ഫൊറൻസിക് ഓഫിസർ ആഭ്യന്തര കുറ്റവാളിയിൽ
Manorama Weekly
|October 11,2025
നല്ലൊരു ജോലി ഉപേക്ഷിച്ചാണ് ഞാൻ സിനിമയിലേക്കിറങ്ങുന്നത്
-
വിഐടി വെല്ലൂരിൽനിന്ന് ഫിസിക്സിൽ എംഎസ്സി പാസ്സായ ശേഷം കുറച്ചു കാലം ബെംഗളൂരുവിൽ ലക്ചററായും റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കിയായും തുടർന്ന് ഗോവയിൽ ഫൊറൻസിക് ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് സയന്റിഫിക് ഓഫിസറായിരിക്കുമ്പോഴാണ്. ശ്രേയ രുക്മിണി മലയാള സിനിമയുടെ ഭാഗമാകുന്നത്. തുടർന്ന് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും. ശ്രേയ സംസാരിക്കുന്നു...
കുട്ടിക്കാലം തൊട്ടേ സിനിമാമോഹം ഉള്ളിലുണ്ടായിരുന്നോ?
ഇല്ല. വളരെ അപ്രതീക്ഷിതമായി സിനിമയിൽ എത്തുകയായിരുന്നു. സിനിമയിലെത്തിയ ശേഷമാണ് അഭിനയത്തിൽ സജീവമാകണമെന്ന താല്പര്യമുണ്ടാകുന്നത്.
ആദ്യ സിനിമ പവി കെയർ ടേക്കറിലേക്ക് എത്തിയത് എങ്ങനെയായിരുന്നു?
കൊച്ചി റെഡ് എഫ് എമ്മിൽ ജോലി ചെയ്യുന്ന സമയത്ത് പവി കെ യർടേക്കറുടെ സംവിധായകൻ വിനീത് കുമാർ സാർ സിനിമയ്ക്ക് ഓഡിഷൻ കൊടുക്കാൻ താൽപര്യമുണ്ടോ എന്നു ചോദിച്ച് ഇൻസ്റ്റ ഗ്രാം വഴി ബന്ധപ്പെടുകയായിരുന്നു.
“ആഭ്യന്തര കുറ്റവാളിയി'ൽ ആസിഫ് അലിയോടൊപ്പം അഭിനയിച്ച അനുഭവത്തെപ്പറ്റി പറയാമോ?
വളരെ സപ്പോർട്ടിവ് ആണ് ആസിഫ് അലി എന്ന കോ ആക്ടർ അഭിപ്രായങ്ങളും നിർദേശങ്ങളുമൊക്കെ തരും. ആഭ്യന്തര കുറ്റവാ ളി'യിലെ എന്റെ ആദ്യ ടേക്ക് തന്നെ ആസിഫിക്കയോടൊപ്പമായിരു ന്നു. നല്ല ടെൻഷനിലായിരുന്നു ഞാൻ. കുറേ ടേക്ക് പോയ ശേഷമാണ് അന്നു ഷോട്ട് ശരിയായത്. സിനിമയിൽ ഞാൻ അവതരിപ്പിച്ച അഡ്വക്കറ്റ് അനില എന്ന കഥാപാത്രം ശരിക്കുമുള്ള എന്നിൽ നിന്നും വളരെ വ്യത്യസ്തയായിരുന്നു. അതുകൊണ്ടായിരിക്കാം, എനിക്ക് കാരക്റ്ററിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്നുണ്ടായില്ല. കൂടെ അഭിനയിക്കുന്നയാൾ ഇത്രയധികം ടേക്ക് പോകുമ്പോൾ അത് മറ്റുള്ള അഭിനേതാക്കളെ ബാധിക്കുക വളരെ സ്വാഭാവികമാണ്. എന്നാൽ, ആസിഫിക്ക വളരെ കൂളായിട്ടാണ് അന്നത് ഡീൽ ചെയ്തത്. കരിയറിന്റെ തുടക്കത്തിൽ അദ്ദേഹവും ഇങ്ങനെ ആദ്യ ഷോട്ടിന്റെ സമയത്ത് പതറിയിരുന്നു എന്നും അതിന്റെ പേരിൽ വഴക്കു കേട്ടിട്ടുണ്ട് എന്നും പറഞ്ഞു. കൂടുതൽ സിനിമകൾ ചെയ്യുന്നതോടെ പതിയെ ഈ ടെൻഷനൊക്കെ ഇല്ലാതാകും എന്നൊക്കെ അദ്ദേഹം എന്നെ സമാധാനിപ്പിക്കുകയും ചെയ്തു.
Esta historia es de la edición October 11,2025 de Manorama Weekly.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Manorama Weekly
Manorama Weekly
ചിത്രയോഗം
തോമസ് ജേക്കബ്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി പെരട്ട്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ബീഫ് കാന്താരി
1 mins
December 20,2025
Manorama Weekly
നായ്ക്കളുടെ ചെവിയിൽ വീക്കം
പെറ്റ്സ് കോർണർ
1 min
December 20,2025
Manorama Weekly
സുന്ദരലിപിയുടെ പെരുന്തച്ചൻ
വഴിവിളക്കുകൾ
2 mins
December 20,2025
Manorama Weekly
കാലം വരുത്തുന്ന മാറ്റം
കഥക്കൂട്ട്
2 mins
December 20,2025
Manorama Weekly
പ്രായത്തിന്റെ കളികൾ
കഥക്കൂട്ട്
2 mins
December 13,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ പോത്തിറച്ചിയും കൂർക്കയും
1 min
December 13,2025
Manorama Weekly
അമ്മ പകർന്ന അക്ഷരജ്വാല
വഴിവിളക്കുകൾ
1 mins
December 13,2025
Manorama Weekly
പൂച്ചകളിലെ ഹെയർബോൾ
പെറ്റ്സ് കോർണർ
1 min
December 06,2025
Listen
Translate
Change font size

