Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año

Intentar ORO - Gratis

പോക്സോ നിയമം എന്ത്, എന്തിന്

Vanitha

|

January 07, 2023

സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് കേസ് ഡികളിലൂടെ വിശദമാക്കുന്ന പംക്തി

- സിന്ധു ഗോപാലകൃഷ്ണൻ കോട്ടയം (സിവിൽ ഫാമിലി കേസുകൾ കൈകാര്യം ചെയ്യുന്ന സീനിയർ അഭിഭാഷക

പോക്സോ നിയമം എന്ത്, എന്തിന്

പത്രമെടുത്താൽ ഒന്നു രണ്ടു പോക്സോ കേസിന്റെ വാർത്തയില്ലാത്ത ദിവസമില്ല. സമൂഹത്തിന്റെ ഉന്നതശ്രേണിയിലും മാന്യമായ പദവിയിലും ഇരിക്കുന്നവർ പോലും കേസുകളിൽ ഉൾപ്പെടുന്നതിന്റെ വിവരങ്ങളും കേൾക്കാറുണ്ട്. എന്നാൽ, മാധ്യമങ്ങളിൽ വരുന്നതിന്റെ എത്രയോ മടങ്ങു സംഭവങ്ങളാണു നമുക്കു ചുറ്റും നടക്കുന്നതെന്നോ. പോക്സോ നിയമത്തിന്റെ പരിധിയിൽ വരുന്ന കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികളിലെ തിരക്കു തന്നെ ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം കേസുകളുടെ ബാഹുല്യം നിമിത്തം ഒരു ജില്ലയിൽ രണ്ടു പ്രത്യേക കോടതികൾ സ്ഥാപിക്കേണ്ട ഗതികേടിലാണ് കേരളം എന്നതു പ്രബുദ്ധനായ മലയാളി ഞെട്ടലോടെ അറിയേണ്ട സത്യമാണ്.

കേസും അനുഭവവും വിവരിക്കാതെ പോക്സോ നിയമങ്ങൾ പറഞ്ഞു തരികയാണ് ഈ ലക്കത്തിൽ വായിച്ചറിയുന്നതിനൊപ്പം മക്കളിലേക്കും ഈ വിവരങ്ങൾ പകരുന്നതു മികച്ച മാനസികാരോഗ്യത്തോടെ വളരാൻ അവരെ പ്രപ്തരാക്കും.

ആൺകുട്ടികളും ഇരകൾ

പണ്ടും കുട്ടികൾക്കു നേരെ ലൈംഗിക അതി ക്രമങ്ങൾ നടന്നിരുന്നു. അതൊന്നും ഈ കാലത്തിന്റെ മാത്രം പ്രത്യേകതയല്ല. എന്നാൽ ഇപ്പോൾ അവയൊക്കെ കൂടുതലാണ് എന്ന കാര്യം തള്ളിക്കളയാനാകില്ല. പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും ഇതിനെല്ലാം ഇരയാകുന്നുണ്ട്.

ലൈംഗിക അതിക്രമങ്ങളിൽ നിന്നു കുട്ടികൾക്കുള്ള സംരക്ഷണ നിയമം (Protecion of Children from_sexual Offences Act, 2012) ഭാരതത്തിൽ നിലവിൽ വരുന്നതു പത്തുവർഷം മുൻപാണ്. 18 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ചെറുക്കാൻ അതുവരെയുള്ള നിയമവ്യവസ്ഥകൾ അപര്യാപ്തമായിരുന്നതു കൊണ്ടാണ് ഇങ്ങനെയൊരു നിയമം പാസ്സാക്കേണ്ടി വന്നത്.

മാത്രമല്ല, പെൺകുട്ടികളെ പോലെ തന്നെ ആൺകുട്ടികളും ലൈംഗികചൂഷണത്തിന് ഇരയാകുന്നുണ്ട് എന്ന സത്യവും പുറംലോകം അറിഞ്ഞു തുടങ്ങിയിരുന്നു. അങ്ങനെയാണ്, ശക്തമായ നിയമം പഴുതുകൾ അടച്ചു കൊണ്ടു നിർമിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു പോക്സോ നിയമം നടപ്പിലാകുന്നത്. 18 വയസ്സിനു താഴെ പ്രായമുള്ള ഏതു വ്യക്തിയും ഈ നിയമത്തിന്റെ പരിധിയിൽ കുട്ടികളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മു ന്നാം ലിംഗത്തിൽപ്പെട്ട കുട്ടികൾക്കും എല്ലാം ഈ നിയമം അവരുടെ രക്ഷയ്ക്കുണ്ട്.

MÁS HISTORIAS DE Vanitha

Vanitha

Vanitha

പിരിമുറുക്കം നിയന്ത്രിക്കാൻ അഞ്ചു വഴികൾ

വളരെ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ചില പരിഹാര മാർഗങ്ങളെ പരിചയപ്പെടാം...

time to read

1 mins

January 17, 2026

Vanitha

Vanitha

ആഹാ, ഇവർ മിടുക്കരാണല്ലോ

ഗോൾഡ് മെഡലിലോ ഒന്നാം റാങ്കിലോ കാര്യമില്ല. വേണ്ടത് പ്രായോഗികമായ കഴിവുകളാണ്.

time to read

4 mins

January 17, 2026

Vanitha

Vanitha

ടേം ഇൻഷുറൻസ് എന്തിന് ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 17, 2026

Vanitha

Vanitha

അടുക്കത്തെ ആമയൂട്ട്

കൂർമാവതാരം ഉപദേവതയായ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ വിശേഷ വഴിപാടാണ് ആമയൂട്ട്. ചർമരോഗശമന പ്രാർഥനയുമായാണു ഭക്തർ ആമയൂട്ടിനെത്തുന്നത്

time to read

3 mins

January 17, 2026

Vanitha

Vanitha

'മണ്ണ് വേണ്ടാ' ചെടികൾ

ചട്ടിയോ മണ്ണോ ആവശ്യമില്ലാത്ത എയർ പ്ലാന്റ്സ് വളർത്തുന്ന വിധം

time to read

1 mins

January 17, 2026

Vanitha

Vanitha

RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്

മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ

time to read

3 mins

January 17, 2026

Vanitha

Vanitha

പത്തിൽ പത്തും മധുരം

പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ

time to read

3 mins

January 17, 2026

Vanitha

Vanitha

ചിരിപ്രസാദം

മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു

time to read

4 mins

January 17, 2026

Vanitha

Vanitha

Pookie പൂമ്പാറ്റ

ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്

time to read

2 mins

January 17, 2026

Vanitha

Vanitha

ജിമ്മിൽ വേണോ അമിതാവേശം?

പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ

time to read

3 mins

January 17, 2026

Translate

Share

-
+

Change font size