Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año
The Perfect Holiday Gift Gift Now

ഏതോ ജന്മകൽപനയാൽ...

Manorama Weekly

|

November 08,2025

വഴിവിളക്കുകൾ

-  ബിജു സി.പി

ഏതോ ജന്മകൽപനയാൽ...

“ആദ്യമാദ്യം പലയിടത്തുമലഞ്ഞു
നടന്നോരു മനുഷ്യൻ,
ഇന്നവനെത്ര വലിയവൻ
ഭൂലോകാധിപൻ!
ഗ്യാലക്സികളെ വീട്ടിലിരുന്നു
കാണുവാൻ ദൂരദർശിനിയും...'(മനുഷ്യൻ)

നാട്ടിലാദ്യം ഗൾഫിൽ പോയിവന്ന സുഗതൻചേട്ടൻ അയലത്തെ കുട്ടികൾക്കെല്ലാം ഹീറോ പേന സമ്മാനിച്ചു. 1984ലോ 85ലോ ആണ്. അതുകൊണ്ടാണ് ഞാൻ, മനുഷ്യൻ എന്ന ആ കവിത എഴുതിയത്. ആരും മൈൻഡ് ചെയ്തില്ലെങ്കിലും ഇതാ കവിത എഴുതിയിരിക്കുന്നു എന്നത് എനിക്കുതന്നെ ഒരതിശയമായിരുന്നു.

സെന്റ് ആന്റണീസ് എൽപി സ്കൂൾ, മു ളക്കുളം എന്ന് ശാസ്ത്രീയനാമമുള്ള കല്ലു വെട്ടാംപട പള്ളിക്കൂടത്തിൽ ഒരുമാതിരി പഠിപ്പിസ്റ്റുകളെയൊക്കെ എൽഎസ്എ സ് സ്കോളർഷിപ് എഴുതിച്ചിരുന്നു. അതി നു തന്ന കോച്ചിങ്ങിന്റെ തുടർച്ചയായാണ് നാലാംക്ലാസിലെ വല്യഅവധിക്ക് നാട്ടിലെ വായനശാലയിൽ അംഗത്വമെടുത്തത്.

ആ പരിശീലനവും വായനശാലയുമാണ് അക്ഷരലോകത്തേക്കു വഴിനടത്തിയത്. അതല്ലാതെ വീട്ടിലോ നാട്ടിലോ എഴുത്ത്, സാഹിത്യം തുടങ്ങിയ അൽഗുൽത്ത് ഏർപ്പാടുകളോട് ആർക്കും പൊതുവേ താൽപര്യമൊന്നുമുണ്ടായിരുന്നില്ല. വായനശാലയിൽ പോകുന്നത് ഇത്തിരി കേമമാണെന്ന എലീറ്റിസ്റ്റ് ബോധത്തോടെ ഞാൻ പതിവായി പുസ്തകങ്ങളെടുത്തു വായിച്ചു.

MÁS HISTORIAS DE Manorama Weekly

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back