Intentar ORO - Gratis
സേതുവിന്റെ വീടുറങ്ങി ഇനി പൊന്നമ്മയുമില്ല
Vellinakshatram
|October 2024
വാത്സല്യത്തിന്റെ മറു പേരായ കവിയൂർ പൊന്നമ്മയുടെ അമ്മ വേഷം ശരിക്കും മോഹൻലാലിന്റെ അമ്മ തന്നെയാണോ എന്ന് തോന്നിക്കുന്ന അഭിനയമായിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ താൻ ഏറെ വിഷമിച്ച് പോയ സന്ദർഭത്തെക്കുറിച്ച് കവിയൂർ പൊന്നമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'തിലകൻ ചേട്ടനുമായി മോഹൻലാൽ വഴക്കിട്ട് ഇറങ്ങിപ്പോകുന്ന രംഗമുണ്ട്. എനിക്കിവിടെ വേറെയും മക്കളുണ്ടെന്ന് പറഞ്ഞ് ഞാൻ മോഹൻലാലിനെ ഇറക്കിവിടുകയാണ്. തിരിഞ്ഞു നോക്കിയാണ് കുട്ടൻ നടക്കുന്നത്. താൻ ഓടിച്ചെന്ന് വിളിക്കുമ്പോൾ പറയുന്ന ഒരു ഡയലോഗുണ്ട്. എനിക്ക് എന്റെ ജീവിതം കൈവിട്ടുപോകുന്നു അമ്മേയെന്ന്. അത് ചിത്രീകരിക്കുന്ന സമയത്ത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു', കവിയൂർ പൊന്നമ്മ ഒരിക്കൽ പറഞ്ഞു. മലയാള സിനിമയിലെ അമ്മയും മകനുമെന്നാൽ അത് മോഹൻലാലും കവിയൂർ പൊന്നമ്മയുമാണ്. മകൻ സ്വപ്നം കണ്ട ജീവിതം കൈവിട്ടു പോകുന്നത് നിസഹായതയോടെ കാണേണ്ടിവരുന്ന നിർഭാഗ്യവതിയായ ഒരു അമ്മ.
മലയാളിയുടെയും മലയാള സിനിമയുടെയും എക്കാലത്തെയും തീരാ നഷ്ടങ്ങളിലൊന്നാണ് പ്രേക്ഷക മനസിൽ പെരുന്തച്ചനായി അടിതിമിർത്ത തിലകനും മലയാളികളുടെ മാതൃഭാവം കവിയൂർ പൊന്നമ്മയും. അച്ഛൻ-അമ്മ വേഷങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം കടന്നു വരുന്ന രണ്ട് മുഖങ്ങളാണ് തിലകന്റേയും കവിയൂർ പൊന്നമ്മയുടേയും. പലപ്പോഴും മോഹൻലാലിന്റെ ഓൺ സ്ക്രീൻ അച്ഛനും അമ്മയുമായാണ് ഇരുവരും എത്താറുള്ളത് എന്നത് കൗതുകകരമായ വസ്തുതയാണ്.
മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത നിരവധി സിനിമാ മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുണ്ട് ഇരുവരും . 1973 ൽ പെരിയാർ എന്ന ചിത്രത്തിൽ തിലകന്റെയും അമ്മയായും കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. എന്നാൽ തിലകൻ പിൽക്കാലത്ത് കവിയൂർ പൊന്നമ്മയുടെ ഭർത്താവിന്റെ വേഷങ്ങളിൽ പ്രക്ഷേക്പ്രീതി പിടിച്ചുപറ്റുകയായിരുന്നു.
പല അവസരങ്ങളിലും തിലകനുമൊത്തുള്ള ഓർമ്മകൾ കവിയൂർ പൊന്നമ്മ പങ്കുവച്ചിരുന്നു. ഒപ്പം തിലകനുമായി പിണങ്ങിയ സംഭവത്തെക്കുറിച്ചും അവർ സംസാരിച്ചിരുന്നു. കിരീടം ഉൾപ്പടെയുള്ള സിനിമകളിൽ തനിക്ക് എന്തെങ്കിലും ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് കവിയൂർ പൊന്നമ്മയുടെ പിന്തുണ മൂലമാണെന്നാണ് ഒരിക്കൽ തിലകൻ പറഞ്ഞിരുന്നു. സിനിമയിലെത്തുന്നതിനും ഒരുപാട് മുമ്പേയുള്ള ബന്ധമാണ് ഇരുവരും തമ്മിൽ. നാടകകാലത്ത് തുടങ്ങിയ ബന്ധം. പിന്നീട് സിനിമയിലും അവർ ഒരുമിച്ചു. വർഷങ്ങളുടെ സൗഹൃദം നൽകുന്ന കംഫർട്ടായിരുന്നു അവരുടെ രംഗങ്ങളെ മനോഹരമാക്കിയത്.
