Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año
The Perfect Holiday Gift Gift Now

സമ്മാനക്കഥകൾ

Manorama Weekly

|

January 10,2026

കഥക്കൂട്ട്

- തോമസ് ജേക്കബ്

സമ്മാനക്കഥകൾ

പ്രഫ. എം. കൃഷ്ണൻ നായരുടെ മകൾ ലേഖാ ശശിധരൻ ഒരു സമ്മാനത്തിന്റെ കഥ പറഞ്ഞിട്ടുണ്ട്. ഫാ.ജോൺ കുന്നപ്പള്ളിക്കു "ശബ്ദസൗഭഗം' എന്ന പുസ്തകത്തിനു പുരസ്കാരം കിട്ടിയ കാലം." ഞാനന്ന് തീരെ കൊച്ചുകുട്ടിയാണ്. ഞാൻ വീടിനു മുന്നിലിരിക്കുമ്പോൾ ചെറുപ്പക്കാരനായ ഒരു വൈദികൻ പടി കടന്നു വലിയൊരു മിഠായി പാക്കറ്റ് എന്റെ കയ്യിൽ തന്നു. കുനപ്പള്ളിയച്ചൻ കൃഷ്ണൻ നായർ സാറിനു കൊടുത്തയച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.

അച്ഛൻ തിരിച്ചു വന്നതിനുശേഷം ചേച്ചിയും ഞാനും കൂടി ആ പാക്കറ്റ് തുറന്നു കാലിയാക്കി. അപ്പോഴതാ നേരത്തേ വന്ന അച്ചൻ വീണ്ടും വരുന്നു. വീടു മാറിപ്പോയ അന്നും പി.എൻ. പിള്ളയ്ക്കു ആ പാക്കറ്റ് തിരിച്ചു തരണമെന്നും അദ്ദേഹം പറഞ്ഞു.' പുരസ്കാര സമിതിയിലെ ജഡ്ജിയായിരുന്നു കൃഷ്ണപിള്ള സാർ.

വിഷമിച്ചു നിന്ന എന്നോട് അച്ഛൻ പറഞ്ഞു: മോൾ വിഷമിക്കണ്ട.

അച്ഛൻ ഫാ. കുന്നപ്പള്ളിയെ വിളിച്ചു. "ഫാദർ, എന്റെ കുട്ടികൾ മിഠായി കഴിച്ചു പോയി. വില അറിയിച്ചാൽ ഞാൻ കൊടുത്തു അയയ്ക്കാം.

"അയ്യോ, കൊച്ചച്ചൻ വീണ്ടും അവിടെ വന്നോ? പോയി തിരിച്ചു വാങ്ങാനൊന്നും ഞാൻ പറഞ്ഞിട്ടില്ല. മാപ്പു തരണം. കർത്തവിന്റെ നിയോഗമാണ്. സാറിന്റെ മക്കൾ അതു കഴിച്ചൽ എന്റെ ഭാഗ്യമാണ്. അച്ഛൻ ചിരിച്ചുകൊണ്ടു ഫോൺ വച്ചു.

MÁS HISTORIAS DE Manorama Weekly

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back