Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año
The Perfect Holiday Gift Gift Now

ആർഷ ഇനിയും തുടരും

Manorama Weekly

|

May 31,2025

ഇതുവരെയുള്ള സിനിമ അനുഭവങ്ങളെക്കുറിച്ചും കലാ ജീവിതത്തെക്കുറി ച്ചും പ്രതീക്ഷകളെക്കുറിച്ചും മനോരമ ആഴ്ചപതിപ്പിനോട് മനസ്സു തുറക്കുകയാണ് ആർഷ

- ജോഷി കെ. ജോൺ

ആർഷ ഇനിയും തുടരും

"പതിനെട്ടാം പടി കയറിയ ആവറേജ് അമ്പിളി'യിൽ നിന്ന് തുടരും വരെ നീളുന്ന അഭിനയ മുഹൂർത്തങ്ങളിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് ആർഷ ചാന്ദിനി ബൈജു. സ്വതഃസിദ്ധ ശൈലിയിലൂടെ വ്യത്യസ്ത കഥാപാത്രങ്ങൾക്ക് ഇതിനോടകം ജീവൻ നൽകാൻ സാധിച്ച ആർഷ, തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻ ലാൽ കേന്ദ്രകഥാപാത്രമായി എത്തിയ "തുടരും' എന്ന ചിത്രത്തിലും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച് വലിയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി മുന്നേറുകയാണ്. ഇതുവരെയുള്ള സിനിമ അനുഭവങ്ങളെക്കുറിച്ചും കലാ ജീവിതത്തെക്കുറി ച്ചും പ്രതീക്ഷകളെക്കുറിച്ചും മനോരമ ആഴ്ചപതിപ്പിനോട് മനസ്സു തുറക്കുകയാണ് ആർഷ

"തുടരു’മിലേക്ക്

എന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് തുടരും എന്ന ചിത്രത്തിലേത്. ആവറേജ് അമ്പിളി റിലീസ് ആയപ്പോൾത്തന്നെ സംവിധായകൻ തരുൺ മൂർത്തി ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചിരുന്നു. ഞങ്ങൾ പരിചയപ്പെടുന്നതും ആ സമയത്താണ്. അതിലെ എന്റെ അഭിനയം നന്നായിരുന്നുവെന്നു പറഞ്ഞു. എന്നാൽ, അന്ന് സിനിമയുടെ കാര്യമൊന്നും സംസാരിച്ചിരുന്നില്ല. തുടരും സിനിമയിലേക്ക് എന്നെ ആദ്യം വിളിക്കുന്നത് ബിനു പപ്പു ആയിരുന്നു. അദ്ദേഹം കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചശേഷമാണ് തരുൺ മൂർത്തി വിളിക്കുന്നത്. സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രമാണെങ്കിലും അവസാനം, വളരെ കുറച്ചു സീനുകളിൽ മാത്രമാണ് ഞാൻ അഭിനയിച്ചിട്ടുള്ളത്.

പാളിപ്പോകാമായിരുന്ന കഥാപാത്രം

പാളിപ്പോകാൻ സാധ്യതയുള്ള ഒരു കഥാപാത്രമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം തുടരും എന്ന സിനിമയിലേത്. അതുകൊണ്ടുതന്നെ അതിന്റേതായ ടെൻഷനുമുണ്ടായിരു ന്നു. എന്നാൽ, ഏറ്റവും മികച്ചതു നൽകാൻ എല്ലാ ശ്രമങ്ങളും നടത്തി. അതിന് സംവിധായകന്റെ പൂർണ പിന്തുണയും ലഭിച്ചതോടെ ബുദ്ധിമുട്ടായിത്തോന്നിയ പല കാര്യങ്ങളും എളുപ്പത്തിൽ ചെയ്യാൻ സാധിച്ചു. സിനിമയെക്കുറിച്ചും അതിനെ സ്വാധീനിച്ച കെവിൻ കൊലപാതകവും സിനിമയിലെ ഓരോരോ സീനുകളും കൃത്യമായി സംവിധായകൻ തരുൺ മൂർത്തി വിവരിച്ചു നൽകിയിരുന്നു. ശരിക്കും അദ്ദേഹത്തിന്റെ ആ കഥ പറച്ചിൽ രീതിയാണ് എനിക്കു കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാക്കിയത് എന്നു പറയാം. എന്താണ് അദ്ദേഹം നമ്മളിൽ നിന്നു പ്രതീക്ഷിക്കുന്നതെന്ന് ആ വിവരണത്തിൽ വ്യക്തമായിരിക്കും. അത് നൽകുകയെന്ന ഉത്തരവാദിത്തം മാത്രമാണു നമുക്കുള്ളത്.

തുടരുമിലും ആവറേജ് അമ്പിളി

MÁS HISTORIAS DE Manorama Weekly

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back