Esta historia es de la edición October 2024 de Vellinakshatram.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vellinakshatram
Vellinakshatram
ശ്രദ്ധിക്കപ്പെട്ട നായകന്മാർ
യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി.
1 mins
January 2026
Vellinakshatram
ഒരു കനവിനായി ഒന്നിച്ച നമ്മൾ
എനിക്ക് വഴിയും വെളിച്ചവും കാട്ടിതന്ന ആ മഹാപ്രതിഭയെ മനസ്സാൽ നമിക്കുന്നു..ഉളളകാലം എന്നും ഓർക്കും..ആത്മാവിനായി പ്രാർത്ഥിക്കും
1 min
January 2026
Vellinakshatram
നഷ്ടപ്പെട്ടത് സ്വന്തം വീട്ടിലൊരാൾ
സ്വന്തം വീട്ടിലെ ഒരാളെ നഷ്ടപ്പെട്ടതു പോലെയാണ് ശ്രീനിയേട്ടന്റെ വിയോഗം എനിക്ക് അനുഭവപ്പെടുന്നത്.
2 mins
January 2026
Vellinakshatram
കണ്ണൂർ സെൻട്രൽ ജയിലിൽ മോഹൻലാൽ
നമ്മുടെ മോഹൻലാൽ
4 mins
January 2026
Vellinakshatram
മഹാപ്രതിഭ
ശ്യാം ബെനഗൽ എന്ന അതുല്യ ചലച്ചിത്രകാരൻ ഓർമ്മയുടെ ഫ്രെയിമിൽ ഒരു വർഷം തികഞ്ഞു
3 mins
January 2026
Vellinakshatram
താങ്ക്യൂ എവരിബഡി
54 വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും മമ്മൂട്ടി വെറുതെ ഇരുന്നിട്ടില്ല. എന്നാൽ അപ്രതീക്ഷിതമായി മമ്മൂട്ടിക്ക് ഒരു ഇടവേള എടുക്കേണ്ടി വന്നു. അതും 250 ദിവസത്തെ ബ്രേക്ക്.
2 mins
October 2025
Vellinakshatram
അവർ വീണ്ടും ഒന്നിച്ചാൽ സംഭവിക്കുക BLAST
ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു
2 mins
October 2025
Vellinakshatram
മലയാളിക്ക് മടുക്കാത്ത യക്ഷികളും ആത്മാക്കളും
മനുഷ്യരുടെ ഇത്തരം മാനസികാവസ്ഥകളെ മനശാസ്ത്രപരമായി വിശകലനം ചെയ്ത മണിച്ചിത്രത്താഴ് ശിൽപ്പഭദ്രതയുടെയും പ്രമേയാവതരണരീതിയുടെയും കാര്യത്തിൽ മലയാളത്തിലെ മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെടുന്നു
2 mins
October 2025
Vellinakshatram
തിരിച്ചു വരവുകളുടെ മോഹൻലാൽ
നാൽപ്പതുവർഷക്കാലം മലയാളിയുടെ മനസ്സ് മോഷ്ടിക്കുക അസാധ്യമാണ് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് വ്യക്തമായി അറിയാം. ഒരു മലയാളിയായ ലേഖകന് കുറച്ചുകൂടി സ്പഷ്ടമായി ആ സത്യം തിരിച്ചറിയുകയും ചെയ്യാം. എന്നിട്ടും തിളങ്ങിയും മങ്ങിയും മോഹൻലാൽ എങ്ങനെയാണ് മലയാളിയെ ചേർത്തു നിർത്തുന്നത് എന്നത് ഒരു അൽഭുതമാണ്.
2 mins
September 2025
Vellinakshatram
ഞാനിപ്പോൾ ഹാപ്പി മൂഡിൽ
ഓണം എത്തുന്നതിനു മുമ്പ് കേരളക്കരയിൽ ആ മൂഡ് ക്രിയേറ്റ് ചെയ്ത പാട്ടാണ് സാഹസം സിനിമയിലെ ഏത് മൂഡ്, ഓണം മൂഡ് എന്ന പാട്ട്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആ പാട്ട് ഏറ്റെടുത്തു. പലരും റീൽസായും ഷോർട് സായും ആ പാട്ടിനെ തിരഞ്ഞെടുക്കുന്നു. സാഹസം സിനിമയുടെ വിജയത്തിനു പിന്നിൽ ആ പാട്ടിനും വലിയ പങ്കുണ്ട്. ഓണം മുഡ് എന്ന പാട്ട് വന്ന വഴിയെ കുറിച്ചും ഈണം നൽകിയതിനെ കുറിച്ചും സംഗീത സംവിധായകൻ ബിബിൻ അശോക് വെളളിനക്ഷത്രത്തോട് സംസാരിക്കുന്നു.
3 mins
September 2025
Listen
Translate
Change font size
