരീന കപൂർ തുടങ്ങിയവരും സ്ഥിരമായി വാങ്ങും. ആളുകളുടെ ഇഷ്ടവും ആവശ്യവുമനുസരിച്ചു  പ്രൈവറ്റ് ക്യുറേറ്റഡ് മെനുവും തയാറാക്കി നൽകുന്നു

സദ്യയിൽ ഓലനാണ് എനിക്കേറ്റവുമിഷ്ടം. ഇലയിൽ മമതയോടെ കിടക്കും. പപ്പടവും ഓലനും അമ്മിയിലരച്ച ചമ്മന്തിയുമുണ്ടെങ്കിൽ ഞാനതിനെ സദ്യയെന്നു വിളിക്കും. ഊട്ടുപുര മെനുവിൽ എന്നും സദ്യ തയാറാക്കില്ല. ഒരു ഒഴിച്ചുകൂട്ടാനും തോരനും പപ്പടവും ചമ്മന്തിയുമൊക്കെയായും കൊടുക്കാറുണ്ട്.

MÁS HISTORIAS DE Vanitha

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Vanitha

Vanitha

എന്ന തവം ശെയ്തനേ യശോദാ.

കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര

time to read

3 mins

April 11, 2026

Vanitha

Vanitha

ചൂടിനെ നേരിടാൻ കൂൾ വഴികൾ

വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്

time to read

2 mins

March 28, 2026

Vanitha

Vanitha

വേനലിൽ വാടാതെ

മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ

time to read

3 mins

March 28, 2026

Vanitha

Vanitha

സ്വർണം വിറ്റു ബാധ്യത തീർക്കണോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..

time to read

1 mins

March 28, 2026

Vanitha

Vanitha

കടക്കെണിയിൽ പുതുതലമുറ?

ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ

time to read

4 mins

March 28, 2026

Vanitha

Vanitha

വീടിന് നൽകൂ..ഈസ്റ്റർ മൂഡ്

സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്

time to read

1 mins

March 28, 2026

Translate

Share

-
+

Change font size