Intentar ORO - Gratis
ഇത്തിരി വിതച്ച് ഒത്തിരി കൊയ്യുന്നവർ
KARSHAKASREE
|May 01, 2025
ഡ്രം സീഡർ വിതയുടെ നേട്ടങ്ങൾ
ഒരു പാടത്ത് ഏക്കറിന് 40 കിലോയിലേറെ വിത്തു വിതച്ചവർക്ക് ശരാശരി 15 ക്വിന്റൽ നെല്ല് വിളവു കിട്ടി. അങ്ങനെയെങ്കിൽ അതിന്റെ മൂന്നിലൊന്നുപോലും വിത്തു വിതയ്ക്കാത്തവർക്ക് അതേ പാടത്ത് അതേ സീസണിൽ ഏക്കറിന് എത്ര നെല്ല് കിട്ടിക്കാണും? പരമാവധി 5 ക്വിന്റൽഅല്ലേ? എന്നാൽ അറിയുക, ഏക്കറിൽ 12 കിലോ വീതം മാത്രം വിത്ത് വിതച്ച കാവാലം വടക്കേ അറ്റത്ത് സോജൻ വർഗീസിനു കിട്ടിയത് 25 ക്വിന്റൽ നെല്ലാണ്. മറ്റൊരു പാടത്ത് സോജന്റെ സുഹൃത്ത് ജോബി ഇതേ തോതിൽ വിത്തു വിതച്ചു നേടിയതു 31 ക്വിന്റൽ വിത്തിന്റെ അളവല്ല, വേരും വെയിലും വായുസഞ്ചാരവും വിയർപ്പുമാണ് വിളവുണ്ടാക്കുന്നതെന്നു തെളിയിക്കുകയാണ് ഈ സുഹൃത്തുക്കൾ. ഇതെങ്ങനെ സാധ്യമാകുമെന്നു ചോദിക്കുന്നവരോട് സോജൻ തിരിച്ചു ചോദിക്കും, ആരാണ് നിങ്ങളുടെ വിതക്കാരൻ?
പാടത്ത് ആരു വിതയ്ക്കുന്നതാണു നല്ലത്? വിതക്കാരൻ, ഡ്രോ ൺ, ഡ്രം സീഡർ? ചോദ്യം നെൽകർഷകരോടാണ്; വിശേഷിച്ച് കുട്ടനാട്ടിലെ കർഷകരോട്. “പലരും ഡ്രോൺ വിത ശ്രമിച്ചിട്ടു പോലുമില്ല. ഡ്രം സീഡർ വർഷങ്ങളായി ഇവിടെയുണ്ടെങ്കിലും അതൊന്നു പരീക്ഷിക്കാനോ മെച്ചപ്പെടുത്താനോ തുനിഞ്ഞവരും വിരളം. പുതിയ ആശയങ്ങളോടു പുറം തിരിഞ്ഞു നിൽക്കുന്നവരുടെ മുന്നിൽ 3 രീതികളും പരീക്ഷിച്ചു കിട്ടിയ ഫലങ്ങൾ നിരത്തുകയാണ് സോജനും ജോബിയും.
കുട്ടനാട്ടിലെ കാവാലം സ്വദേശികളാണ് ഇരുവരും. 27 വർഷം മുൻപ് പിതാവിന്റെ മരണശേഷം കൃഷി ഏറ്റെടുത്ത സോജൻ കുടുംബംവക 16 ഏക്കറിലെ ആറേക്കറിൽ വിത ച്ചാണു തുടക്കമിട്ടത്. മുഴുവൻസമയ കർഷകനായി മാറിയ ഇദ്ദേഹം ഈ വർഷം 52.5 ഏക്കറിലാണു വിളവിറക്കിയത്. കൂടുതൽ സ്ഥലത്ത് വിതച്ചെന്നതല്ല, വേറിട്ട വഴികളിലൂടെ വരുമാനം മെച്ചപ്പെടുത്താനായതാണ് സോജനെ വ്യത്യ സ്തനാക്കുന്നത്. അന്തസ്സായി ജീവിക്കാനുള്ള വരുമാനം നെൽകൃഷിയിലൂടെ നേടാമെന്ന് അദ്ദേഹം കാണിച്ചു തരുന്നു. നാട്ടുകാരനും സുഹൃത്തുമായ ജോബിയാകട്ടെ, 13 വർഷത്തെ പ്രവാസജീവിതത്തിൽ സമ്പാദിച്ചതൊക്കെ നെൽപാടത്തു നിക്ഷേപിച്ച സാഹസികൻ. കുട്ടനാടൻ പാടത്ത് സമ്മിശ്രകൃഷിയും തുള്ളിനനയുമൊക്കെ നടപ്പാക്കി അധികാദായം നേടുന്ന ജോബിക്ക് മത്സ്യക്കൃഷിയും കോഴിവളർത്തലുമൊക്കെയുണ്ട്.
Esta historia es de la edición May 01, 2025 de KARSHAKASREE.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE KARSHAKASREE
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Listen
Translate
Change font size
